കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് ഭീതിക്കിടെ കേരളത്തിന് താങ്ങായി രാഹുൽ ഗാന്ധിയും, മൂന്ന് ജില്ലകൾക്ക് തെർമൽ സ്കാനർ രാഹുൽ വക!

Google Oneindia Malayalam News

കോഴിക്കോട്: രാജ്യത്ത് കൊവിഡ് മരണ സംഖ്യ ഏഴായി ഉയര്‍ന്നിരിക്കുകയാണ്. 396 പേര്‍ക്കാണ് വിവിധ സംസ്ഥാനങ്ങളിലായി ഇതുവരെ കൊവിഡ് 19 ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. പല സംസ്ഥാനങ്ങളും സമ്പൂര്‍ണ ലോക്ക് ഡൗണിലേക്ക് കടന്നുകഴിഞ്ഞു. അതിനിടെ ഇന്ത്യയില്‍ വേണ്ടത്ര കൊവിഡ് പരിശോധനകള്‍ നടക്കുന്നില്ല എന്ന ആരോപണം ശക്തമാണ്. സമൂഹ വ്യാപനത്തിനുളള സാധ്യതയും ചൂണ്ടിക്കാട്ടപ്പെടുന്നു.

Recommended Video

cmsvideo
Rahul Gandhi distributes Thermal scanners in 3 districts | Oneindia Malayalam

അതിനിടെ കൊവിഡ് വ്യാപനം തുടരുന്ന കേരളത്തിന് കൈത്താങ്ങുമായി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി രംഗത്ത്. കൊറോണ രോഗം കണ്ടുപിടിക്കാന്‍ സഹായിക്കുന്ന തെര്‍മല്‍ സ്‌കാനറുകളാണ് രാഹുല്‍ ഗാന്ധി സ്വന്തം മണ്ഡലമായ വയനാട്ടില്‍ വിതരണം ചെയ്തിരിക്കുന്നത്.

rg

കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളില്‍ നിന്നുളള പ്രദേശങ്ങള്‍ ഉള്‍ക്കൊളളുന്നതാണ് രാഹുല്‍ ഗാന്ധി പ്രതിനിധീകരിക്കുന്ന വയനാട് ലോക്‌സഭാ മണ്ഡലം. സ്വന്തം നിലയ്ക്ക് 50 സ്‌കാനറുകളാണ് രാഹുല്‍ ഗാന്ധി മണ്ഡലത്തിലേക്ക് എത്തിച്ചിരിക്കുന്നത്. അതില്‍ 30 എണ്ണവും വയനാട്ടിലാണ് വിതരണം ചെയ്തിരിക്കുന്നത്. വയനാട്ടില്‍ ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചിട്ടില്ല. കോഴിക്കോടും മലപ്പുറത്തുമായി 10 സ്‌കാനറുകള്‍ വീതം വിതരണം നടത്തി. കോഴിക്കോട് ഇന്ന് രണ്ട് കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. മലപ്പുറത്ത് നാല് കൊവിഡ് കേസുകളാണ് ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നത്.

രാഹുല്‍ ഗാന്ധിയുടെ സഹായം വയനാട് ജില്ലാ കളക്ടര്‍ അദീല അബ്ദുളളയ്ക്ക് കൈമാറി. വയനാട് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് ഐസി ബാലകൃഷ്ണനാണ് തെര്‍മല്‍ സ്‌കാനറുകള്‍ കൈമാറിയത്. വരും ദിവസങ്ങളില്‍ രാഹുല്‍ ഗാന്ധി കൂടുതല്‍ സഹായം എത്തിച്ചേക്കും. കൊറോണയെ പ്രതിരോധിക്കാന്‍ ഏറ്റവും അത്യാവശ്യമായ ഹാന്‍ഡ് വാഷ്, സാനിറ്റൈസര്‍, മാസ്‌ക് പോലുളള സാധനങ്ങളാണ് രാഹുല്‍ ഗാന്ധി തന്റെ മണ്ഡലത്തിലേക്ക് എത്തിക്കുകയെന്ന് ഐസി ബാലകൃഷ്ണന്‍ അറിയിച്ചു.

സംസ്ഥാനത്ത് ഇന്ന് മാത്രം 15 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 19 കൊവിഡ് കേസുകളുളള കാസര്‍കോഡാണ് പട്ടികയില്‍ മുന്നില്‍. ജില്ലയിൽ സമ്പൂർണ അടച്ചിടൽ പ്രഖ്യാപിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് ഇതുവരെ പത്ത് ജില്ലകളിലാണ് കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് 4 പേര്‍, പത്തനംതിട്ട 9 പേര്‍, കോട്ടയം 2 പേര്‍, എറണാകുളം 12 പേര്‍, തൃശൂര്‍ 1, മലപ്പുറം 4, കണ്ണൂര്‍ 10, ഇടുക്കി 1, കാസര്‍കോഡ് 19, കോഴിക്കോട് 2 എന്നിങ്ങനെയാണ് ഇതുവരെയുളള കണക്കുകള്‍.

English summary
Covid 19: Rahul Gandhi distributes Termal scaners in 3 districts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X