മന്ത്രി പി രാജീവിന് കൊവിഡ്; മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു
തിരുവനന്തപുരം; വ്യവസായ മന്ത്രി പി രാജീവിന് കൊവിഡ് സ്ഥിരീകരിച്ചു. തുടർന്ന് അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വകുപ്പ് തല യോഗങ്ങളിൽ സജീവമായി പങ്കെടുക്കുന്നതിനിടയിലാണ് മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. സിമന്റ്, കമ്പി വിലവർധന നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സിമന്റ് നിർമാതാക്കളുടെയും വിതരണക്കാരുടെയും യോഗവും ഇന്ന് മന്ത്രി വിളിച്ച് ചേർത്തിരുന്നു.
അതിനിടെ അരുവിക്കര എംഎൽഎ ജി സ്റ്റീഫനേയും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.കൊവിഡാനന്തര പ്രശ്നങ്ങളെ തുടര്‌ന്നാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്.
അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം പുരോഗമിക്കുന്നു: ചിത്രങ്ങള്‍ കാണാം

ഹോട്ട് ലുക്കില്‍ തിളങ്ങി തെന്നിന്ത്യന്‍ താര റാണി തമന്ന; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍












Click it and Unblock the Notifications