Get Updates
Get notified of breaking news, exclusive insights, and must-see stories!

കോവിഡ്: ആരോഗ്യ പ്രവർത്തകർക്കുള്ള ഇൻഷുറൻസ് പദ്ധതി മൂന്ന് മാസം കൂടി നീട്ടി കേന്ദ്രം

ദില്ലി: പ്രധാനമന്ത്രി ഗരീബ് കല്യാൺ പാക്കേജിൽ ഉൾപ്പെടുന്ന, കൊവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളിലേർപ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവർത്തകർക്കുള്ള ഇൻഷുറൻസ് പദ്ധതി മൂന്ന് മാസം കൂടി നീട്ടി. ഏപ്രിൽ 19 മുതൽ 3 മാസത്തേക്കാണ് നീട്ടിയിരിക്കുന്നത്. ഇക്കാര്യം സൂചിപ്പിച്ചുകൊണ്ട് 2022 ഏപ്രിൽ 19-ന് തയ്യാറാക്കിയ കത്ത്, അതത് സംസ്ഥാനങ്ങളിലും/ കേന്ദ്ര ഭരണ പ്രദേശങ്ങളിളിലും ആരോഗ്യ പ്രവർത്തകർക്കിടയിൽ വിപുലമായ പ്രചാരണം നൽകുന്നതിനായി സംസ്ഥാന / കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ആരോഗ്യ വകുപ്പിന്റെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറിമാർ, പ്രിൻസിപ്പൽ സെക്രട്ടറിമാർ, സെക്രട്ടറിമാർ എന്നിവർക്ക് അയച്ചു.

പൊതു സ്വകാര്യ മേഖലകളിലെ ആരോഗ്യ പ്രവർത്തകർ, കമ്മ്യൂണിറ്റി ഹെൽത്ത് വർക്കർമാർ, കോവിഡ്-19 രോഗികളുമായി നേരിട്ട് സമ്പർക്കം പുലർത്തുകയും പരിചരിക്കുകയും ചെയ്യുന്നവർ തുടങ്ങി രോഗം പകരാൻ സാധ്യതയുള്ള 22.12 ലക്ഷം പേർക്ക്, 50 ലക്ഷം വ്യക്തിഗത അപകട പരിരക്ഷ ഉറപ്പാക്കും വിധം 2020 മാർച്ച് 30-നാണ് പ്രധാനമന്ത്രി ഗരീബ് കല്യാൺ പാക്കേ ആരംഭിച്ചത്.

keralacases-displa

ഇത് കൂടാതെ, ഇതുവരെ ഉണ്ടാകാത്ത പ്രത്യേകമായ സാഹചര്യം കണക്കിലെടുത്ത്, സ്വകാര്യ ആശുപത്രി ജീവനക്കാർ / വിരമിച്ചവർ / സന്നദ്ധപ്രവർത്തകർ / പ്രാദേശിക നഗര സ്ഥാപനങ്ങളിലെ ജീവനക്കാർ / കരാർ ജോലിക്കാർ / ദിവസ വേതനക്കാർ / കേന്ദ്ര / സംസ്ഥാന ആശുപത്രികൾ / കേന്ദ്ര / സംസ്ഥാന സ്വയംഭരണ ആശുപത്രികൾ, എയിംസ്, കൊവിഡ്-19 രോഗികളുടെ പരിചരണത്തിനായി പ്രത്യേകം തയ്യാറാക്കിയ കേന്ദ്ര മന്ത്രാലയങ്ങൾക്ക് കീഴിലുള്ള ദേശീയപ്രാധാന്യമുള്ള (INI)/ആശുപത്രികൾ എന്നിവയെല്ലാം പ്രധാനമന്ത്രി ഗരീബ് കല്യാൺ പാക്കേജിന്റെ കീഴില്‍ വരുന്നു.

പദ്ധതി ആരംഭിച്ചതിന് ശേഷം ഇതുവരെ, കൊവിഡുമായി ബന്ധപ്പെട്ട ജോലികൾക്കിടെജീവൻ നഷ്ടപെട്ട ആരോഗ്യ പ്രവർത്തകരുടെ 1905 അപേക്ഷകൾ തീർപ്പാക്കിയിട്ടുണ്ട്.

അതേസമയം, ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താത്കാലിക കണക്ക് പ്രകാരം, രാജ്യത്തിതുവരെ നൽകിയ ആകെ വാക്സിനുകളുടെ എണ്ണം 186.72 കോടി (1,86,72,15,865) കടന്നു. 2,27,79,246 സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്സിൻ നൽകിയത്. 12 മുതൽ 14 വയസ്സ് പ്രായമുള്ളവർക്കുള്ള കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് 2022 മാർച്ച് 16 മുതൽ ആരംഭിച്ചു. ഇതുവരെ 2.47 കോടിയിൽ കൂടുതൽ (2,47,06,692) കൗമാരക്കാർക്ക് ആദ്യ ഡോസ് വാക്സിൻ നൽകി കഴിഞ്ഞു.

Recommended Video

cmsvideo
    18 വയസിന് മുകളിലുള്ളവർക്ക് ഏപ്രിൽ 10 മുതൽ ബൂസ്റ്റർ വാക്‌സിൻ | Oneindia Malayalam

    18 മുതൽ 59 വയസ്സ് വരെ പ്രായമുള്ളവർക്ക് കോവിഡ്-19 മുൻകരുതൽ ഡോസ് 2022 ഏപ്രിൽ 10 മുതൽ ആരംഭിച്ചു. ഇതുവരെ 1,85,860 മുൻകരുതൽ ഡോസുകളാണ് നൽകിയത്. നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളത് 11,860 പേരാണ്. ഇത് ആകെ രോഗബാധിതരുടെ 0.03% ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 928 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 4,25,11,701 ആയി. ദേശീയ രോഗമുക്തി നിരക്ക് 98.76%. കഴിഞ്ഞ 24 മണിക്കൂറിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് 1,247 പേർക്കാണ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+