രാജ്യത്ത് കൊവിഡ് കേസുകൾ ഉയരുന്നു; സാഹചര്യം വിലയിരുത്താൻ സംസ്ഥാനത്ത് ഇന്ന് ഉന്നതല യോഗം
തിരുവനന്തപുരം; രാജ്യത്ത് കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ ഇന്ന് ഉന്നതത തല യോഗം ചേരും. ആരോഗ്യ മന്ത്രി വീണ ജോർജിന്റെ നേതൃത്വത്തിന്റെ വൈകീട്ട് അഞ്ചിനാണ് യോഗം. സംസ്ഥാനത്തെ കൊവിഡ് കേസുകൾ പ്രസിദ്ധീകരിക്കുന്നത് നിർത്തിയതിന് ശേഷം ഇതാദ്യമായാണ് ആരോഗ്യ വകുപ്പ് യോഗം ചേരുന്നത്.

കേസുകൾ കുറഞ്ഞ സാഹചര്യത്തിൽ പ്രതിദിന രോഗികളുടെ വിവരം പ്രസിദ്ധീകരിക്കുന്നതിന് പകരം രണ്ടാഴ്ചയിൽ ഒരിക്കൽ കൊവിഡ് കേസുകൾ പ്രസിദ്ധീകരിക്കുമെന്നായിരുന്നു നേരത്തേ സർക്കാർ അറിയിച്ചിരുന്നത്. ഈ നിലയിൽ ഇന്ന് കേസുകൾ പ്രസിദ്ധീകരിച്ചേക്കും. നേരത്തേ പ്രതിദിന കൊവിഡ് കണക്ക് പ്രസിദ്ധീകരിക്കുന്നത് നിർത്തിയതിനെതിരെ കേന്ദ്രം രംഗത്തെത്തിയിരുന്നു. കൊവിഡ് കണക്കുകള്‍ കൃത്യമായി പ്രസിദ്ധീകരിക്കുന്നത് രോഗ വ്യാപനം തടയുന്നതിന് നിർണായകമാണെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാർ സംസ്ഥാനത്തിന് കത്തയച്ചിരുന്നു.
അതിനിടെ രാജ്യത്ത് കൊവിഡ് കേസുകൾ കൂടുകയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് 2,541 പേർക്കാണ്.നിലവിൽ ചികിത്സയിലുള്ളത് 16,522 പേരാണ്. ഇത് ആകെ രോഗബാധിതരുടെ 0.04 ശതമാനമാണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,862 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 4,25,21,341 ആയി. ദേശീയ രോഗമുക്തി നിരക്ക് 98.75 ശതമാനമാണ്. പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവിൽ 0.54 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.84 ശതമാനമാനവും. കഴിഞ്ഞ 24 മണിക്കൂറിൽ 3,02,115 പരിശോധനകൾ നടത്തി. 83.50 കോടിയിൽ അധികം (83,50,19,817) പരിശോധനകളാണ് ഇതുവരെ നടത്തിയതെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.
.
ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താത്കാലിക കണക്ക് പ്രകാരം, രാജ്യത്തിതുവരെ നൽകിയ ആകെ വാക്സിനുകളുടെ എണ്ണം 187.71 കോടി (1,87,71,95,781) കടന്നു. 2,30,40,984 സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്സിൻ നൽകിയത്.ഇതുവരെ 2.66 കോടിയിൽ കൂടുതൽ (2,66,55,947) കൗമാരക്കാർക്ക് ആദ്യ ഡോസ് വാക്സിൻ നൽകി കഴിഞ്ഞു. 12 മുതൽ 14 വയസ്സ് പ്രായമുള്ളവർക്കുള്ള കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് 2022 മാർച്ച് 16 മുതലായിരുന്നു രാജ്യത്ത് ആരംഭിച്ചത്. 18 മുതൽ 59 വയസ്സ് വരെ പ്രായമുള്ളവർക്ക് കോവിഡ്-19 മുൻകരുതൽ ഡോസ് ഏപ്രിൽ 10 മുതലായിരുന്നു ആരംഭിച്ചത്. ഇതുവരെ 4,17,414 മുൻകരുതൽ ഡോസുകളാണ് ഈ പ്രായക്കാർക്ക് നൽകിയത്.
Recommended Video
കേന്ദ്ര ഗവണ്മെന്റ് സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങൾ നേരിട്ട് സംഭരിച്ചതുമുൾപ്പടെ ഇതുവരെ 192.74 കോടിയിൽ അധികം (1,92,74,20,735) വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കൈമാറിയിട്ടുണ്ട്.
19.93 കോടിയിൽ അധികം (19,93,69,660) കോവിഡ് വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പക്കൽ ഇപ്പോഴും ലഭ്യമാണന്ന് കേന്ദ്രസർക്കാർ അറിയിച്ചു.












Click it and Unblock the Notifications