കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ആദായ നികുതിക്ക്‌ പുറത്തുള്ള എല്ലാ കുടംബത്തിനും 7500 രൂപ നല്‍കുക'; പ്രതിഷേധവുമായി സിപി​​എം

Google Oneindia Malayalam News

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ സമീപനങ്ങള്‍ക്കെതിരെ പോളിറ്റ് ബ്യൂറോ ആഹ്വാനം ചെയ്ത് പ്രതിഷേധ ദിനം വിജയിപ്പിക്കുവാന്‍ അഭ്യര്‍ത്ഥനയുമായി സിപിഎം സംസ്ഥാന സമിതി. ജൂണ്‍ 16-ന്‌ രാവിലെ 11 മുതല്‍ 12 വരെയാണ്‌ അഖിലേന്ത്യാ അടിസ്ഥാനത്തില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നത്. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ആദായ നികുതിക്ക്‌ പുറത്തുള്ള എല്ലാ കുടംബത്തിനും 7500/-രൂപ വീതം ആറു മാസത്തേക്ക്‌ നല്‍കുക, ഒരാള്‍ക്ക്‌ 10 കിലോവീതം ഭക്ഷ്യധാന്യം സൗജന്യമായി നല്‍കുക, തൊഴിലുറപ്പ്‌ വേതനം ഉയര്‍ത്തി 200 ദിവസം ജോലി ഉറപ്പാക്കുക, നഗരങ്ങളിലും തൊഴിലുറപ്പ്‌ പദ്ധതി നടപ്പാക്കുക, ജോലിയില്ലാത്തവര്‍ക്കെല്ലാം തൊഴില്‍രഹിത വേതനം നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് സിപിഎം പ്രതിഷേധം.

. മുഴുവന്‍ പാര്‍ടി അംഗങ്ങളും അനുഭാവികളും പ്രതിഷേധദിനത്തില്‍ കോവിഡ്‌ പ്രതിരോധ മാനദണ്ഡങ്ങള്‍ക്ക്‌ അനുസരിച്ച്‌ പങ്കെടുക്കണമെന്ന്‌ സംസ്ഥാന കമ്മിറ്റി അഭ്യര്‍ത്ഥിച്ചു. സ്വതന്ത്ര സോഫ്‌ട്‌വെയര്‍ പ്ലാറ്റ്‌ ഫോമില്‍വീഡിയോ മീറ്റിങ്ങായാണ്‌ സംസ്ഥാന കമ്മിറ്റി യോഗംചേര്‍ന്നത്‌. സെക്രട്ടേറിയറ്റ്‌ അംഗങ്ങള്‍ എകെജി സെന്ററിലും സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ അതാത്‌ ജില്ലാകമ്മിറ്റി ഓഫീസുകളിലും ഇരുന്നാണ്‌ യോഗത്തില്‍ പങ്കെടുത്തത്‌. പിബി. അംഗം എസ്‌.രാമചന്ദ്രന്‍പിള്ള രാഷ്ട്രീയറിപ്പോര്‍ട്ടിങ്ങ്‌ നടത്തി. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ സംസാരിച്ചു.

cpm

മറ്റ് പോളിറ്റ് ബ്യൂറോ അംഗങ്ങളായ പിണറായി വിജയന്‍, എം.എ ബേബി എന്നിവരും പങ്കെടുത്തു. കമ്മിറ്റി ചേര്‍ന്ന്‌ ജനാധിപത്യപരമായി തീരുമാനങ്ങള്‍ എടുക്കുന്ന പാര്‍ടി രീതി പുതിയ സാഹചര്യത്തില്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ നടപ്പിലാക്കുകയാണ്‌ സിപിഎം ചെയ്യുന്നത്‌. സംസ്ഥാനത്തെ മുഴുവന്‍ ജില്ലാ, ഏരിയാ കമ്മിറ്റി അംഗങ്ങള്‍ക്കും ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ക്കുമുള്ളറിപ്പോര്‍ട്ടിങ്ങ്‌ നാളെ രാവിലെ 10 മണിക്ക്‌ ഓണ്‍ലൈനായി നടത്തുമെന്നും പാര്‍ട്ടി സംസ്ഥാന സമിതി അറിയിച്ചു. കോവിഡ് കാലത്ത് യാതൊരു മുന്നൊരുക്കവുമില്ലാതെ പ്രഖ്യാപിച്ച ലോക്ക്ഡൗൺ കാരണം ജീവിക്കാൻ ബുദ്ധിമുട്ടുന്നവരുടെ ചുമലിലേക്ക് എണ്ണവില വർധനവിൻ്റെ ഭാരം കൂടി കയറ്റിവെക്കുകയാണ് കേന്ദ്രസർക്കാരെന്നും സിപിഎം നേതൃത്വം വിമര്‍ശിച്ചു.

യുഡിഎഫിലേക്ക് മടങ്ങാന്‍ കൊതിച്ച് കേരള കോണ്‍. ബി: ചര്‍ച്ചകള്‍ നടന്നു, എതിര്‍പ്പുന്നയിച്ച് കോണ്‍ഗ്രസ്യുഡിഎഫിലേക്ക് മടങ്ങാന്‍ കൊതിച്ച് കേരള കോണ്‍. ബി: ചര്‍ച്ചകള്‍ നടന്നു, എതിര്‍പ്പുന്നയിച്ച് കോണ്‍ഗ്രസ്

 കണ്ണൂരിൽ നിരീക്ഷണത്തിലിരിക്കെ മരിച്ചയാൾക്ക് കൊവിഡ്, സംസ്ഥാനത്ത് കൊവിഡ് മരണങ്ങളുടെ എണ്ണം 19 കണ്ണൂരിൽ നിരീക്ഷണത്തിലിരിക്കെ മരിച്ചയാൾക്ക് കൊവിഡ്, സംസ്ഥാനത്ത് കൊവിഡ് മരണങ്ങളുടെ എണ്ണം 19

 മകള്‍ പറന്നുതുടങ്ങുമ്പോള്‍ ചരട് ഉപയോഗിച്ച് ബന്ധിക്കരുത്, കൊടുമുടികള്‍ അവള്‍ കീഴടക്കും; കുറിപ്പ് മകള്‍ പറന്നുതുടങ്ങുമ്പോള്‍ ചരട് ഉപയോഗിച്ച് ബന്ധിക്കരുത്, കൊടുമുടികള്‍ അവള്‍ കീഴടക്കും; കുറിപ്പ്

English summary
covid crisis; CPM to protests against central government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X