കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് പരിശോധനയ്ക്ക് ഇനി പുതുക്കിയ നിരക്കുകൾ, ഉത്തരവിറക്കി ആരോഗ്യ വകുപ്പ്

Google Oneindia Malayalam News

തിരുവനന്തപുരം: കോവിഡ്19 നിര്‍ണയത്തിനായി ലാബുകളില്‍ നടക്കുന്ന പരിശോധനയ്ക്ക് നിരക്ക് പരിഷ്‌കരിച്ച് ആരോഗ്യവകുപ്പ് ഉത്തരവിട്ടു. ആര്‍.ടി.പി.സി.ആര്‍ (ഓപ്പണ്‍ സിസ്റ്റം)- 2100 രൂപ, ട്രൂനാറ്റ് ടെസ്റ്റ്- 2100 രൂപ, ആന്റിജന്‍ ടെസ്റ്റ്- 625 രൂപ, ജീന്‍എക്‌സ്പര്‍ട്ട്- 2500 രൂപ എന്നിങ്ങനെയാണ് പുതുക്കിയ നിരക്കുകള്‍. മത്സരാധിഷ്ഠിതമായി ടെസ്റ്റ് കിറ്റുകള്‍ നിര്‍മ്മാണം വ്യാപകമായതിനാല്‍ ഐസിഎംആര്‍ അംഗീകരിച്ച ടെസ്റ്റ് കിറ്റുകള്‍ കുറഞ്ഞ ചെലവില്‍ ലഭ്യമായ സാഹചര്യത്തിലാണ് പുതിയ നിരക്കുകള്‍ പ്രഖ്യാപിച്ച് ഉത്തരവായത്.

വിജയ് യേശുദാസിന് പിറകെ എം ജയചന്ദ്രൻ, ഈ വരുമാനം കൊണ്ട് മാത്രം ജീവിക്കാനാകില്ല, ഗതികേട്വിജയ് യേശുദാസിന് പിറകെ എം ജയചന്ദ്രൻ, ഈ വരുമാനം കൊണ്ട് മാത്രം ജീവിക്കാനാകില്ല, ഗതികേട്

എല്ലാ വ്യക്തി സുരക്ഷാ ഉപകരണങ്ങളും സ്വാബിംഗ് ചാര്‍ജുകളും ടെസ്റ്റുമായി ബന്ധപ്പെട്ട മറ്റെല്ലാം ചാര്‍ജുകളും ഉള്‍പ്പടെയുള്ളതാണ് ഏകീകൃതമായ ഈ നിരക്ക്. ഈ നിരക്കുകള്‍ പ്രകാരം മാത്രമേ ഐസിഎംആര്‍/സംസ്ഥാന അംഗീകൃത ലബോറട്ടറികള്‍ക്കും, ആശുപത്രികള്‍ക്കും കോവിഡ് പരിശോധന നടത്താന്‍ കഴിയുകയുള്ളൂ. ഈ നിരക്കില്‍ കൂടുതല്‍ ആരും ഈടാക്കരുതെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.

covid

ആര്‍ടിപിസിആര്‍ (ഓപ്പണ്‍) 2750 രൂപ, ട്രൂ നാറ്റ് (സ്റ്റെപ്പ് വണ്‍) 3000 രൂപ, ആന്റിജന്‍ ടെസ്റ്റ് 625 രൂപ, എക്‌സ്‌പേര്‍ട്ട് നാറ്റ് 3000 രൂപ എന്നിങ്ങനെയാണ് നേരത്തെ നിരക്ക് നിശ്ചയിച്ചിരുന്നത്. സംസ്ഥാനത്ത് സ്വകാര്യ ആശുപത്രികളിലെ പരിശോധനയ്ക്ക് അനുമതി നല്‍കിയപ്പോള്‍ തന്നെ പരിശോധനകളുടെ നിരക്കും നിശ്ചയിച്ചിരുന്നു. എന്നാല്‍ മത്സരാധിഷ്ഠിത വിലയ്ക്ക് ടെസ്റ്റ് കിറ്റുകള്‍ നിര്‍മ്മിക്കാന്‍ തുടങ്ങിയതോടെഐ.സി.എം.ആര്‍. അംഗീകരിച്ച ടെസ്റ്റ് കിറ്റുകള്‍ കുറഞ്ഞ നിരക്കില്‍ വിപണിയില്‍ ലഭ്യമാണ്. ഈയൊരു സാഹചര്യം വിലയിരുത്തിയാണ് പരിശോധനാ കിറ്റുകളുടെ നിരക്കുകള്‍ കുറച്ചത്.

കാവ്യയും നാദിർഷയുമെത്തി, പ്രോസിക്യൂട്ടർ എത്തിയില്ല, നടിയെ ആക്രമിച്ച കേസിൽ വിചാരണ തടസ്സപ്പെട്ടുകാവ്യയും നാദിർഷയുമെത്തി, പ്രോസിക്യൂട്ടർ എത്തിയില്ല, നടിയെ ആക്രമിച്ച കേസിൽ വിചാരണ തടസ്സപ്പെട്ടു

നിശ്ചിത മാനദണ്ഡങ്ങള്‍ക്കനുസൃതമായി എയര്‍പോര്‍ട്ട്, റെയില്‍വേ സ്‌റ്റേഷന്‍, ബസ് സ്റ്റാന്റ് തുടങ്ങിയ സ്ഥലങ്ങളിലും മറ്റ് പൊതു സ്ഥലങ്ങളിലുംസ്റ്റെപ്പ് കിയോസ്‌കുകള്‍ (സ്‌ക്രീനിംഗ് ടെസ്റ്റിംഗ് എഡ്യൂക്കേഷന്‍ ആന്റ് പ്രിവന്‍ഷന്‍ കിയോസ്‌ക്) സ്ഥാപിക്കുവാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. തുടക്കത്തിലേ രോഗനിര്‍ണയം നടത്തി ചികിത്സ ലഭ്യമാക്കുവാനും കണ്ടൈന്‍മെന്റ് സോണുകള്‍ കണ്ടെത്തി കോവിഡ് രോഗ നിയന്ത്രണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുവാനും ഇതിലൂടെ സാധിക്കുന്നതാണ്. ജില്ലാ മെഡിക്കല്‍ ഓഫീസമാര്‍ ഈപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതാണ്.

'മൂന്നാം ഭർത്താവിനെ അടിച്ച് പുറത്താക്കി', നടി വനിത വിജയകുമാർ വീണ്ടും വിവാദത്തിൽ, പൊട്ടിക്കരഞ്ഞ് ലൈവ്'മൂന്നാം ഭർത്താവിനെ അടിച്ച് പുറത്താക്കി', നടി വനിത വിജയകുമാർ വീണ്ടും വിവാദത്തിൽ, പൊട്ടിക്കരഞ്ഞ് ലൈവ്

English summary
Covid 19 test rate reduced in the state by Health department
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X