സംസ്ഥാനത്ത് ഇന്ന് ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍; അവശ്യ സര്‍വീസുകള്‍ക്ക് പ്രവര്‍ത്തിക്കാം
തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ഇന്ന് ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍. ആവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് പ്രവര്‍ത്തിക്കാനുള്ള അനുമതിയുള്ളൂ. കടകള്‍ രാവിലെ ഏഴ് മുതല്‍ രാത്രി ഒമ്പത് വരെ പ്രവര്‍ത്തിക്കാവുന്നതാണ്. ഹോട്ടലുകളില്‍ പാഴ്‌സല്‍ മാത്രമാണ് അനുവദിക്കുക. എന്നാല്‍ ആരാധനാലയങ്ങളില്‍ 20 പേര്‍ക്ക് പ്രവേശിക്കാനുള്ള അനുമതിയുണ്ട്. ഇത് തുടര്‍ച്ചയായ മൂന്നാമത്തെ ഞായറാഴ്ചയാണ് സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.
സംസ്ഥാനത്ത് അനുവദിനീയമായ ഇളവുകള്‍ ചുവടെ
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിക്കുന്ന കേന്ദ്ര,സംസ്ഥാന സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ , പൊതുമേഖലാ സ്ഥാപനങ്ങളിലെയും കോര്‍പ്പറേഷനുകളിലെയും ജീവനക്കാര്‍ക്ക് ഈ പ്രവര്‍ത്തനങ്ങള്‍ക്കായി യാത്ര ചെയ്യാം. ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ് കൈവശം കരുതണം .

24 മണിക്കൂറും പ്രവര്‍ത്തിക്കേണ്ടതും അടിയന്തര, അവശ്യ സര്‍വീസില്‍ ഉള്‍പ്പെട്ടതുമായ കമ്പനികള്‍, വ്യവസായങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്ക് സ്ഥാപനങ്ങള്‍ അനുവദിച്ചിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ് കൈവശം കരുതി അവശ്യ സേവനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി യാത്ര ചെയ്യാം. ടെലികോം, ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ക്കും ജീവനക്കാര്‍ക്കും അതത് സ്ഥാപനങ്ങളുടെ തിരിച്ചറിയല്‍ കാര്‍ഡുമായി ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി സഞ്ചരിക്കാം.
പ്രതിരോധ കുത്തിവയ്പ്പ് എടുക്കുന്നതിനായി പോകുന്നവര്‍ ആശുപത്രിയുടെയോ വാക്സിനേഷന്റെയോ രേഖകള്‍ കൈവശം കരുതണം.
ദീര്‍ഘദൂര ബസ്, ട്രെയിന്‍ സര്‍വീസുകള്‍ അനുവദിക്കും. വിമാനത്താവളങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍ എന്നിവിടങ്ങളിലേക്ക് യാത്രക്കാര്‍ക്കും സാധന സാമഗ്രികളുമായി പോകുന്ന പൊതു വാഹനങ്ങള്‍ക്കും സഞ്ചരിക്കാം. യാത്രക്കാര്‍ യാത്രാരേഖകള്‍ കരുതണം.
പലചരക്ക്, പഴം, പച്ചക്കറികള്‍, ആഹാര സാധനങ്ങള്‍, പാല്‍, ഇറച്ചി, മീന്‍ എന്നിവ വില്‍ക്കുന്ന കടകള്‍, കള്ളുഷാപ്പുകള്‍ എന്നിവയ്ക്ക് രാവിലെ ഏഴു മുതല്‍ രാത്രി ഒന്‍പതു വരെ പ്രവര്‍ത്തിക്കാം. ഈ സ്ഥാപനങ്ങള്‍ ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കണം. റസ്റ്റോറന്റുകളിലും ബേക്കറികളിലും രാവിലെ ഏഴു മുതല്‍ രാത്രി ഒന്‍പതു വരെ പാഴ്സല്‍ വിതരണവും ഹോം ഡെലിവറിയും നടത്താം.
വിവാഹങ്ങള്‍, മരണാനന്തര ചടങ്ങുകള്‍ എന്നിവ പരമാവധി 20 പേരെ മാത്രം പങ്കെടുപ്പിച്ച് നടത്താം. ?? ഇ-കൊമേഴ്സ്, കൊറിയര്‍ സര്‍വീസുകള്‍ രാവിലെ ഏഴു മുതല്‍ രാത്രി ഒന്‍പതു വരെ പ്രവര്‍ത്തിക്കാം. സി.എന്‍.ജി, എല്‍.പി.ജി, എല്‍.എന്‍.ജി നീക്കവുമായി ബന്ധപ്പെട്ട ഗതാഗതത്തിന് അനുമതിയുണ്ട്.
മത്സര പരീക്ഷകളില്‍ പങ്കെടുക്കുന്നതിനായി പരീക്ഷാര്‍ത്ഥികള്‍ക്കും പരീക്ഷാ നടത്തിപ്പുകാര്‍ക്കും അഡ്മിറ്റ് കാര്‍ഡോ തിരിച്ചറിയല്‍ കാര്‍ഡോ ഹാള്‍ ടിക്കറ്റോ കൈവശം വച്ച് യാത്ര ചെയ്യാം. ഡിസ്പെന്‍സറികള്‍, മെഡിക്കല്‍ സ്റ്റോറുകള്‍, ആശുപത്രികള്‍, മെഡിക്കല്‍ സാധന സാമഗ്രികള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍, നഴ്സിംഗ് ഹോമുകള്‍, ആംബുലന്‍സ് സര്‍വീസുകള്‍ എന്നിവയിലെ ജീവനക്കാര്‍ക്ക് യാത്ര ചെയ്യാം. ടോള്‍ ബൂത്തുകള്‍, പ്രിന്റ്, ഇലക്ട്രോണിക്, വിഷ്വല്‍, സോഷ്യല്‍ മീഡിയ സ്ഥാപനങ്ങള്‍, വാഹന റിപ്പയറിംഗ് വര്‍ക്ക് ഷോപ്പുകള്‍ എന്നിവയ്ക്കും സാനിറ്റേഷന്‍ ജോലിക്കാര്‍ക്കും പ്രവര്‍ത്തിക്കാം.
അതേസമയം, സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ കുറവ് സംഭവിച്ചിട്ടുണ്ട്. ഇന്നലെ 33,538 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 5577 , തിരുവനന്തപുരം 3912 , കോട്ടയം 3569, കൊല്ലം 3321, തൃശൂര്‍ 2729, കോഴിക്കോട് 2471 , മലപ്പുറം 2086, ആലപ്പുഴ 2023, പത്തനംതിട്ട 1833 , കണ്ണൂര്‍ 1807, പാലക്കാട് 1577 , ഇടുക്കി 1207 , വയനാട് 923 , കാസര്‍ഗോഡ് 503 എന്നിങ്ങനേയാണ് ജില്ലകളില്‍ സ്ഥിരീകരിച്ചത്.












Click it and Unblock the Notifications