കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് വ്യാപനം: പോലീസ് മേല്‍നോട്ടത്തിന് ഉന്നത ഉദ്യോഗസ്ഥരെ നിയമിച്ചു, ജില്ലകളില്‍ ക്യാമ്പ് ചെയ്യും

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം കടുക്കുന്ന പശ്ചാത്തലത്തില്‍ വിവിധ ജില്ലകളില്‍ ക്യാമ്പ് ചെയ്ത് പോലീസ് പ്രവര്‍ത്തനങ്ങള്‍ ഏകോപ്പിപ്പിക്കാന്‍ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്താണ് ഉത്തരവ് പുറപ്പെടുവിച്ചത്. അതേസമയം ഈ സംവിധാനം വ്യാഴാഴ്ച്ച മുതലാണ് നിലവില്‍ വരിക. കൊവിഡ് പരിശോധനകളിലും നിയന്ത്രണങ്ങളിലും യാതൊരു വിട്ടുവീഴ്ച്ചയും വരാന്‍ പാടില്ല. ഇതിനായി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തന്നെ വരുമ്പോള്‍ നടപടികളും കര്‍ശനമാകുമെന്നാണ് വിലയിരുത്തല്‍.

1

അതേസമയം പാലക്കാട് ഉത്തരമേഖലാ ഐജി അശോക് യാദവിന് പാലക്കാട് ജില്ലയുടെ ചുമതലയാണ് നല്‍കിയത്. കോട്ടയത്ത് ഐജി ഹര്‍ഷിത അട്ടല്ലൂരിക്കാണ് ചുമതല. ഇവരിപ്പോള്‍ ദക്ഷിണ മേഖലാ ഐജിയാണ്. തിരുവനന്തപുരം റേഞ്ചിലെ ഡിഐജി സഞ്ജയ് കുമാര്‍ ഗുരുഡിന്‍ കൊല്ലത്തും, എറണാകുളം റേഞ്ച് ഐജി നീരജ് കുമാര്‍ ഗുപ്ത ആലപ്പുഴയില്‍ പ്രവര്‍ത്തനങ്ങള്‍ നേതൃത്വം നല്‍കും. തൃശൂര്‍ റേഞ്ച് ഡിഐജി അക്ബറിന് മലപ്പുറത്തെയും കണ്ണൂര്‍ റേഞ്ച് കെ സേതുരാമനം കാസര്‍കോടിന്റെയും ചുമതല ആയിരിക്കും ഉണ്ടാവുക.

ജില്ലകളിലെ കൊവിഡ് പ്രതിരോധം വിലയിരുത്താന്‍ വരുന്ന ഓഫീസര്‍മാര്‍ എന്‍ഫോസ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദമാക്കാന്‍ ശ്രമിക്കും. അതേസമയം സംസ്ഥാനത്ത് ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകളില്ല. അതേസമയം തുണിക്കടകള്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിട്ടുണ്ട്. തുണികടകള്‍ നിയന്ത്രണങ്ങളോടെ തുറക്കുന്നത് ആലോചനയിുണ്ട്. വാക്‌സിന്‍ എടുക്കാന്‍ കൊവിഡ് പരിശോധന വേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം വാക്‌സിന്‍ ക്ഷാമമാണ് ഇപ്പോള്‍ കേരളം നേരിടുന്ന വലിയ പ്രശ്‌നം. എന്‍സിപി . ജന.ംസഖ്യയുടെ ബകുതി ശതമാനത്തിനടുത്തെത്തുന്നതാണ് പ്രധാന പ്രശ്‌നം. ഇന്ന് അഞ്ച് ലക്ഷം ഡോസ് വാക്‌സിന്‍ രണ്ട് ദിവസം കൊണ്ട് കൊടുത്ത് തീര്‍ത്തുന്നെ് മുഖ്യമന്ത്രി പറഞ്ഞു. നിലവിലള്ള നിയന്ത്രണങ്ങള്‍ തുടരുമെന്ന് കൊവിഡ് അവലോകന യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞിരുന്നു. ആവശ്യത്തിന് വാക്‌സിനേഷന്‍ ലഭ്യമായാല്‍ പ്രതിദിന കേസുകള്‍ കുറയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Recommended Video

cmsvideo
IMA gives alert of third wave of pandemic in India

English summary
covid care restrics senior officers appointed as distrirct head
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X