കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലെത്തുന്നത് 4,33,500 ഡോസ് വാക്സിനുകള്‍, 133 കേന്ദ്രങ്ങളില്‍ ശനിയാഴ്ച വാക്‌സിനേഷന്‍ നടക്കും

Google Oneindia Malayalam News

തിരുവനന്തപുരം: കോവിഡ് വാക്സിനേഷനുള്ള 4,33,500 ഡോസ് വാക്സിനുകള്‍ ആദ്യഘട്ടമായി സംസ്ഥാനത്തെത്തിക്കുമെന്ന് കേന്ദ്രം ഔദ്യോഗികമായി അറിയിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ നിന്നുള്ള കൊവിഷീല്‍ഡ് വാക്സിനുകളാണെത്തുന്നത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ റീജിയണല്‍ വാക്സിന്‍ സ്റ്റോറുകളിലാണ് വാക്സിന്‍ എത്തിക്കുകയെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു; പക്ഷേ കേരളത്തിലും മഹാരാഷ്ട്രയിലും ആശങ്കയെന്ന് ആരോഗ്യ സെക്രട്ടറിരാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു; പക്ഷേ കേരളത്തിലും മഹാരാഷ്ട്രയിലും ആശങ്കയെന്ന് ആരോഗ്യ സെക്രട്ടറി

kerala

തിരുവനന്തപുരത്ത് 1,34,000 ഡോസും എറണാകുളത്ത് 1,80,000 ഡോസും കോഴിക്കോട്ട് 1,19,500 ഡോസും വാക്സിനുകളാണ് എത്തിക്കുന്നത്. കോഴിക്കോട് വരുന്ന വാക്സിനില്‍ നിന്നും 1,100 ഡോസ് വാക്സിനുകള്‍ മാഹിയില്‍ വിതരണം ചെയ്യുന്നതാണ്. വാക്സിന്‍ എത്തിയാല്‍ നിശ്ചയിക്കപ്പെട്ട കേന്ദ്രങ്ങളില്‍ എത്തിക്കുന്നതിന് പ്രത്യേക സംവിധാനങ്ങളേര്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

അംഗങ്ങളില്‍ 3 പേര്‍ നിയമത്തെ അനുകൂലിക്കുന്നവര്‍; സുപ്രീംകോടതി നിയോഗിച്ച സമിതിക്കെതിരെ കോണ്‍ഗ്രസ്അംഗങ്ങളില്‍ 3 പേര്‍ നിയമത്തെ അനുകൂലിക്കുന്നവര്‍; സുപ്രീംകോടതി നിയോഗിച്ച സമിതിക്കെതിരെ കോണ്‍ഗ്രസ്

സംസ്ഥാനത്ത് ആദ്യഘട്ടമായി 133 കേന്ദ്രങ്ങളിലാണ് ശനിയാഴ്ച വാക്സിനേഷന്‍ നടക്കുന്നത്. എല്ലാ കേന്ദ്രങ്ങളിലും കോവിഡ് വാക്സിനേഷനായി വിപുലമായ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തി വരുന്നത്. കോവിഡ് വാക്സിനേഷനായി ഇതുവരെ 3,62,870 പേരാണ് രജിസ്റ്റര്‍ ചെയ്തത്. സര്‍ക്കാര്‍ മേഖലയിലെ 1,70,259 പേരും സ്വകാര്യ മേഖലയിലെ 1,92,611 പേരുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

 ഈ മോഡൽ സാംസ്‌കാരിക നായകർ കേരളത്തിന് അപമാനം, ഷെയിം ഓൺ യു കമൽ; തുറന്നടിച്ച് വിഷ്ണുവും ശബരിയും ഈ മോഡൽ സാംസ്‌കാരിക നായകർ കേരളത്തിന് അപമാനം, ഷെയിം ഓൺ യു കമൽ; തുറന്നടിച്ച് വിഷ്ണുവും ശബരിയും

ഒടുവില്‍ അനൂപ് മേനോന്‍ ധാത്രി ഉപയോഗിച്ച് തുടങ്ങി! അമ്മയുടെ കാച്ചിയ എണ്ണയേക്കാള്‍ മികച്ചതോ...ഒടുവില്‍ അനൂപ് മേനോന്‍ ധാത്രി ഉപയോഗിച്ച് തുടങ്ങി! അമ്മയുടെ കാച്ചിയ എണ്ണയേക്കാള്‍ മികച്ചതോ...

6 പോര പത്ത് സീറ്റ് അധികം ചോദിക്കാന്‍ ലീഗ്; എല്ലാ ജില്ലയിലും സീറ്റ്, പിസി ജോര്‍ജിന്‍റെ പൂഞ്ഞാറും6 പോര പത്ത് സീറ്റ് അധികം ചോദിക്കാന്‍ ലീഗ്; എല്ലാ ജില്ലയിലും സീറ്റ്, പിസി ജോര്‍ജിന്‍റെ പൂഞ്ഞാറും

Recommended Video

cmsvideo
കോവിഡ് വാക്സീൻ കുത്തിവെപ്പിൽ കാരുണ്യ മോഡൽ നടപ്പാക്കാൻ ആലോചിച്ച് സർക്കാർ

English summary
Covid 19 Vaccine Update: 4,33,500 dose vaccines are arriving in Kerala Says, KK Shailaja
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X