ഇടവേളയ്ക്ക് ശേഷം പത്തനംതിട്ടയില്‍ വീണ്ടും കോവിഡ് കൂടുന്നു: വാക്സിനേഷന് ഊർജ്ജിതമാക്കണം
പത്തനംതിട്ട: ജില്ലയില്‍ ഒരു ഇടവേളക്ക് ശേഷം കോവിഡ് കേസുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ ഇനിയും വാക്സിന് എടുക്കാത്തവരും, കരുതല്‍ ഡോസ് വാക്സിന് അര്‍ഹരായവരും, വാക്സിന് സ്വീകരിക്കണമെന്ന് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ആഫീസര്‍ (ആരോഗ്യം) ഡോ.എല്‍.അനിതകുമാരി അറിയിച്ചു.
ജില്ലയില്‍ 60 വയസിനു മുകളിലുളള 42 ശതമാനം പേര് മാത്രമേ കരുതല്‍ഡോസ് വാക്സിന് സ്വീകരിച്ചിട്ടുളളൂ. പ്രായമായവരിലും, മറ്റ് രോഗങ്ങള്‍ ഉളളവരിലും, വാക്സിന് എടുക്കാത്തവരിലും കോവിഡ് രോഗബാധയുണ്ടായാല്‍ ഗുരുതരമാകുന്നിനുളള സാധ്യത കൂടുതലാണ്. രണ്ടാമത്തെ ഡോസ് എടുത്ത് ഒന്‍പത് മാസം കഴിഞ്ഞവര്‍ക്ക് കരുതല്‍ ഡോസ് എടുക്കാം. 60 വയസിനു മുകളില്‍ ഉളളവര്‍ക്കുളള കരുതല്‍ ഡോസ് വാക്സിനേഷന് (കോവിഷീല്‍ഡ്) എല്ലാ സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളിലും ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ ലഭിക്കും.

18 മുതല്‍ 59 വയസ്സ് വരെയുളളവര്‍ക്ക് സ്വകാര്യ ആശുപത്രികളില്‍ നിന്നും സര്‍ക്കാര്‍ അംഗീകൃത നിരക്കില്‍ വാക്സിന് സ്വീകരിക്കാം. ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍, പുഷ്പഗിരി മെഡിക്കല്‍ കോളേജ്, മൗണ്ട് സിനായി ഹോസ്പിറ്റല്‍ പറന്തല്‍, ലൈഫ് ലൈന്‍ ഹോസ്പിറ്റല്‍ അടൂര്‍, എന്നീ സ്വകാര്യ ആശുപത്രകളില്‍ കോവിഡ് വാക്സിന് ലഭ്യമാണ്.
ജില്ലയില്‍ 15 മുതല്‍ 17 വയസ് വരെയുളള 66.86 ശതമാനം പേരും 12 മുതല്‍ 14 വയസ് വരെയുളള 60.74 ശതമാനം പേരുമാണ് സെക്കന്റ് ഡോസ് കോവിഡ് വാക്സിന് എടുത്തിട്ടുളളത്.
ഇതാര് ബ്രിട്ടീഷ് രാജകുമാരിയോ: വിന്റേജ് ബ്യൂട്ടിയില്‍ തിളങ്ങി മഡോണ സെബാസ്റ്റ്യന്‍
15 മുതല്‍ 17 വയസ് വരെയുളളവര്‍ക്കുളള കോ വാക്സിന് വ്യാഴാഴ്ച ദിവസങ്ങളിലും 12 മുതല്‍ 14 വയസ് വരെയുളള കുട്ടികള്‍ക്ക് നല്കുന്ന കോര്‍ബെ വാക്സ് ശനിയാഴ്ച ദിവസങ്ങളിലും ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലും ലഭ്യമാണ്. കോളേജുകളും, സ്കൂളുകളും തുറന്ന സാഹചര്യത്തില്‍ ഇനിയും രണ്ടാം ഡോസ് എടുത്തിട്ടില്ലാത്തവര്‍ വാക്സിന് സ്വീകരിച്ച് സുരക്ഷിതരാകണം.
സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും മുന്‍കരുതല്‍ ഡോസ് നല്കുന്ന വിഭാഗത്തില്‍പെട്ടവര്‍ക്ക് അതാത് ഇടത്തെ ആശാ പ്രവര്‍ത്തകരുടെയോ ആരോഗ്യപ്രവര്‍ത്തകരുടെയോ സഹായത്തോടെ വാക്സിന് എടുക്കാനുളള സൗകര്യം ഉണ്ടെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു
അതേസമയം, രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് 18 ,819 പേർക്കാണ്. കഴിഞ്ഞ 24 മണിക്കൂറിൽ 4,52,430 പരിശോധനകൾ നടത്തി. 86.23 കോടിയിൽ അധികം (86,23,75 ,489 ) പരിശോധനകളാണ് ഇതുവരെ നടത്തിയത്. പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവിൽ 3.72 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക്4 .16 ശതമാനമാണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 13 ,827 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 4,28 ,22,493 ആയി. ദേശീയ രോഗമുക്തി നിരക്ക് 98.55 %.
നിലവിൽ ചികിത്സയിലുള്ളത് 1 ,04 ,555 പേരാണ്. ഇത് ആകെ രോഗബാധിതരുടെ 0.24 ശതമാനമാണ്. ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താത്കാലിക കണക്ക് പ്രകാരം, രാജ്യത്തിതുവരെ നൽകിയ ആകെ വാക്സിനുകളുടെ എണ്ണം 197.61 കോടി (1,97,61,91 ,554 ) കടന്നു. 2,57 ,19 ,005 സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്സിൻ നൽകിയത്.
-
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
രാധിക ശരത് കുമാറിനെ പ്രതാപ് പോത്തൻ ഉപേക്ഷിക്കാൻ കാരണം, രണ്ടാം വിവാഹത്തിൽ നടിക്ക് സംഭവിച്ചത്; ആലപ്പി അഷ്റഫ് -
സന്തോഷ് പണ്ഡിറ്റിന് ഒരു മാസം വരുന്ന ചെലവ് ഇത്ര; കണക്ക് പങ്കുവെച്ച് താരം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
മുസ്ലിം ലീഗില്‍ പൊട്ടിത്തെറി; പാണക്കാട്ടെ തീരുമാനം ചോദ്യം ചെയ്ത് രണ്ടത്താണി, 'തങ്ങളെ കരുവാക്കി' -
വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എംകെ ഭാസ്കരൻ; എതിരാളി രമയോ വേണുവോ? കടുത്ത പോരാട്ടം ഉറപ്പ് -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
പ്രവാസികള്‍ക്ക് ആരോഗ്യ പരിരക്ഷ; 1 കോടി വരെ കവറേജുമായി നോര്‍ക്ക കെയര്‍, അവസാന തിയ്യതി അറിയാം -
ഒരു ഗ്രാമിന് 1.15 ലക്ഷം, പവന് 9.2 ലക്ഷം! മാന്ദ്യം കഴിഞ്ഞാല്‍ സ്വര്‍ണവില കുതിക്കുമെന്ന് കിയോസാക്കി -
പെരമ്പൂരില്‍ എസി ഓഫീസ്; വിജയ്ക്ക് മറ്റൊരു വെല്ലുവിളി, സംഗീതയുടെ ആസ്തി പരസ്യമാക്കുമോ -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ?











Click it and Unblock the Notifications