കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

32 ദിവസത്തിന് ശേഷം വയനാട്ടില്‍ കൊറോണ; എത്തിയത് ചെന്നൈയില്‍ നിന്ന്, രോഗബാധിതന്‍ ട്രക്ക് ഡ്രൈവര്‍

Google Oneindia Malayalam News

സുല്‍ത്താന്‍ ബത്തേരി: ഇന്ന് സംസ്ഥാനത്ത് രണ്ട് പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. കണ്ണൂര്‍ ജില്ലയിലെ ഒരാള്‍ക്കും വയനാട് ജില്ലയിലെ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ചെന്നൈയില്‍ നിന്നും വയനാട്ടില്‍ തിരിച്ചെത്തിയ ട്രക്ക് ഡ്രൈവര്‍ക്കാണ് ഇന്ന് രോഗം പോസിറ്റീവായത്. 32 ദിവസത്തിന് ശേഷമാണ് വയനാട്ടില്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. ഈ മാസം 26നാണ് ഇദ്ദേഹം ചെന്നൈയില്‍ നിന്നും ചരക്കെടുത്ത ശേഷം നാട്ടിലേക്കെത്തുന്നത്. തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ ഇദ്ദേഹത്തിന്റെ സാമ്പില്‍ 28ന് പരിശോധനയ്ക്ക് അയയ്ക്കുകയായിരുന്നു.

covid

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ജില്ലയില്‍ നിന്ന് 300 സാമ്പിളുകളാണ് പരിശോധനയ്ക്കയച്ചത്. അതേസമയം, ട്രക്ക് ഡ്രൈവറുടെ സഹായിയുടെ പരിശോധനഫലം നെഗറ്റീവാണ്.ഇദ്ദേഹവും നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇന്ന് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചതോടെ ഗ്രീന്‍ സോണിലായിരുന്ന വയനാടിനെ ഓറഞ്ച് സോണിലേക്ക് മാറ്റും. ഇന്ന് 8 പേര്‍ക്കാണ് കൊവിഡ് നെഗറ്റീവ് ആയത്. കണ്ണൂരില്‍ 6 പേര്‍ക്കും ഇടുക്കിയില്‍ രണ്ട് പേര്‍ക്കും കൊവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ചു. ഇതുവരെ 499 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. അതില്‍ 96 പേര്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. 21894 പേരാണ് നിരീക്ഷണത്തില്‍ ഉളളത്. 21494 പേര്‍ വീടുകളിലും 410 പേര്‍ ആശുപത്രിയിലുമാണ്. ഇന്ന് 80 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Recommended Video

cmsvideo
രാജ്യത്തിന് മുന്നില്‍ നെഞ്ചും വിരിച്ച് കേരളം | Oneindia Malayalam

സംസ്ഥാനത്ത് ആകെ 80 ഹോട്സ്പോട്ടുകളാണുളളത്. പുതുതായി ഹോട്ട്സ്പോട്ടുകളില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂര്‍ ജില്ലയില്‍ 23ഉം ഇടുക്കിയിലും കോട്ടയത്തും 11 വീതം കൊവിഡ് ഹോട്ട്സ്പോട്ടുകളുണ്ട്. ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ ഉളളത് കണ്ണൂരിലാണ്. വയനാട് ജില്ലയെ ഓറഞ്ച് സോണിലേക്ക് മാറ്റിയിരിക്കുകയാണ്. ആലപ്പുഴ, തൃശൂര്‍ ജില്ലകളെ ഗ്രീന്‍ സോണില്‍ ഉള്‍പ്പെടുത്തി. കണ്ണൂര്‍, കോട്ടയം ജില്ലകള്‍ റെഡ് സോണിലാണ്. ലോക്ക്ഡൗണ്‍ നീട്ടിയതില്‍ കേന്ദ്രം നിര്‍ദേശിച്ച പൊതുവായ ചട്ടക്കൂടിന് ഉളളില്‍ നിന്ന് കൊണ്ട് സംസ്ഥാനം നിയന്ത്രണങ്ങള്‍ നടപ്പിലാക്കും. അതിനായുളള മാര്‍ഗനിര്‍ദേശങ്ങള്‍ ഉടനെ പുറപ്പെടുവിക്കും. ഗ്രീന്‍സോണിലടക്കം പൊതു ഗതാഗതം അനുവദിക്കില്ല. ഞായറാഴ്ച പൂര്‍ണ അവധി പ്രഖ്യാപിച്ചു. കടകള്‍ തുറക്കുകയോ പുറത്ത് ഇറങ്ങുകയോ ചെയ്യരുത്. ചെറുകിട ടെക്സ്റ്റൈല്‍ ഷോപ്പുകള്‍ 5 ജീവനക്കാരെ വെച്ച് തുറക്കാം. ഗ്രീന്‍, ഓറഞ്ച് സോണുകളില്‍ മാത്രമാണിത് ബാധകം.കഴിഞ്ഞ ദിവസം കോവിഡ് രോഗികള്‍ ഇല്ലാത്തതിനാല്‍ പുതിയ ഹോട്ട് സ്‌പോട്ടില്ല. ഇപ്പോള്‍ 80 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

English summary
Covid confirmed to truck driver in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X