കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോവിഡ് വ്യാപനം: പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ തൊഴിലാളികളോട് അഭ്യര്‍ത്ഥിച്ച് സിഐടിയു

Google Oneindia Malayalam News

തിരുവനന്തപുരം: കൊവിഡിന്റെ രണ്ടാം തരംഗം പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഏര്‍പ്പെടാന്‍ സംസ്ഥാനത്തെ തൊഴിലാളികളോടും തൊഴിലാളി സംഘടനകളോടും സിഐടിയു സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യര്‍ത്ഥിച്ചു. കോവിഡ് വ്യാപനം തടയാന്‍ സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടണം. തൊഴില്‍ കേന്ദ്രങ്ങളില്‍ കോവിഡ് വ്യാപനം ഉണ്ടാവാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും സിഐടിയു പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു.

വീണ്ടും കൂട്ടപലായനം, ദില്ലിയിലെ അനന്ദ് വിഹാര്‍ ടെര്‍മിനലില്‍ നിന്നുള്ള ദൃശ്യങ്ങള്‍

covid

കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ വലിയ ഭീഷണിയെയാണ് നേരിടുന്നത്. തൊഴിലും വരുമാനവും നഷ്ടപ്പെടുന്ന ഒരു വിഭാഗം ജനങ്ങള്‍ വലിയ പ്രതിസന്ധിയിലാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണ്. ഈ സാഹചര്യത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഏര്‍പ്പെടാന്‍ സംസ്ഥാനത്തെ തൊഴിലാളികളോടും തൊഴിലാളി സംഘടനകളോടും സിഐടിയു സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യര്‍ത്ഥിക്കുന്നു.

പ്രിയ വാര്യരുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

കോവിഡ് വ്യാപനം തടയാന്‍ സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടണം. തൊഴില്‍ കേന്ദ്രങ്ങളില്‍ കോവിഡ് വ്യാപനം ഉണ്ടാവാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. കോവിഡ് ബാധിച്ച് തൊഴില്‍ ചെയ്യാന്‍ കഴിയാതെ വരുന്ന പാവപ്പെട്ട തൊഴിലാളികളെയും, മറ്റു അവശ ജനങ്ങളെയും സഹായിക്കാന്‍ ട്രേഡ് യൂണിയനുകള്‍ മുന്‍കൈ എടുക്കണം. രോഗബാധിതരെ ആശുപത്രികളില്‍ എത്തിക്കുന്നതിനും, പരിചരിക്കുന്നതിനും, സന്നദ്ധ പ്രവര്‍ത്തനം നടത്താന്‍ തൊഴിലാളികള്‍ മുന്നോട്ടുവരണം. യുദ്ധകാലടിസ്ഥാനത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാന്‍ എല്ലാ ട്രേഡ് യൂണിയനുകളോടും, തൊഴിലാളികളോടും അഭ്യര്‍ത്ഥിക്കുന്നു.

Recommended Video

cmsvideo
Kerala is ready to face second wave says Pinarayi vijayan | Oneindia Malayalam

English summary
Covid 19 Spread: CITU urges workers to engage in preventive measures
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X