കേസുകൾ ഉയർന്ന് തന്നെ; കേരളത്തിന്റെ കൊവിഡ് നിയന്ത്രണ പദ്ധതികൾ എന്തൊക്കെ?
തിരുവനന്തപുരം; ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൊവിഡ് രോഗികൾ ചികിത്സയിൽ ഉള്ള രണ്ടാമത്തെ സംസ്ഥാനമാണ് കേരളം. ഏറ്റവും കൂടുതൽ കൊവിഡ് മരണങ്ങൾ സ്ഥിരീകരിച്ച സംസ്ഥാനങ്ങളിൽ എട്ടാം സ്ഥാനത്തും. ഇതുവരെ 13,960 പേർക്കാണ് കൊവിഡ് മൂലം സംസ്ഥാനത്ത് ജീവഹാനി സംഭവിച്ചത്. അതേസമയം കേസുകൾ ഉയരുന്നതിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചിരിക്കുകയാണ് സർക്കാർ.

രോഗമുക്തി നേരിടുന്നവർ എണ്ണത്തിലുള്ള വർധനവ് കേരളത്തിന് ആശ്വാസം നൽകുന്നതാണ്.
നിലവിൽ കേരളത്തിലെ രോഗമുക്തി നിരക്ക് 96 ശതമാനവും മരണനിരക്ക് 0.46 ശതമാനവുമാണ്,ദേശീയ ശരാശരി 1.32 ശതമാനമാണ്.ഇന്ന് മാത്രം 13,772 പേർക്ക് കൂടി രോഗം കേരളത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്. 142 മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.83 ണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനമായി തുടരുന്നതാണ് സംസ്ഥാനത്ത് വെല്ലുവിളി തീർക്കുന്നത്. ദേശീയ ശരാശരി ഇത് രണ്ട് ശതമാനം മാത്രമാണ്.
അതേസമയം സംസ്ഥാനത്തെ ജനസംഖ്യയുടെ മൂന്നിലൊന്ന് പേർക്ക് ഇതിനോടകം തന്നെ ആദ്യ ഡോസ് വാക്‌സിനുകൾ ലഭ്യമാക്കിയിട്ടുണ്ട്. ജനസംഖ്യയുടെ 33.88 ശതമാനം പേർക്കും 18 വയസിന് മുകളിലുള്ളവരുടെ ജനസംഖ്യയിൽ 47.17 ശതമാനം പേർക്കുമാണ് ആദ്യ ഡോസ് വാക്‌സിൻ നൽകിയത്. ജനസംഖ്യയുടെ 11.19 ശതമാനം പേർക്കും 18 വയസിന് മുകളിലുള്ള 15.57 ശതമാനം പേർക്കും രണ്ടാം ഡോസ് വാക്‌സിനും നൽകിയിട്ടുണ്ട്.ഒന്നും രണ്ടും ഡോസ് വാക്‌സിൻ ചേർത്ത് ആകെ ഒന്നര കോടി പേർക്കാണ് (1,50,58,743 ഡോസ്) വാക്‌സിൻ നൽകിയത്. അതിൽ 1,13,20,527 പേർക്ക് ഒന്നാം ഡോസ് വാക്‌സിനും 37,38,216 പേർക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് ലഭിച്ചത്.
Recommended Video

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്തതിന്റെ പശ്ചാത്തലത്തിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തരംതിരിച്ച് ഏർപ്പെടുത്തിയ നിയന്ത്രങ്ങൾ കേരളം പുന;ക്രമീകരിച്ചിട്ടുണ്ട്. ടി പി ആർ അഞ്ചിൽ താഴെയുള്ള പ്രദേശങ്ങൾ എ വിഭാഗത്തിലും അഞ്ചു മുതൽ 10 വരെയുള്ള പ്രദേശങ്ങൾ ബിയിലും 10 മുതൽ 15 വരെയുള്ളവ സി വിഭാഗത്തിലും ഉൾപ്പെടുത്തിയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. . 15 ന് മുകളിൽ ടി പി ആർ ഉള്ള പ്രദേശങ്ങൾ കാറ്റ ഗറി ഡിയിലും ഉളൾപ്പെടുത്തിയാണ് നിയന്ത്രണം നടപ്പാക്കുന്നത്.
സിലിണ്ടറുകളുമായി കർഷകർ, ഇന്ധന വില വർധനവിനെതിരെ പ്രതിഷേധം- ചിത്രങ്ങൾ
വടക്കൻ ജില്ലകളിൽ കൊവിഡ് വ്യാപനം കൂടുന്ന പശ്ചാത്തലത്തിൽ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ടെസ്റ്റുകളുടെ എണ്ണം വർധിപ്പിക്കാനുള്ള നടപടികളും ആരോഗ്യവകുപ്പ് ആരംഭിച്ചിട്ടുണ്ട്.
അതേസമയം കേരളത്തിൻ കൊവിഡ് വ്യാപനം തടയാൻ സംസ്ഥാന സർക്കാരത്തിന് പ്രത്യേക മാർഗനിർദ്ദേശം നൽകിയിരിക്കുകയാണ് ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ. സമ്പര്‍ക്ക പട്ടികയും നിരീക്ഷണവും ശക്തിപ്പെടുത്തുക, പരിശോധന വർധിപ്പിക്കുക, ആശുപത്രി സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതില്‍ മുന്നൊരുക്കും നടപ്പാക്കുക, വാക്‌സിനേഷന്‍ ത്വരിതപ്പെടുത്തുക തുടങ്ങിയ നിര്‍ദേശങ്ങളാണ് പ്രധാനമായും കേന്ദ്ര ആരോഗ്യമന്ത്രാലയം മുന്നോട്ടുവയ്ക്കുന്നത്.
ഇതെങ്ങനെയുണ്ട്? ഇതോ? കിടിലൻ ഫോട്ടോസുമായി സോഷ്യൽ മീഡിയ കീഴടക്കി ഭാവന












Click it and Unblock the Notifications