കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഒരു ദിവസം 12 % വര്‍ധനവ്: ഇന്നലെ രോഗം സ്ഥിരീകരിച്ചത് 14,623 പേര്‍ക്ക്

Google Oneindia Malayalam News

ദില്ലി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് രേഖപ്പെടുത്തിയത് 14,623 പുതിയ കോവിഡ് -19 കേസുകൾ. ഇന്നലത്തേക്കാൾ 12 ശതമാനം കേസുകളുടെ വര്‍ധനവാണ് പുതിയ കേസുകളുടെ കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്. ഇതോടെ രാജ്യത്ത് ഇതുവരെ ആകെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 3,41,08,996 ആയി ഉയർന്നുവെന്നും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ബുധനാഴ്ച രാവിലെ പുറത്തുവിട്ട കണക്കുകളില്‍ വ്യക്തമാക്കുന്നു. അതേസമയം രോഗമുക്തി നിരക്ക് 98.15% ആണ്. 2020 മാർച്ചിനുശേഷമുള്ള ഏറ്റവും ഉയർന്ന നിരയ്ക്കാണ് ഇത്.

കേരളത്തിന്റെ സമരനായകന്‍; അച്യുതാനന്ദന് ഇന്ന് 98 -ാം പിറന്നാള്‍കേരളത്തിന്റെ സമരനായകന്‍; അച്യുതാനന്ദന് ഇന്ന് 98 -ാം പിറന്നാള്‍

കഴിഞ്ഞ 24 മണിക്കൂറിനിടെ 19,446 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 3,34,78,247 ആയി. ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ ഒരു ശതമാനത്തിൽ താഴെ മാത്രം; നിലവിൽ 0.52 ശതമാനം; 2020 മാർച്ചിനുശേഷം ഏറ്റവും കുറഞ്ഞ നിലയിലാണ്. രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 1,78,098 പേർ ( 229 ദിവസത്തിനിടെ ഏറ്റവും കുറവ്). പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (1.34%) കഴിഞ്ഞ 117 ദിവസമായി 3 ശതമാനത്തിൽ താഴെയാണ് ഇത്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (1.10%). ഇതുവരെ ആകെ 59.44 കോടി പരിശോധനയും നടത്തി.

 testing

അതേസമയം, കോവിഡ് മരണങ്ങളുടെ വലിയ വര്‍ധനവ് രേഖപ്പെടുത്തി. 197 മരണമാണ് കോവിഡ് മൂലം രാജ്യത്ത് ഇന്നലെ സംഭവിച്ചത്. ഇതോടെ കോവിഡ് ബാധമൂലം മരിച്ചവരുടെ എണ്ണം 4,52,651 ആയി ഉയര്‍ന്നു. ഇതുവരെ ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചവരുടെ എണ്ണം 99.12 കോടിയായി ഉയര്‍ന്നതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കേന്ദ്ര ഗവണ്മെന്റ് സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങൾ നേരിട്ട് സംഭരിച്ചതുമുൾപ്പടെ ഇതുവരെ 102.4 കോടിയിലധികം (1,02,48,12,565) വാക്‌സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കൈമാറിയിട്ടുണ്ടെന്നും ദേശീയ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഉപയോഗിക്കാത്ത 10.78 കോടിയിലധികം (10,78,72,110) വാക്‌സിൻ ഡോസുകൾ സംസ്ഥാനങ്ങളുടെ/കേന്ദ്രഭരണപ്രദേശങ്ങളുടെ പക്കൽ ഇനിയും ബാക്കിയുണ്ട്.

ലോകം എന്തും പറയട്ടെ: മകള്‍ കിയാരയ്ക്കൊപ്പമുള്ള ചിത്രവുമായി നടി മുക്ത

രാജ്യത്തൊട്ടാകെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് അതിവേഗത്തിൽ നൽകുന്നതിന് കേന്ദ്രഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഏവർക്കും കോവിഡ്-19 പ്രതിരോധ കുത്തിവയ്പു നൽകുന്ന പ്രക്രിയയുടെ പുതിയ ഘട്ടത്തിന് 2021 ജൂൺ 21നായിരുന്നു രാജ്യത്ത് തുടക്കം കുറിച്ചത്. പ്രതിരോധ മരുന്നു കൂടുതൽ ലഭ്യമാക്കിയതും, സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും മരുന്നുലഭ്യത മുൻകൂട്ടി അറിയാൻ കഴിഞ്ഞതും മികച്ച ആസൂത്രണത്തിനും വിതരണശൃംഖല സുതാര്യമാക്കുന്നതിനും സഹായിച്ചു.

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പു പരിപാടിയുടെ ഭാഗമായി, സൗജന്യമായി വാക്‌സിനുകൾ നൽകി കേന്ദ്ര ഗവണ്മെന്റ് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും പിന്തുണ നൽകി വരികയാണ്. കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ പുതിയ ഘട്ടത്തിൽ വാക്‌സിനുകളുടെ 75% കേന്ദ്ര ഗവണ്മെന്റ് സംഭരിക്കും. ഇങ്ങനെ സംഭരിക്കുന്ന വാക്‌സിനുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും സൗജന്യമായി നൽകുകയും ചെയ്യുന്നു.

അതേസമയം, കേരളത്തിലും ഇന്നലെ ആയിരത്തോളം രോഗികള്‍ വര്‍ധിച്ചു. 7643 പേര്‍ക്കായിരുന്നു സംസ്ഥാനത്ത് ഇന്നലെ കോവിഡ്-19 സ്ഥിരീകരിച്ചത്. തൃശൂര്‍ 1017, തിരുവനന്തപുരം 963, എറണാകുളം 817, കോഴിക്കോട് 787, കോട്ടയം 765, പാലക്കാട് 542, കൊല്ലം 521, കണ്ണൂര്‍ 426, പത്തനംതിട്ട 424, ഇടുക്കി 400, മലപ്പുറം 353, ആലപ്പുഴ 302, വയനാട് 185, കാസര്‍ഗോഡ് 141 എന്നിങ്ങനേയാണ് ജില്ലകളില്‍ കഴിഞ്ഞ ദിവസം രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 77 മരണങ്ങളും കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചും ഇതോടെ ആകെ മരണം 27,002 ആയി.

Recommended Video

cmsvideo
Covaxin gets approval for children from 2 to 18

English summary
covid 19 was confirmed by 1342 people yesterday in india
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X