കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുമെന്ന ആശങ്ക വേണ്ട; വാക്‌സിന്‍ സ്വീകരിച്ചാലും ജാഗ്രത തുടരണമെന്ന് ആരോഗ്യമന്ത്രി

Google Oneindia Malayalam News

കണ്ണൂര്‍: കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചാല്‍ പാര്‍ശ്വഫലങ്ങളുണ്ടാകുമെന്ന ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. പാര്‍ശ്വഫലങ്ങള്‍ കുറഞ്ഞ വാക്‌സിനാണ് കൊവിഷീല്‍ഡെന്നും കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചാലും ജാഗ്രത തുടരണമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. വാക്‌സിന്‍ കേന്ദ്രങ്ങള്‍ തയ്യാറാക്കിയതിലെ വിവാദം അടിസ്ഥാനരഹിതമാണ്. വരും ദിവസങ്ങളില്‍ കേരളത്തിന് കൂടുതല്‍ വാക്‌സിന്‍ ലഭിക്കണം. അടുത്ത ഘട്ടത്തില്‍ ആവശ്യമാണെങ്കില്‍ കേരളത്തില്‍ കൂടുതല്‍ കേന്ദ്രങ്ങള്‍ ഒരുക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

മാനന്തവാടിയിലേക്ക് വീണ്ടും പികെ ജയലക്ഷ്മി; കല്‍പ്പറ്റ വേണമെന്ന് എല്‍ജെഡി, വയനാട്ടിലെ സീറ്റ് ചര്‍ച്ചകള്‍മാനന്തവാടിയിലേക്ക് വീണ്ടും പികെ ജയലക്ഷ്മി; കല്‍പ്പറ്റ വേണമെന്ന് എല്‍ജെഡി, വയനാട്ടിലെ സീറ്റ് ചര്‍ച്ചകള്‍

covid

കൂടുതല്‍ വാക്‌സിന്‍ ലഭിച്ചാല്‍ കൊടുക്കാന്‍ കേരളം തയ്യാറാണ്. കൂടുതല്‍ വാക്‌സിന്‍ ലഭിക്കണം. അത് നമ്മുടെ കയ്യില്‍ നില്‍ക്കുന്ന കാര്യമല്ല. കുടുതല്‍ വാക്‌സിനുകള്‍ എത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്നാണ് മനസിലാക്കാന്‍ സാധിക്കുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. തിരഞ്ഞെടുക്കപ്പെട്ട ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ഇന്ന് കുത്തിവയ്പ്പ് എടുക്കുന്നത്. ആരോഗ്യമെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഇന്ന് വാക്‌സിന്‍ സ്വീകരിക്കും. ഇന്ന് 13300 പേര്‍ വാക്‌സിന്‍ സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

ശബരിനാഥന്‍ കുളയട്ട, വെള്ളിമൂങ്ങയിലെ മാമച്ചന്‍... രൂക്ഷ വിമര്‍ശനവുമായി മുസ്ലീം യൂത്ത് ലീഗ്, പ്രമേയംശബരിനാഥന്‍ കുളയട്ട, വെള്ളിമൂങ്ങയിലെ മാമച്ചന്‍... രൂക്ഷ വിമര്‍ശനവുമായി മുസ്ലീം യൂത്ത് ലീഗ്, പ്രമേയം

കൊവിഡിന്റെ കടുത്ത ലക്ഷണമുള്ളവര്‍, പ്ലാസ്മ തെറാപ്പി സ്വീകരിച്ചവര്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍ എന്നിവര്‍ക്ക് വാക്‌സിന്‍ സ്വീകരിക്കുന്നില്ല. കുത്തിവയ്പ്പ് സ്വീകരിച്ചവര്‍ക്കുണ്ടാകുന്ന ചെറിയ അലര്‍ജി പോലും ആരോഗ്യവകുപ്പ് നിരീക്ഷിക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് 133 വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണ് വാക്‌സിനേഷനായി സജ്ജമാക്കിയിരിക്കുന്നതെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.

രാജ്യം കാത്തിരുന്ന കൊവിഡ് വാക്‌സിനേഷന് ഇന്ന് തുടക്കം; 10.30ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുംരാജ്യം കാത്തിരുന്ന കൊവിഡ് വാക്‌സിനേഷന് ഇന്ന് തുടക്കം; 10.30ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും

ഐസക്കിന്റെ ബജറ്റിന് പിസി ജോര്‍ജ്ജിന്റെ വക അഞ്ച് മാര്‍ക്ക്; പക്ഷേ, കര്‍ഷക വിരുദ്ധമെന്ന്... എങ്ങനെ?ഐസക്കിന്റെ ബജറ്റിന് പിസി ജോര്‍ജ്ജിന്റെ വക അഞ്ച് മാര്‍ക്ക്; പക്ഷേ, കര്‍ഷക വിരുദ്ധമെന്ന്... എങ്ങനെ?

Recommended Video

cmsvideo
കോവിഡ് വാക്സിൻ 18 വയസ്സ് തികഞ്ഞവർക്ക് മാത്രം | Oneindia Malayalam

English summary
Kerala Covid 19 Vaccine Update: KK Shailaja urges people to remain vigilant despite receiving vaccine
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X