Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊവിഡ് ഇനിയും ഉയരാന്‍ സാധ്യതയെന്ന് വീണ ജോർജ്, നിയന്ത്രണങ്ങള്‍ എക്കാലവും നീട്ടാനാവില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഇനിയും ഉയരാന്‍ സാധ്യത ഉണ്ടെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിയമസഭയില്‍. അതീതീവ്ര വ്യാപനം ഉളള ഡെല്‍റ്റ വൈറസുകള്‍ ആണ് കേരളത്തില്‍ 90 ശതമാനവും. അതുകൊണ്ട് തന്നെ രോഗികളുടെ എണ്ണം ഇപ്പോള്‍ ഉളളതിനേക്കാള്‍ കൂടുതലോ ഇരട്ടിയോ ആകാന്‍ സാധ്യത ഉണ്ടെന്ന് ആരോഗ്യവകുപ്പ് മന്ത്രി മുന്നറിയിപ്പ് നല്‍കി.

സംസ്ഥാനത്ത് കൊവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാകുന്നതിന് മുന്‍പ് മൂന്നാം തരംഗം ആരംഭിച്ചാല്‍ സ്ഥിതി ഗുരുതരമാകും എന്നും വീണ ജോര്‍ജ് പറഞ്ഞു. കൊവിഡ് നിയന്ത്രണങ്ങള്‍ പരിശോധിച്ച ശേഷമാണ് നടപ്പാക്കിയിരിക്കുന്നത്. അക്കാര്യം പുനപരിശോധിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. കൊവിഡിനെ പ്രതിരോധിക്കാനുളള ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ എക്കാലവും നീട്ടിക്കൊണ്ട് പോകാനും സാധിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി.

55

സാരിയില്‍ കൊന്നപ്പൂക്കളുമായി ഹണി റോസിന്റെ ഫോട്ടോഷൂട്ട്; ഇങ്ങനെ ഒന്നും ചിരിക്കല്ലേയെന്ന് ആരാധകര്‍

കൊവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ സംസ്ഥാനത്ത് പോലീസിനെ അഴിച്ച് വിട്ടിരിക്കുകയാണ് എന്നുളള പ്രതിപക്ഷ ആരോപണത്തിനും ആരോഗ്യമന്ത്രി നിയമസഭയില്‍ മറുപടി പറഞ്ഞു. പോലീസിന് ഇടപെടേണ്ട ഘട്ടം വരുന്നത് കൊവിഡ് വ്യാപനമുണ്ടാക്കുന്ന തരത്തില്‍ ആളുകള്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുമ്പോഴാണ് എന്നും വീണ ജോര്‍ജ് വ്യക്തമാക്കി. നിയന്ത്രണങ്ങള്‍ ജനം മറി കടക്കുമ്പോള്‍ അത് തടയുക എന്നത് പോലീസിന്റെ ഉത്തരവാദിത്തം ആണ്. അതാണ് അവര്‍ ചെയ്യുന്നത് എന്നും ആരോഗ്യവകുപ്പ് മന്ത്രി നിയമസഭയെ അറിയിച്ചു.

വാക്‌സിനേഷന്‍ പൂര്‍ത്തിയാകുന്നതിന് മുന്‍പ് സംസ്ഥാനത്ത് കൊവിഡ് മൂന്നാം തരംഗം ഉണ്ടായാല്‍ അതിനെ പ്രതിരോധിക്കാനുളള നിയന്ത്രണങ്ങള്‍ ആണ് സര്‍ക്കാര്‍ ആലോചിക്കുന്നതും നടപ്പിലാക്കുന്നതും. പകര്‍ച്ചവ്യാധികളില്‍ നിന്നും ജനത്തെ സംരക്ഷിക്കാനുളള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. ആ ഉത്തരവാദിത്തം ആണ് സംസ്ഥാന സര്‍ക്കാര്‍ നിറവേറ്റുന്നത്.. അതിന് പ്രതിപക്ഷത്തിന്റെ പൂര്‍ണ സഹകരണം വേണം എന്നും ആരോഗ്യവകുപ്പ് മന്ത്രി നിയമസഭയില്‍ അഭ്യര്‍ത്ഥിച്ചു.

കൊവിഡ് നിയന്ത്രണങ്ങളെ നേരത്തെ യുഡിഎഫ് നേതാക്കള്‍ വെല്ലുവിളിച്ചതിനെ മന്ത്രി ഓര്‍മ്മപ്പെടുത്തി. കൊവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ യുഡിഎഫിന്റെ നേതാക്കള്‍ നിബന്ധനകള്‍ വെല്ലുവിളിക്കുകയാണ് ചെയ്തത്. ഇതോടെ നേതാക്കളില്‍ പലര്‍ക്കും കൊവിഡ് ബാധിക്കുന്ന സാഹചര്യമുണ്ടായി. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുമ്പോഴും ചില നിയന്ത്രണങ്ങള്‍ തുടരേണ്ടതായി വരും. അതിനെ എതിര്‍ക്കുന്നത് കൊവിഡ് രോഗികളുടെ എണ്ണം കൂടിയാലും സര്‍ക്കാരിന് ദുഷ്‌പേര് ഉണ്ടാകണം എന്ന് കരുതിയിട്ടാണ് എന്നും മന്ത്രി കുറ്റപ്പെടുത്തി. പൂര്‍ണമായും കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് കൊണ്ട് വരാന്‍ സാധിക്കില്ല. കാരണം അതിന് ജനങ്ങളുടെ ജീവന്‍ വിലയായി നല്‍കേണ്ടി വരും. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കി വേണം നിയന്ത്രണങ്ങളിലെ ഇളവ് എന്നും മന്ത്രി സഭയെ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+