• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കൊവിഡ് 19: ദുരിതാശ്വാസ ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് പ്രത്യേക സംവിധാനം

Google Oneindia Malayalam News

തിരുവനന്തപുരം; കോവിഡ് 19 മായി ബന്ധപ്പെട്ട ദുരിതാശ്വാസ ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതിനായി നികുതി ഇളവു നൽകി കേന്ദ്രസർക്കാർ ഉത്തരവായ സാഹചര്യത്തിൽ ഇറക്കുമതിക്ക് സംസ്ഥാന സർക്കാർ പ്രത്യേക സംവിധാനങ്ങൾ ഒരുക്കി.

ദുരിതാശ്വാസ ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതിനായി പ്രവാസികളിൽ നിന്ന് അനേകം അന്വേഷണങ്ങൾ സംസ്ഥാന സർക്കാരിന് ലഭിക്കുന്ന സാഹചര്യത്തിൽ വ്യവസായ, നോർക്ക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ. ഇളങ്കോവന്റെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ പ്രത്യേക സെൽ രൂപീകരിച്ചു.

ജി.എസ്.ടി സ്പെഷ്യൽ കമ്മീഷണർ എസ്. കാർത്തികേയൻ, കേരളാ ടൂറിസം ഡെവലപ്പ്‌മെന്റ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ വി.ആർ. കൃഷ്ണതേജ, കോളീജിയേറ്റ് എജുക്കേഷൻ ഡയറക്ടർ, വി. വിഘ്‌നേശ്വരി, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ നോർക്ക റൂട്ട്‌സ് ഹരികൃഷ്ണൻ നമ്പൂതിരി എന്നിവരാണ് പ്രത്യേക സെല്ലിലെ മറ്റ് അംഗങ്ങൾ. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ ലിമിറ്റഡ് (കെ.എം.എസ്.സി.എൽ) ആയിരിക്കും വിദേശ ദാതാക്കളിൽ നിന്നും കോവിഡ് ദുരിതാശ്വാസ ഉൽപ്പന്നങ്ങൾ സ്വീകരിക്കുക. ദുരിതാശ്വാസ ഉൽപ്പന്നങ്ങൾ സമാഹരിക്കുന്നതിനായി സംസ്ഥാന സർക്കാർ നോർക്കാ റൂട്ട്‌സിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.

ഉൽപ്പന്നങ്ങളുടെ കയറ്റിറക്ക് സുഗമമാക്കാൻ പ്രവാസി അസോസിയേഷനും മറ്റ് വിദേശ ദാതാക്കൾക്കുമായി നോർക്കാ റൂട്ട്‌സ് എസ്.ഒ.പി. പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഉൽപ്പന്നങ്ങൾ നൽകാൻ തയ്യാറായുള്ള ദാതാക്കൾ/ പ്രവാസി അസോസിയേഷനുകൾ സമ്മതമറിയിച്ചുള്ള കത്ത് ceo.norka@kerala.gov.in എന്ന വിലാസത്തിലേക്ക് അയയ്ക്കണം.

റംഡേസിവർ (Remdesivir) ആക്ടീവ് ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങൾ, ബീറ്റ സൈക്ലോഡെക്‌സ്ട്രിൻ (Cyclodextrin) (SBEBCD), , റംഡേസിവർ (Remdesivir) ഇൻജക്ഷൻ, ഫ്‌ളോ മീറ്റർ, റെഗുലേറ്റർ, കണക്ടർ, ട്യൂബിങ് എന്നിവ ഉൾപ്പെടുന്ന ഓക്‌സിജൻ കോൺസെൻട്രേറ്റർ, മെഡിക്കൽ ഓക്‌സിജൻ, വാക്വം പ്രഷർ, സ്വിങ് അപ്‌സോബ്ഷൻ (VPSA), പ്രഷർ സ്വിങ്, അബ്‌സോർബ്ഷൻ ഓക്‌സിജൻ പ്ലാന്റ് (PSA), ക്രയോജനിക് ഓക്‌സിജൻ എയർ സെപ്പറേഷൻ യൂണിറ്റുകൾ (ASU), ലിക്വിഡ്/ ഗ്യാസ് ഓക്‌സിജൻ ഉൽപ്പാദിപ്പിക്കുന്നവ, ഓക്‌സിജൻ കാനിസ്റ്റർ, ഓക്‌സിജൻ ഫില്ലിംഗ് സിസ്റ്റം, ഓക്‌സിജൻ സ്റ്റോറേജ് ടാങ്കുകൾ, ഓക്‌സിജൻ ജനറേറ്റർ, ഓക്‌സിജൻ കയറ്റുമതിയ്ക്കുള്ള ഐ.എസ്.ഒ കണ്ടൈനറുകൾ, ക്രയോജനിക് ഓക്‌സിജൻ റോഡ് ട്രാൻസ്‌പോർട്ട് ടാങ്കുകൾ, ക്രയോജനിക് സിലിണ്ടറുകളും ടാങ്കുകളും ഉൾപ്പെടുന്ന ഓക്‌സിജൻ സിലിണ്ടറുകൾ, ഓക്‌സിജൻ ഉൽപ്പാദിപ്പിക്കാവുന്ന ഉപകരണങ്ങൾ, കംപ്രസറുകൾ ഉൾപ്പെടുന്ന വെന്റിലേറ്ററുകൾ, ട്യൂബിങുകൾ, ഹ്യൂമിഡിഫയറുകൾ, വൈറൽ ഫിൽറ്ററുകൾ, ഹൈഫ്‌ളോ നേസൽ ക്യാനുല ഉപകരണങ്ങൾ, നോൺ ഇൻവാസീവ് വെന്റിലേഷനുള്ള ഹെൽമ്മറ്റുകൾ, ഐ.സി.യു വെന്റിലേറ്ററുകൾക്ക് വേണ്ടിയുള്ള നോൺ ഇൻവാസീവ് വെന്റിലേഷൻ ഓറോനേസൽ മാസ്‌ക്, നേസൽ മാസ്‌ക്, കോവിഡ് 19 വാക്‌സിൻ, ഇൻഫ്‌ളമേറ്ററി ഡയഗനോസ്റ്റിക് കിറ്റുകൾ (IL6), ഡി-ഡൈമർ, സി.ആർ.പി (സി-റിയാക്ടീവ് പ്രോട്ടീൻ), എൽ.ഡി.എച്ച് (ലാക്ടേറ്റ് ഡി-ഹൈഡ്രോജനീസ്), ഫെറിട്ടിൻ, പ്രോ കാൽസിസ്റ്റോണിൻ (പി.സി.റ്റി), ബ്ലഡ് ഗ്യാസ് റീഏജന്റുകൾ എന്നീ ഉൽപ്പന്നങ്ങൾക്കാണ് നികുതി ഇളവ് ലഭ്യമാക്കിയത്. കൂടുതൽ വിവരങ്ങൾക്ക്: covidreliefkerala@gmail.com, 8330011259.

വിജയദിനം ആഘോഷിച്ച് ഇടതുപക്ഷം, ചിത്രങ്ങള്‍ കാണാം

ചൈനയുടെ സിനോഫോം വാക്സീന് അടിയന്തര ഉപയോഗത്തിന് അനുമതി നൽകി ഡബ്ല്യുഎച്ച്ഒചൈനയുടെ സിനോഫോം വാക്സീന് അടിയന്തര ഉപയോഗത്തിന് അനുമതി നൽകി ഡബ്ല്യുഎച്ച്ഒ

അച്ഛന്റെ രാഷ്ട്രീയത്തിൽ പേരിൽ നടിക്കെതിരെ, പ്രചരണത്തിന് ഇറങ്ങിയതിന് നടനെതിരെ; സൈബർ ആക്രമണത്തിനെതിരെ സംവിധാകൻഅച്ഛന്റെ രാഷ്ട്രീയത്തിൽ പേരിൽ നടിക്കെതിരെ, പ്രചരണത്തിന് ഇറങ്ങിയതിന് നടനെതിരെ; സൈബർ ആക്രമണത്തിനെതിരെ സംവിധാകൻ

ശിവാനി നാരായണൻ - ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ കാണാം

cmsvideo
  Salman Khan to donate Rs 1,500 to 25,000 film industry workers | Oneindia Malayalam
  English summary
  Covid 19: Set Up Special arrangement for import of relief products
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X