കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭിന്നശേഷിക്കാരനായ ആരോഗ്യ പ്രവർത്തകനെ കയ്യടിച്ച് വരവേറ്റ് നാട്ടുകാർ, ഹൃദ്യമായ വീഡിയോ വൈറൽ!

Google Oneindia Malayalam News

കൊച്ചി: ആറായിരത്തോളം ഡോക്ടര്‍മാര്‍, ഒന്‍പതിനായിരം നഴ്‌സുമാര്‍ എന്നിവരടക്കം ഏതാണ്ട് 30000ത്തോളം ആരോഗ്യപ്രവര്‍ത്തകരാണ് കൊവിഡിനെ തുരത്താന്‍ കേരളത്തില്‍ കൈ കോര്‍ത്തിരിക്കുന്നത്. നമ്മുടെ ആരോഗ്യ രംഗത്തെ മികവ് രാജ്യവും ലോകവും അസൂയയോടെ നോക്കുന്നു.

ഊണും ഉറക്കവും ഇല്ലാതെ കുടുംബങ്ങളെ പോലും ദിവസങ്ങളോളും ഉപേക്ഷിച്ചാണ് ആരോഗ്യപ്രവര്‍ത്തകര്‍ നാടിന് വേണ്ടി പണിയെടുക്കുന്നത്. അവര്‍ക്കുളള നന്ദി വാക്കുകള്‍ കൊണ്ട് പറഞ്ഞാല്‍ തീരുന്നതല്ല. കേരളത്തിൽ ഒരു ഭിന്നശേഷിക്കാരനായ ആരോഗ്യപ്രവർത്തകന് ആളുകൾ നന്ദി പറയുന്ന വീഡിയോ വൈറലാവുകയാണ്.

കയ്യടിക്കാൻ തെരുവിൽ

കയ്യടിക്കാൻ തെരുവിൽ

കഴിഞ്ഞ ദിവസം ജനതാ കര്‍ഫ്യൂവിന്റെ ഭാഗമായി വൈകിട്ട് 5 മണിക്ക് കയ്യടിച്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അഭിനന്ദനം അറിയിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തിരുന്നു. രാജ്യം അതേറ്റെടുക്കുകയും ചെയ്തു. എന്നാല്‍ ചിലര്‍ കര്‍ഫ്യൂവിന്റെ ഉദ്ദേശം പോലും തകര്‍ക്കുന്ന തരത്തില്‍ തെരുവിലേക്ക് കൂട്ടമായി ഇറങ്ങുകയാണ് ചെയ്തത്.

വേറിട്ട കാഴ്ചകൾ

വേറിട്ട കാഴ്ചകൾ

എന്നാല്‍ കേരളത്തിലെ ചില കാഴ്ചകള്‍ കണ്ണും മനസ്സും നിറയ്ക്കുന്നതാണ്. വെറുതേ ബാല്‍ക്കണിയില്‍ നിന്ന് കൈയ്യടിക്കുകയല്ല മലയാളികള്‍ ചെയ്തത്. ഡ്യൂട്ടി കഴിഞ്ഞ തിരികെ എത്തുന്ന ആരോഗ്യപ്രവര്‍ത്തകരെ കയ്യടികളോടെ വീട്ടിലേക്കും നാട്ടിലേക്കും സ്വീകരിക്കാനാണ് മലയാളികള്‍ കളത്തിലിറങ്ങിയത്. അത്തരത്തിലുളള പല വീഡിയോകളും വൈറലാകുന്നുണ്ട്. അതിലേറ്റവും ഹൃദ്യമായ വീഡിയോ കൊച്ചിയില്‍ നിന്നുളളതാണ്.

4 ദിവസത്തെ ഡ്യൂട്ടിക്ക് ശേഷം

4 ദിവസത്തെ ഡ്യൂട്ടിക്ക് ശേഷം

ഭിന്നശേഷിക്കാരനായ പ്രജിത് എന്ന യുവാവിനെ നാട്ടുകാര്‍ കയ്യടികളോടെ സ്വീകരിക്കുന്ന വീഡിയോ കണ്ണ് നിറയാതെ കണ്ട് തീര്‍ക്കാനാവില്ല. കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ലാബ് അസിസ്റ്റന്‍ഡായി ജോലി ചെയ്യുകയാണ് പ്രജിത്. നിരവധി കൊറോണ പോസിറ്റീവ് രോഗികള്‍ ചികിത്സയിലുളള ആശുപത്രിയാണ് കളമശ്ശേരി മെഡിക്കല്‍ കോളേജ്. കഴിഞ്ഞ നാല് ദിവസങ്ങളായി തുടര്‍ച്ചയായി ഡ്യൂട്ടിയില്‍ ആയിരുന്നു പ്രജിത്.

വീഡിയോ വൈറൽ

വീഡിയോ വൈറൽ

അതിന് ശേഷം വീട്ടിലേക്ക് മടങ്ങി വരികേയാണ് നിറഞ്ഞ കയ്യടികളോടെ നാട്ടുകാര്‍ ഹൃദ്യമായ സ്വീകരണം ഒരുക്കിയത്. ചിരിയോടെ ആ കയ്യടികളേറ്റ് വാങ്ങി പ്രജിത് നടന്ന് പോകുന്നത് വീഡിയോയില്‍ കാണാം. പ്രജിത്തിന് മാത്രമല്ല ചില സ്ഥലങ്ങളില്‍ ഡ്യൂട്ടി കഴിഞ്ഞ് എത്തിയ ന്‌ഴ്‌സുമാരെയും വീട്ടുകാരും അയല്‍ക്കാരും ചേര്‍ന്ന് കയ്യടികളോടെയാണ് സ്വീകരിച്ചത്. ഈ വീഡിയോകള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

വൈറൽ വീഡിയോ

വീഡിയോ കാണാം

പലർക്കും വെളിവില്ലാത്തത് ലാലേട്ടന്റെ കുറ്റമല്ല', മോഹൻലാലിന് പിന്തുണയുമായി ശ്രീകുമാർ! പലർക്കും വെളിവില്ലാത്തത് ലാലേട്ടന്റെ കുറ്റമല്ല', മോഹൻലാലിന് പിന്തുണയുമായി ശ്രീകുമാർ!

 കൊവിഡ് ഭീതിക്കിടെ കേരളത്തിന് താങ്ങായി രാഹുൽ ഗാന്ധിയും, മൂന്ന് ജില്ലകൾക്ക് തെർമൽ സ്കാനർ രാഹുൽ വക! കൊവിഡ് ഭീതിക്കിടെ കേരളത്തിന് താങ്ങായി രാഹുൽ ഗാന്ധിയും, മൂന്ന് ജില്ലകൾക്ക് തെർമൽ സ്കാനർ രാഹുൽ വക!

English summary
Covid 19: Video of locals welcoming health worker at kochi goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X