Get Updates
Get notified of breaking news, exclusive insights, and must-see stories!

ആരോഗ്യമന്ത്രി വീണ ജോര്‍ജിന് കൊവിഡ് സ്ഥിരീകരിച്ചെന്ന് സൂചന

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണ ജോര്‍ജിന് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ടുകൾ. രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മുന്‍ നിശ്ചയിച്ച പരിപാടികള്‍ എല്ലാം തന്നെ മാറ്റിവച്ചെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല

അതേസമയം, ബോളിവുഡ് താരം ഷാരൂഖ് ഖാനം കൊവിഡ് സ്ഥിരീകരിച്ചു. ആരാധകര്‍ ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്ന ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ജവാന്‍ സിനിമയുടെ പ്രഖ്യാപനം പുറത്തുവന്നതിന് പിന്നാലെയാണ് താരത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. ചിത്രത്തിന്റെ ഫസ്റ്റലുക്ക് പോസ്റ്റര്‍ പുറത്തുവന്നിരുന്നു. ചിത്രത്തിന്റെ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

അതേസമയം, അടുത്തിടെ നിരവധി താരങ്ങള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ മാസം നടന്‍ അക്ഷയ് കുമാറിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കാര്‍ത്തിക് ആര്യന്‍, ആദിത്യ റോയ് കപൂര്‍ എന്നീ താരങ്ങളാണ് കൊവിഡ് ബാധിച്ചവര്‍. താരങ്ങളുടെ കൂട്ടത്തില്‍ അവസാനത്തേതാണ് ഷാരൂഖ് ഖാന്‍. താരം ഇപ്പോള്‍ സ്വയം നിരീക്ഷണത്തിലാണെന്നാണ് വിവരം.

veena

എന്നാല്‍ ഷാരൂഖ് ഖാന്റെ ആരോഗ്യനിലയെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ബോളിവുഡ് സിനിമയുടെ കേന്ദ്രമായ മുംബൈയില്‍ കൊവിഡ് കേസുകല്‍ കുതിച്ചുയരുകയാണ്. ഈ സാഹചര്യത്തില്‍ ജാഗ്രത പാലിക്കാന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അതേസമയം, സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ചെറുതായി ഉയര്‍ന്നെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്നാണ് ആരോഗ്യ വകുപ്പ് അറിയിക്കുന്നത്.
ഇപ്പോള്‍ ബാധിച്ചിരിക്കുന്നത് ഒമിക്രോണ്‍ വകഭേദമാണ്. പരിശോധനകളില്‍ മറ്റ് വകഭേദങ്ങള്‍ കണ്ടെത്തിയിട്ടില്ല. കോവിഡിനോടൊപ്പം ജീവിക്കുക എന്നതാണ് പ്രധാനം. എല്ലാവരും മാസ്‌ക് നിര്‍ബന്ധമായും ധരിക്കുക. കിടപ്പ് രോഗികള്‍, വയോജനങ്ങള്‍ എന്നിവരെ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണം. രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കാനുള്ളവരും പ്രിക്കോഷന്‍ ഡോസ് എടുക്കാനുള്ളവരും അതെടുക്കേണ്ടതാണെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.

സംസ്ഥാനത്ത് 18 വയസ് മുതലുള്ള 100 ശതമാനം പേരും ആദ്യ ഡോസ് വാക്‌സിന്‍ എടുത്തെങ്കിലും രണ്ടാം ഡോസ് വാക്‌സിനേഷന്‍ 88 ശതമാനമാണ്. 22 ശതമാനം പേരാണ് പ്രിക്കോഷന്‍ ഡോസ് എടുത്തത്. 15 മുതല്‍ 17 വയസുവരെയുള്ള 83 ശതമാനം കുട്ടികള്‍ക്ക് ആദ്യ ഡോസും 55 ശതമാനം കുട്ടികള്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. 12 മുതല്‍ 14 വയസുവരെയുള്ള 54 ശതമാനം കുട്ടികള്‍ക്ക് ആദ്യ ഡോസ് വാക്‌സിനും 15 ശതമാനം കുട്ടികള്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+