കൊവിഡ് വ്യാപനം: പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ നടത്തണമെന്ന് ഐഎംഎ
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് ഓണ്‍ലൈനായി നടത്തണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ രംഗത്തെത്തി. ജനഹിതമറിഞ്ഞും ശാസ്ത്രീയമായകാഴ്ചപ്പാടുകള്‍ മുറുകെ പിടിച്ചു കൊണ്ടും അധികാരത്തിലേറുന്ന പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ആള്‍ക്കൂട്ടമില്ലാതെ വിര്‍ച്വല്‍ പ്ലാറ്റ് ഫോമിലേക്ക് മാറ്റുന്നത് അത്തരമൊരു നിലപാടിന്റെ നീതീകരണത്തോടൊപ്പം പ്രതിരോധത്തിന്റെ വലിയൊരു സന്ദേശം കൂടി ജനങ്ങള്‍ക്ക് നല്‍കുമെന്ന് ഐഎംഎ പ്രസ്താവനയില്‍ അറിയിച്ചു.

സംസ്ഥാനം അഭൂതപൂര്‍വമായ കോവിഡ് കേസുകളുടെ ബാഹുല്യം കൊണ്ട് വീര്‍പ്പു മുട്ടുമ്പോള്‍ വൈദ്യശാസ്തത്ര ലോകവും ഐഎംഎഎയും മുമ്പു തന്നെ ആവശ്യപ്പെട്ടതുപോലെ ലോക് ഡൗണ്‍ ഒരാഴ്ചത്തേക്കു കൂടി നീട്ടാന്‍ തീരുമാനിച്ച സര്‍ക്കാരിനെ ഐഎംഎ അഭിനന്ദിച്ചു.
ലോക് ഡൗണിന്റെ ഫലപ്രദമായ വിന്യാസവും കോവിഡ് വാക്‌സിനും സോഷ്യല്‍ വാക്‌സിനും മാത്രമാണ് ഈ കടുത്ത വെല്ലുവിളിയെ അതിജീവിക്കുവാന്‍ നമുക്ക് അവലംബിക്കാവുന്ന ശാസ്ത്രീയ മാര്‍ഗ്ഗങ്ങള്‍. ഇത്തരുണത്തില്‍, വലിയ ജനപിന്തുണ നേടി വീണ്ടും അധികാരത്തില്‍ വരുന്ന സര്‍ക്കാരിനെ ആത്മാര്‍ത്ഥമായി അഭിനന്ദിക്കുകയും പിന്തുണ വാഗ്ദാനം ചെയ്യുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് സാമൂഹിക അകലം പാലിക്കാതെയും മാസ്‌കുകള്‍ കൃത്യമായി ഉപയോഗിക്കാതെയുമൊക്കെ പ്രചരണങ്ങളില്‍ ഏര്‍പ്പെട്ടതാണ് കോവിഡ് രണ്ടാം തരംഗത്തിന്റെ പല കാരണങ്ങളിലൊന്ന് എന്ന് വ്യാപകമായി കേരളം ചര്‍ച്ച ചെയ്തതാണ്.
ജനഹിതമറിഞ്ഞും ശാസ്ത്രീയമായകാഴ്ചപ്പാടുകള്‍ മുറുകെ പിടിച്ചു കൊണ്ടും അധികാരത്തിലേറുന്ന പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ആള്‍ക്കൂട്ടമില്ലാതെ വിര്‍ച്വല്‍ പ്ലാറ്റ് ഫോമിലേക്ക് മാറ്റുന്നത് അത്തരമൊരു നിലപാടിന്റെ നീതീകരണത്തോടൊപ്പം പ്രതിരോധത്തിന്റെ വലിയൊരു സന്ദേശം കൂടി ജനങ്ങള്‍ക്ക് നല്‍കുമെന്ന് ഐഎംഎ കരുതുന്നു. പുതുതായി അധികാരമേല്‍ക്കുന്ന ഭരണാധികാരികളുടെ സത്വര ശ്രദ്ധ പതിയും എന്ന് പ്രതീക്ഷിച്ചു കൊണ്ട്- ഐഎംഎ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
ലോക്ക്ഡൗണില്‍ ഹൈദരാബാദ്- ചിത്രങ്ങള്‍ കാണാം
ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി മസൂം ശങ്കര്‍, വൈറലായ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications