കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് നിയന്ത്രണം; കർണാടകത്തിന്റെ നടപടി കേന്ദ്ര നിർദ്ദേശത്തിന് വിരുദ്ധമെന്ന് മുഖ്യമന്ത്രി

Google Oneindia Malayalam News

തിരുവനന്തപുരം; കേരളത്തിൽ നിന്നുള്ളവർക്കേർപ്പെടുത്തിയ കൊവിഡ് നിയന്ത്രണങ്ങളിൽ കർണാടക സർക്കാരിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കർണാടകയുടെ നടപടി കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരം സംസ്ഥാനത്തിന് അകത്തേക്കും പുറത്തേയ്ക്കുമുള്ള യാത്രകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി അതിര്‍ത്തികള്‍ അടയ്ക്കാന്‍ പാടുള്ളതല്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

pinarayi-vijayan-eps

പുതിയ ലുക്കിലും ആരാധകരെ അമ്പരപ്പിച്ച് നടി അനിക... വൈറൽ ചിത്രങ്ങൾ

കേരളത്തില്‍ നിന്നും കര്‍ണ്ണാടകത്തിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് 72 മണിക്കൂറിനുള്ളില്‍ നടത്തിയ കോവിഡ് ആർടി-പിസിആർ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കര്‍ണ്ണാടക സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ആഗസ്റ്റ് 2 മുതല്‍ തലപ്പാടിയിലെ അതിര്‍ത്തി ചെക്ക്‌പോസ്റ്റില്‍ കര്‍ണ്ണാടകയിലെ ഉദ്യോഗസ്ഥര്‍ ഇതിനായുള്ള പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.

കര്‍ണ്ണാടക സര്‍ക്കാറിന്റെ ഈ നടപടി മൂലം ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കുന്നതിന് സംസ്ഥാന പോലീസ് മേധാവി കർണാടക ഡിജിപിയുമായി ബന്ധപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കാമെന്ന് കർണാടക ഡിജിപി ഉറപ്പ് നൽകിയതായും മുഖ്യമന്ത്രി വ്യക്തമാക്കി.

പുതുതായി ഏര്‍പ്പെടുത്തിയ നിയന്ത്രണം ചികിത്സയ്ക്കായി പോകുന്നവര്‍ക്കും അവശ്യസേവന മേഖലയിലുള്ളവര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാന്‍ പോലീസ് പ്രത്യേക ശ്രദ്ധിക്കുന്നുണ്ട്. കാസര്‍ഗോഡ് നിന്ന് സ്ഥിരമായി മംഗലാപുരത്തേക്ക് പോയി വരുന്ന യാത്രക്കാര്‍ക്ക് മുന്‍ഗണന നല്‍കി ആർടിപിസിആർ ടെസ്റ്റ് നടത്തുന്നതിന് അതിര്‍ത്തിയില്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

രണ്ട് ഡോസ് കോവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ച സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന പക്ഷം ആർടി-പിസിആർ ടെസ്റ്റ് നിര്‍ബന്ധമാക്കിയിട്ടുള്ള ആവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ക്ക് അതിനുള്ള അനുമതി നല്‍കുന്നതാണ്. യാത്രയ്ക്കായി ചെക്ക് പോസ്റ്റില്‍ എത്തുന്നവരുടെ സംശയ ദൂരീകരണത്തിനും ക്രമസമാധാന പാലനത്തിനും ആവശ്യമായ പോലീസിനെയും നിയോഗിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

നാട്ടുകൂട്ടം ടാസ്കിൽ റംസാൻ ചെരുപ്പെറിഞ്ഞതിന്റെ കാരണം ഇതാണ്; പ്രേക്ഷകരെ കേൾപ്പിച്ചില്ല...നടന്നത് പറഞ്ഞ് ഫിറോസ്നാട്ടുകൂട്ടം ടാസ്കിൽ റംസാൻ ചെരുപ്പെറിഞ്ഞതിന്റെ കാരണം ഇതാണ്; പ്രേക്ഷകരെ കേൾപ്പിച്ചില്ല...നടന്നത് പറഞ്ഞ് ഫിറോസ്

ഗൂഡാലോചന നടത്തി തന്നെ ആക്രമിക്കുന്ന രീതിയിലേക്ക് ചര്‍ച്ചകള്‍ വഴി മാറി; വിവാദങ്ങളില്‍ സാബുമോന്‍ഗൂഡാലോചന നടത്തി തന്നെ ആക്രമിക്കുന്ന രീതിയിലേക്ക് ചര്‍ച്ചകള്‍ വഴി മാറി; വിവാദങ്ങളില്‍ സാബുമോന്‍

രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ അട്ടിമറി സാധ്യതയും: എന്‍ഡിഎയ്ക്ക് 46.7% വോട്ട് മാത്രം, മറുപക്ഷം 53.4%രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ അട്ടിമറി സാധ്യതയും: എന്‍ഡിഎയ്ക്ക് 46.7% വോട്ട് മാത്രം, മറുപക്ഷം 53.4%

Recommended Video

cmsvideo
New lockdown guidelines to kerala

English summary
Covid; CM Pinarayi says Karnataka's action is against central directive
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X