കൊവിഡ് ബോധവത്ക്കരണം: ഡിജിറ്റൽ വാനിന്റെ ഫ്ലാഗ് ഓഫ് വി മുരളീധരൻ കൊച്ചിയിൽ നിർവഹിക്കും
തിരുവനന്തപുരം: കോവിഡ് വാക്സിനേഷൻ , കോവിഡ് പ്രതിരോധ ബോധവത്ക്കരണ യഞ്ജത്തിൻ്റെ ഭാഗമായി എറണാകുളം ജില്ലയിൽ 5 ദിവസത്തെ ഡിജിറ്റൽ വാൻ ബോധവത്ക്കരണ പ്രചാരണം ആഗസ്റ്റ് 22 മുതൽ നടക്കും. പ്രചരണത്തിൻ്റെ ഫ്ലാഗ് ഓഫ് കേന്ദ്ര വിദേശകാര്യ, പാർലമെൻ്ററികാര്യ സഹമന്ത്രി ശ്രീ വി. മുരളീധരൻ 2021 ആഗസ്റ്റ് 22 ന് (ഞായറാഴ്ച ) ഉച്ചയ്ക്ക് 3 മണിക്ക് എറണാകുളം പ്രസ്സ് ക്ലബ്ബിന് മുൻവശത്തായി സംഘടിപ്പിച്ചിരിക്കുന്ന ചടങ്ങിൽ നിർവഹിക്കും. കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയത്തിൻ്റെ കീഴിലുള്ള ഫീൽഡ് ഔട്ട് റീച്ച് ബ്യൂറോ എറണാകുളം, എറണാകുളം പ്രസ്സ് ക്ലബ്ബിൻ്റെ സഹകരണത്തോടെയാണ് ഈ ഫ്ലാഗ് ഓഫ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്.
ഈ മാസം 22 മുതൽ 26 വരെയുള്ള ദിവസങ്ങളിൽ എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഈ ഡിജിറ്റൽ വാൻ പ്രചരണം നടത്തും.കോവിഡ് വാക്സിനേഷനെ കുറിച്ചും കോവിഡ് പ്രതിരോധ മാർഗ്ഗങ്ങളെ കുറിച്ചുമുള്ള സന്ദേശം ഉൾക്കൊള്ളുന്ന വിവിധ വീഡിയോ ദൃശ്യങ്ങൾ ഇതിന്റെ ഭാഗമായി പ്രദർശിപ്പിക്കും.

റീജിയണൽ ഔട്ട്റീച്ച് ബ്യൂറോ( കേരള-ലക്ഷദ്വീപ് ) കേരളത്തിലെ വിവിധ ജില്ലകളിൽ ഈ വിധത്തിൽ സംഘടിപ്പിക്കുന്ന ഡിജിറ്റൽ ബോധവത്ക്കരണ യജത്തിൻ്റെ ഭാഗമായുള്ള ആദ്യ പരിപാടിയാണിത്. വരും ദിവസങ്ങളിൽ കോവിഡ് വ്യാപനം കൂടുതലായി ഇപ്പോൾ കണ്ടു വരുന്ന മലപ്പുറം പോലുള്ള മറ്റു ജില്ലകളിലും ഈ വിധത്തിലുള്ള ഡിജിറ്റൽ വാൻ ബോധവത്ക്കരണം സംഘടിപ്പിക്കും.
അതേസമയം, കേരളത്തിലെ കോവിഡ് കേസുകളുടെ എണ്ണം ആശങ്ക ഉയര്‍ത്തുന്ന സാഹചര്യത്തില്‍ തന്നെ തുടരുകയാണ്. സംസ്ഥാനത്ത് ഇന്ന് 20,224 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2795, എറണാകുളം 2707, കോഴിക്കോട് 2705, മലപ്പുറം 2611, പാലക്കാട് 1528, കൊല്ലം 1478, ആലപ്പുഴ 1135, കോട്ടയം 1115, കണ്ണൂര്‍ 1034, തിരുവനന്തപുരം 835, പത്തനംതിട്ട 797, വയനാട് 524, ഇടുക്കി 520, കാസര്‍ഗോഡ് 440 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.












Click it and Unblock the Notifications