കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിപക്ഷ സമരങ്ങളിലാണോ നിയന്ത്രണം നഷ്ടപ്പെട്ടതെന്നാണ് കേന്ദ്രമന്ത്രി പരിശോധിക്കേണ്ടത്; തോമസ് ഐസക്

Google Oneindia Malayalam News

തിരുവനന്തപുരം: കോവിഡ് വ്യാപനം തടയുന്നതിൽ കേരളം പരാജയപ്പെട്ടെന്ന കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹർഷ് വർധന്‍റെ വിമര്‍ശനത്തില്‍ പ്രതികരണവുമായി ധനമന്ത്രി തോമസ് ഐസക്. 'ഏതായാലും ഒരുകാര്യം ഉറപ്പായി. കോവിഡ് വ്യാപനത്തിന് കാരണം ആൾക്കൂട്ടമാണ്. അതിൽ തർക്കമില്ല. ഇനി നമുക്ക് തീരുമാനിക്കാനുള്ളത് ഈ ആൾക്കൂട്ടം എപ്പോഴാണ് തെരുവിൽ പ്രത്യക്ഷപ്പെട്ടത് എന്നാണ്. ഓണക്കാലത്താണോ അതോ അതിനു മുമ്പും പിൻപും നടന്ന ബിജെപിയുടെയും കോൺഗ്രസിന്റെയും സമരങ്ങളിലാണോ? അതാണ് കേന്ദ്രമന്ത്രി പരിശോധിക്കേണ്ടത്.'- തോമസ് ഐസക് പറയുന്നു.

തോമസ് ഐസകിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ

"കോവിഡ് വ്യാപനം തടയുന്നതിൽ കേരളം പരാജയപ്പെട്ടെന്ന രൂക്ഷവിമർശനവുമായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹർഷ് വർധൻ. 'സൺഡേ സംവാദ്' എന്ന പേരിൽ മന്ത്രി നടത്തുന്ന പരിപാടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഓണക്കാലത്തെ അലംഭാവമാണ് സ്ഥിതി ഗുരുതരമാക്കിയതെന്നും ജനങ്ങൾ പലയിടത്തും വൻതോതിൽ സംഘടിച്ചെന്നും അദ്ദേഹം പറഞ്ഞു". മനോരമ ഓൺലൈൻ റിപ്പോർട്ടാണ്.

thomasisaac

ഏതായാലും ഒരുകാര്യം ഉറപ്പായി. കോവിഡ് വ്യാപനത്തിന് കാരണം ആൾക്കൂട്ടമാണ്. അതിൽ തർക്കമില്ല. ഇനി നമുക്ക് തീരുമാനിക്കാനുള്ളത് ഈ ആൾക്കൂട്ടം എപ്പോഴാണ് തെരുവിൽ പ്രത്യക്ഷപ്പെട്ടത് എന്നാണ്. ഓണക്കാലത്താണോ അതോ അതിനു മുമ്പും പിൻപും നടന്ന ബിജെപിയുടെയും കോൺഗ്രസിന്റെയും സമരങ്ങളിലാണോ? അതാണ് കേന്ദ്രമന്ത്രി പരിശോധിക്കേണ്ടത്.
ഒരു കോവിഡ് മാനദണ്ഡവും പാലിക്കാതെയാണ് കോൺഗ്രസും ബിജെപിയും സമരമെന്ന പേരിൽ ജനങ്ങളെ തെരുവിലിറക്കിയത്. അതും മുതിർന്ന നേതാക്കന്മാരുടെ മുൻകൈയിൽ.

സമരം ചെയ്യുമ്പോൾ കോവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്ന് ആവർത്തിച്ച് അവരോട് അഭ്യർത്ഥിച്ചതാണ്. പക്ഷേ, പുച്ഛിച്ചു തള്ളി. അതുകൊണ്ടെന്തു സംഭവിച്ചു? കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തിൽ ജനങ്ങൾ പുലർത്തിവന്ന ജാഗ്രതയെ തകർത്തു.
തുടക്കത്തിൽ മികച്ച രീതിയിൽ കേരളം കോവിഡ് പ്രതിരോധം തീർത്തുവെന്ന് കേന്ദ്രമന്ത്രിയും സമ്മതിക്കുന്നു. ആ ജാഗ്രത പിന്നീട് എങ്ങനെ തകർന്നു? കൂട്ടം കൂടിയാലോ കോവിഡ് പ്രോട്ടോക്കോൾ തെറ്റിച്ചാലോ വലിയ പ്രശ്നമൊന്നുമില്ല എന്ന ചിന്താഗതി ജനങ്ങൾക്കിടയിൽ വ്യാപിച്ചു.

പ്രോട്ടോക്കോൾ ലംഘിക്കുമെന്ന് ചാനൽ ചർച്ചയിൽ വെല്ലുവിളിക്കുന്നവരുടെ മുന്നിൽ വിതുമ്പുന്ന ആരോഗ്യപ്രവർത്തകരെ മറക്കാറായിട്ടില്ല. അവരുടെ മുന്നറിയിപ്പുകൾ മുതിർന്ന നേതാക്കന്മാരും ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവരും ധാർഷ്ട്യത്തോടെ ലംഘിച്ചപ്പോൾ വലിയൊരു വിഭാഗം ജനങ്ങൾക്കിടയിൽ, അലംഭാവം പടർന്നു. അതാണ് വസ്തുത.

Recommended Video

cmsvideo
Breaking; കോവിഡ് പ്രതിരോധം; കേരളത്തെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര ആരോഗ്യമന്ത്രി

ആലപ്പുഴയിലെ രണ്ടായിരം പേരുടെ ഫസ്റ്റ് ലൈൻ കോവിഡ് ട്രീറ്റ്മെന്റ് സെന്ററിനെക്കുറിച്ചുള്ള പോസ്റ്റിനു കീഴിൽ വന്ന് ആക്ഷേപം ചൊരിഞ്ഞ കോൺഗ്രസുകാർക്കും ബിജെപിക്കാർക്കുമുള്ള മറുപടിയാണ് ഹർഷവർദ്ധന്റെ പ്രസ്താവന. സമരത്തിൽ എത്ര പേർക്ക് കോവിഡ് വന്നു, പങ്കെടുക്കാത്ത നിങ്ങൾക്കെങ്ങനെ കോവിഡ് വന്നു എന്നൊക്കായാണ് പലരുടെയും ചോദ്യം. സമരത്തിൽ പങ്കെടുക്കുന്നവർക്കൊക്കെ വരണമെന്നില്ല.

പക്ഷേ, ഈ സമരങ്ങൾ കേരളത്തിൽ സൃഷ്ടിച്ച അന്തരീക്ഷം എന്താണ്? പ്രതിദിനം ആയിരത്തിലേറെപ്പേർ എവിടുന്ന് രോഗം കിട്ടിയെന്ന് തിരിച്ചറിയാൻ പോലും പറ്റാത്ത അവസ്ഥ എങ്ങനെയുണ്ടായി?
ഓണക്കാലത്തെ ആൾക്കൂട്ടമെന്ന് കേന്ദ്രമന്ത്രി. ഓണക്കാലത്തായാലും ആൾക്കൂട്ടമുണ്ടായിട്ടുണ്ടോ, അവിടെ കോവിഡ് പടരുമെന്ന് അവിതർക്കിതം. ഓണത്തിനു മുമ്പ് നടന്ന സമരങ്ങളിലെ ആൾക്കൂട്ടവും രോഗവ്യാപനം രൂക്ഷമാക്കിയിട്ടുണ്ട്.

English summary
covid defense; thomas issac about harsh vardhan's statement
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X