കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'10 ലക്ഷം പേർക്ക് 4 ലക്ഷം വീതം നഷ്ടപരിഹാരം നൽകിയാലും ആവുക 40,000 കോടി';കേന്ദ്രത്തിനെതിരെ ഐസക്

Google Oneindia Malayalam News

തിരുവനന്തപുരം;കോവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബങ്ങൾക്കു നാലു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാന്‍ സാധിക്കില്ലെന്ന കേന്ദ്രസർക്കാർ നിലപാടിനെതിരെ വിമർശനവുമായി മുൻ ധനമന്ത്രി തോമസ് ഐസക്. മഹാമാരിയുടെ പശ്ചാത്തലത്തിൽ ലോകരാജ്യങ്ങളൊക്കെ കടം വാങ്ങിയും നോട്ട് അച്ചടിച്ചും ജനങ്ങളുടെ കൈയ്യിൽ പണം എത്തിക്കുകയാണ്. കേന്ദ്ര സർക്കാരിന് ഈ തുക കണ്ടെത്തുന്നത് ഒരു ബാലികേറാമലയേ അല്ല. ഇപ്പോൾ 3.85 ലക്ഷം ഔദ്യോഗിക കണക്കു പ്രകാരം മരണപ്പെട്ടിട്ടുണ്ട്. അവർക്ക് നാലുലക്ഷം രൂപവച്ച് നൽകിയാൽ ആകെ വേണ്ടിവരുന്നത് 15,400 കോടി രൂപയാണ്. ഇനി കൃത്യമായ കണക്ക് ഉണ്ടാക്കിയാൽ മരണപ്പെട്ടവരുടെ എണ്ണം 10ലക്ഷം വരുമെന്നാണ് പറയുന്നത്. അവർക്കു മുഴുവൻ നഷ്ടപരിഹാരം നൽകിയാലും 40,000 കോടി രൂപയേ വരൂ.ദുരന്തനിവാരണ നിയമ പ്രകാരം നൽകേണ്ട നഷ്ടപരിഹാരം നൽകുകതന്നെ വേണമെന്നും ഐസക് ഫേസ്ബുക്കിൽ കുറിച്ചു.

11-1623759047

കോവിഡുമൂലം മരണമടഞ്ഞവർക്ക് നഷ്ടപരിഹാരം നൽകാനുള്ള ചുമതലയിൽ നിന്നും കേന്ദ്രസർക്കാർ കൈ കഴുകിയിരിക്കുകയാണ്. ഇന്ത്യയിൽ നിലവിലുള്ള ദുരന്തനിവാരണ നിയമം 2005 പ്രകാരം പ്രകൃതിദുരന്തങ്ങളുടെ ഇരകളായി മരിക്കുന്നവർക്കു നാലുലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുന്നതിന് ബാധ്യതയുണ്ട്. ഇത്തരത്തിൽ നഷ്ടപരിഹാരം നൽകുന്നതിനുള്ള വേണ്ടിയാണ് ദുരന്തനിവാരണ നിധിയുള്ളത്. അതിലൊരു ഭാഗം സംസ്ഥാനങ്ങൾക്കു ഫോർമുലയുടെ അടിസ്ഥാനത്തിൽ വർഷംതോറും വീതം വയ്ക്കുന്നു. ഇതു കവിഞ്ഞു പ്രത്യേക ദുരന്തങ്ങൾ എന്തെങ്കിലും വന്നാൽ കേന്ദ്രം അധികമായി പണം അനുവദിക്കുകയും ചെയ്യും. ഇത്തരത്തിൽ ദുരന്തനിവാരണ നിധിയിൽ നിന്നും കോവിഡ് ഇരകൾക്കു നൽകാൻ കഴിയില്ല എന്നാണ് സുപ്രിംകോടതിയിലെ കേസിൽ കേന്ദ്രസർക്കാർ അഫിഡവിറ്റ് നൽകിയത്.

ഇതിനുള്ള ന്യായം വളരെ വിചിത്രമാണ്. പ്രകൃതി ദുരന്തം എന്നു പറഞ്ഞാൽ 'ഒറ്റത്തവണ' യായി ഉണ്ടാകുന്ന ഭൂമി കുലുക്കമോ വെള്ളപ്പൊക്കമോ പോലുള്ള ഒന്നല്ല. ഈ പകർച്ചവ്യാധി ഒരു വർഷമായി തുടരുകയാണ്. ഇനിയും നീണ്ടുപോയേക്കാം. അതുകൊണ്ടു നിയമത്തിൽ പറയുന്ന ദുരന്തമായി ഇതിനെ കണക്കാക്കാനാവില്ല. ഇനി നാളെ വെള്ളപ്പൊക്കം ഏതാനും ദിവസത്തിൽ തീരാതെ ഒരു മാസം നീണ്ടാൽ അതു ദുരന്തപ്പട്ടികയ്ക്കു പുറത്താകുമോ?
മാത്രമല്ല, സർക്കാരിന്റെ കൈയ്യിൽ പണവുമില്ലപോലും.

നാലുലക്ഷം രൂപ വച്ച് നഷ്ടപരിഹാരം നൽകാൻ തുനിഞ്ഞാൽ ദുരന്തനിവാരണ നിധിയിലെ മുഴുവൻ പണവും തീരും. ശുദ്ധനുണയാണിത്. ഇപ്പോൾ 3.85 ലക്ഷം ഔദ്യോഗിക കണക്കു പ്രകാരം മരണപ്പെട്ടിട്ടുണ്ട്. അവർക്ക് നാലുലക്ഷം രൂപവച്ച് നൽകിയാൽ ആകെ വേണ്ടിവരുന്നത് 15,400 കോടി രൂപയാണ്. ഇനി കൃത്യമായ കണക്ക് ഉണ്ടാക്കിയാൽ മരണപ്പെട്ടവരുടെ എണ്ണം 10ലക്ഷം വരുമെന്നാണ് പറയുന്നത്. അവർക്കു മുഴുവൻ നഷ്ടപരിഹാരം നൽകിയാലും 40,000 കോടി രൂപയേ വരൂ. ഈ ഭാരം താങ്ങാൻ തങ്ങൾക്കു കെൽപ്പില്ലെന്നാണ് ഒരു വെളിപാടിന്റെ അടിസ്ഥാനത്തിൽ കോർപ്പറേറ്റുകൾക്കു 1.5ലക്ഷം കോടി രൂപ നികുതിയിളവു നൽകിയവർ കേഴുന്നത്.

യോഗാ ദിനത്തിൽ കെ സുരേന്ദ്രനും ബിജെപി നേതാക്കളും- ചിത്രങ്ങൾ

ഇന്നത്തെ മഹാമാരിയുടെ പശ്ചാത്തലത്തിൽ ലോകരാജ്യങ്ങളൊക്കെ കടം വാങ്ങിയും നോട്ട് അച്ചടിച്ചും ജനങ്ങളുടെ കൈയ്യിൽ പണം എത്തിക്കുകയാണ്. കേന്ദ്ര സർക്കാരിന് ഈ തുക കണ്ടെത്തുന്നത് ഒരു ബാലികേറാമലയേ അല്ല. ദുരന്തനിവാരണ നിയമ പ്രകാരം നൽകേണ്ട നഷ്ടപരിഹാരം നൽകുകതന്നെ വേണം. സുപ്രിംകോടതി എക്സിക്യുട്ടീവിന്റെ ഭരണനിർവ്വഹണ അവകാശങ്ങളിൽ ഇടപെടരുതെന്നാണ് കേന്ദ്രം പറയുന്നത്. എക്സിക്യുട്ടീവ് ആയാലും ആരായാലും നിയമം അനുസരിച്ചുവേണം ഭരണം. നിയമത്തെ ദുർവ്യഖ്യാനം ചെയ്യാൻ കേന്ദ്രസർക്കാരിനെ കോടതി അനുവദിക്കരുത്.

ആ ചിരിയില്‍ മയങ്ങിയെന്ന് ആരാധകര്‍; വൈറലായ പ്രിയ ഭവാനി ശങ്കറിന്റെ ഫോട്ടോഷൂട്ട് കാണാം

Recommended Video

cmsvideo
mYoga App: All You Need to Know About the 'Daily Companion' Launched by PM Modi on Yoga Day

English summary
covid compansation; thomas isaac slams center
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X