കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ്-19: പത്തനംതിട്ടയില്‍ രണ്ട് വയസ്സുളള കുഞ്ഞ് ഐസൊലേഷന്‍ വാര്‍ഡില്‍, അതീവ ജാഗ്രത

Google Oneindia Malayalam News

റാന്നി: പത്തനംതിട്ടയില്‍ രണ്ട് വയസ്സുളള കുഞ്ഞിനെ കൊവിഡ്-19 വൈറസ് ബാധിച്ചെന്ന സംശയത്തെ തുടര്‍ന്ന് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. ജില്ലയില്‍ കൊവിഡ്-19 ബാധ സ്ഥിരീകരിച്ച വ്യക്തിയുമായി അടുത്ത് ഇടപഴകിയ പെൺകുട്ടിയെ ആണ് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

Recommended Video

cmsvideo
പത്തനംതിട്ടയില്‍ രണ്ട് വയസ്സുളള കുഞ്ഞ് ഐസൊലേഷന്‍ വാര്‍ഡില്‍ | Oneindia Malayalam

ഇറ്റലിയിൽ നിന്നെത്തിയ മൂന്ന് വയസ്സുളള കുട്ടിക്ക് കൊവിഡ്-19 ബാധ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. ഇതിന് പിറകെയാണ് രണ്ട് വയസ്സുളള കുഞ്ഞും നിരീക്ഷണത്തിലായിരിക്കുന്നത്. ഇതുവരെ പത്തനംതിട്ടയില്‍ 5 പേര്‍ക്കാണ് കൊവിഡ്- 19 വൈറസ് ബാധിച്ചിരിക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്.

കുഞ്ഞിന് കൊവിഡ്-19

കുഞ്ഞിന് കൊവിഡ്-19

കൊച്ചിയില്‍ മൂന്ന് വയസ്സുളള കുഞ്ഞിന് കൊവിഡ്-19 ബാധ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. ഇറ്റലിയില്‍ നിന്ന് എത്തിയ കുഞ്ഞിനാണ് കൊവിഡ്-19 വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. കുഞ്ഞിന്റെ മാതാപിതാക്കളും നിരീക്ഷണത്തിലാണുളളത്. ഇവര്‍ക്ക് കൊവിഡ്-19 സ്ഥിരീച്ചിട്ടില്ല.

ഇറ്റലിയിൽ നിന്നെത്തി

ഇറ്റലിയിൽ നിന്നെത്തി

കുട്ടിയുടെ മാതാപിതാക്കളുടെ ആരോഗ്യ നില തൃപ്തികരമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് കുട്ടിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. മാര്‍ച്ച് ഏഴാം തിയ്യതിയാണ് കുട്ടിയുടെ കുടുംബം ഇറ്റലിയില്‍ നിന്ന് കേരളത്തില്‍ എത്തിയത്. കൊച്ചിയിലാണ് ഇവര്‍ വിമാനമിറങ്ങിയത്.

മാതാപിതാക്കൾ നിരീക്ഷണത്തിൽ

മാതാപിതാക്കൾ നിരീക്ഷണത്തിൽ

ദുബായില്‍ നിന്നുളള ഇകെ-503 വിമാനത്തിലാണ് ഈ കുടുംബം കൊച്ചിയില്‍ എത്തിയത്. വിമാനത്താവളത്തില്‍ വെച്ച് നടത്തിയ പ്രാഥമിക പരിശോധനയില്‍ തന്നെ കുഞ്ഞിന് കൊവിഡ്-19 ബാധയുടെ ലക്ഷണങ്ങള്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് കുട്ടിയേയും മാതാപിതാക്കളേയും കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് കുഞ്ഞിന്റെ സ്രവം പരിശോധിച്ചതോടെ വൈറസ് ബാധ സ്ഥിരീകരിക്കുകയായിരുന്നു.

കണ്ണൂർ സ്വദേശി

കണ്ണൂർ സ്വദേശി

ഈ കുടുംബം കൊച്ചിയിലേക്ക് എത്തിയ ഇകെ-503 വിമാനത്തിലെ മറ്റ് യാത്രക്കാരെ കണ്ടെത്താനുളള ശ്രമം തുടരുകയാണ്. എറണാകുളത്ത് കൊവിഡ്-19 സ്ഥിരീകരിച്ച കുഞ്ഞ് കണ്ണൂര്‍ സ്വദേശിയാണ് എന്നാണ് റിപ്പോര്‍ട്ട്. കുഞ്ഞിന് കൊറോണ സ്ഥിരീകരിച്ചതോടെ എറണാകുളം ജില്ലയില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. നമ്പര്‍- 0484 2368802, ടോള്‍ ഫ്രീ നമ്പര്‍- 1056

മൂന്ന് പേർ ആശുപത്രി വിട്ടു

മൂന്ന് പേർ ആശുപത്രി വിട്ടു

രാജ്യത്ത് ആദ്യമായി കൊവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചത് കേരളത്തില്‍ ആയിരുന്നു. മൂന്ന് പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. ഇവര്‍ ചൈനയില്‍ നിന്നും മടങ്ങി എത്തിയവര്‍ ആയിരുന്നു. ഇവര്‍ ചികിത്സയ്ക്ക് ശേഷം ആശുപത്രി വിടുകയും ചെയ്തു. തുടര്‍ന്നാണ് ഇറ്റലിയില്‍ നിന്നും തിരിച്ച് എത്തിയവരില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്.

ഇറ്റലിയിൽ നിന്നെത്തിയവർ

ഇറ്റലിയിൽ നിന്നെത്തിയവർ

ഇറ്റലിയില്‍ നിന്നും എത്തിയ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്കാണ് പത്തനംതിട്ട ജില്ലയില്‍ ആദ്യം കൊവിഡ്-19 ബാധ സ്ഥിരീകരിച്ചത്. ഇവര്‍ അടുത്ത് ഇടപഴകിയ 2 ബന്ധുക്കള്‍ക്ക് കൂടി തുടര്‍ന്ന് വൈറസ് ബാധ കണ്ടെത്തി. കൊവിഡ്-19 ബാധ രൂക്ഷമായ രാജ്യമാണ് ഇറ്റലി. ഇവിടെ നിന്നും അടുത്തിടെ കേരളത്തിലേക്ക് മടങ്ങി എത്തിയ മൂന്ന് പേര്‍ ഇക്കാര്യം ആരോഗ്യ വകുപ്പില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.

കേസെടുക്കുമെന്ന് സർക്കാർ

കേസെടുക്കുമെന്ന് സർക്കാർ

ഇതോടെ ഈ കുടുംബത്തിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. കൊവിഡ്-19 വ്യാപകമായ രാജ്യങ്ങളില്‍ നിന്നും തിരിച്ച് എത്തിയ ശേഷം റിപ്പോര്‍ട്ട് ചെയ്യാതിരിക്കുക അടക്കം നിരുത്തരവാദപരമായി പെരുമാറുന്നവര്‍ക്കെതിരെ കേസെടുക്കാനാണ് സര്‍ക്കാര്‍ തീരുമാനം. പൊതുജനാരോഗ്യ നിയമപ്രകാരമാണ് കേസെടുക്കുക.

700ലധികം പേർ

700ലധികം പേർ

കൊവിഡ്-19മായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും കേസെടുക്കും. മാത്രമല്ല രോഗം സ്ഥിരീകരിച്ചവരുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുന്നവരും കുടുങ്ങും. പത്തനംതിട്ടയില്‍ കോവിഡ്-19 സ്ഥിരീകരിച്ചവരുമായി ഇടപഴകിയ 700ല്‍ അധികം പേരെ ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ വീടുകളിലും ആശുപത്രികളിലുമായി നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്.

നാട്ടിലേക്ക് മടങ്ങണം

നാട്ടിലേക്ക് മടങ്ങണം

കൊവിഡ്-19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ റാന്നിയില്‍ സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. റാന്നിയില്‍ ഉളള ഇതര സംസ്ഥാന തൊഴിലാളികളോട് നാട്ടിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. കൊവിഡ്-19 ആശങ്കകള്‍ക്കിടയില്‍ ഇന്ന് സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷകള്‍ തുടങ്ങുകയാണ്. കൊവിഡ്-19 സംശയിക്കുന്ന പത്തനംതിട്ടയിലുളള രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ പ്രത്യേക ക്ലാസ് മുറി അടക്കമുളള സൗകര്യങ്ങള്‍ വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്.

ഒരു ലക്ഷത്തിലധികം പേർക്ക് കൊവിഡ്-19

ഒരു ലക്ഷത്തിലധികം പേർക്ക് കൊവിഡ്-19

സംസ്ഥാനത്ത് ഇതുവരെ 6 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. അതിനിടെ ലോകവ്യാപകമായി കൊവിഡ്-19 വൈറസ് ബാധ മൂലം മരിച്ചവരുടെ എണ്ണം 4000 കടന്നു. ചൈനയില്‍ മാത്രം ഇതുവരെ 3136 പേരാണ് മരണപ്പെട്ടത്. ചൈനയില്‍ നിന്നാണ് കൊവിഡ്-19 ബാധയുടെ തുടക്കം. 100ലധികം രാജ്യങ്ങളിലാണ് ഇതുവരെ കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. ഒരു ലക്ഷത്തിലധികം പേര്‍ക്ക് ഇതിനകം വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

English summary
Covid-19: Two year old girl in Isolation ward in Pathanamthitta
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X