ദുബായിൽ നിന്നെത്തി കൊവിഡ് നിരീക്ഷണത്തിലിരുന്ന യുവതി മരിച്ചു! 26 വയസ്സ്, യുവതി അർബുദരോഗി
കോഴിക്കോട്: കൊവിഡ് നിരീക്ഷണത്തിലിരുന്ന യുവതി മരിച്ചു. മലപ്പുറം എടപ്പാൾ സ്വദേശിയായ യുവതിയാണ് മരിച്ചത്. 26 വയസ്സായിരുന്നു. യുവതി അർബുദരോഗി ആയിരുന്നു എന്നാണ് റിപ്പോർട്ട്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലാണ് മരണം. യുവതിയുടെ സ്രവം പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. വിദേശത്ത് നിന്നും എത്തിയ യുവതി കൊവിഡ് നിരീക്ഷണത്തിൽ ആയിരുന്നു. ഇക്കഴിഞ്ഞ ഇരുപതാം തിയ്യതിയാണ് യുവതി ദുബായിൽ നിന്ന് എത്തിയത്.
അര്‍ബുദ രോഗ ചികിത്സയ്ക്ക് വേണ്ടിയാണ് യുവതി കേരളത്തിലേക്ക് എത്തിയത്. ആദ്യം തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആയിരുന്നു യുവതി ഉണ്ടായിരുന്നത്. ഇവിടെ നിന്നാണ് കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് തുടര്‍ചികിത്സയ്ക്കായി മാറ്റിയത്. 22ാം തിയ്യതിയാണ് ഇവരെ കോഴിക്കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം കൊവിഡ് ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് സ്രവം പരിശോധനയ്ക്ക് അയച്ചത്. ഇവരുടെ കൊവിഡ് പരിശോധനാ ഫലം നാളെ ലഭിക്കും. എടപ്പാള്‍ പൊറൂക്കര സ്വദേശിനിയാണ് മരിച്ച യുവതി.
അതിനിടെ ഇന്ന് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരു മരണം കൂടി. നാലാഞ്ചിറ സ്വദേശിയായ റവ. ഫാ. കെ.ജി. വര്‍ഗീസ് ആണ് മരണപ്പെട്ടത്. 77 വയസ്സായിരുന്നു. ഗുരുതര ശ്വാസകോശ രോഗബാധയെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചു. ശ്വാസകോശത്തിലെ രോഗബാധ കൂടാതെ ഫാദര്‍ വര്‍ഗീസിന് മറ്റ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ന് 86 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും കാസറഗോഡ് ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും കൊല്ലം ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും കോട്ടയം, തൃശൂര്‍, വയനാട് ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്ക് വീതവും പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും എറണാകുളം ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
സിന്ധ്യയുടെ തലവര തന്നെ മാറ്റിയെഴുതും, 'കോട്ട 16' കോൺഗ്രസ് പൊളിക്കും! കെണിവെച്ച് വീഴ്ത്താൻ 'ടീം'!
രാഹുൽ ഗാന്ധിയും തരൂരും മാത്രമല്ല, ഹീറോ ആയി ഹൈബി ഈഡനും! ദ്രുതഗതിയിൽ ഇടപെടൽ, കയ്യടി!