Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട് ജില്ലയില്‍ നാല് പേര്‍ക്ക് കോവിഡ് ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചു

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ നാല് പേര്‍ക്ക് കോവിഡ് ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച നാല് പേരും മുക്കം നഗരസഭയിലാണ്. മണാശേരിയില്‍ മൂന്ന് പേര്‍ക്കും തോട്ടത്തില്‍ കടവില്‍ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. മൂന്ന് സ്ത്രീകളും ഒരു പുരുഷനുമാണ് രോഗികള്‍. നാല് പേരും രണ്ട് കുടുംബത്തില്‍ നിന്നുള്ളവരാണ്. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരേയും സമീപ പ്രദേശത്തേയും ആളുകളേയും വിശദമായ മെയ് 20 ന് മുക്കം ഹെല്‍ത്ത് സെന്‍ററില്‍ നടത്തിയ പരിശോധനയില്‍ ശേഖരിച്ച സാമ്പിള്‍ വിശദമായ പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതിന്‍റെ പരിശോധനാ ഫലമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്.

മുക്കത്ത് സമീപ ദിവസങ്ങളില്‍ കോവിഡ് കേസുകള്‍ വലിയ തോതില്‍ വര്‍ധിച്ചിരുന്നു. ഈ സാഹചര്യത്തില്‍ മുക്കം നഗരസഭ പരിധിയില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനായി കോര്‍ ടീം ഗ്രൂപ്പ് യോഗം ചേര്‍ന്നു. ഹോട്ടല്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ തൊഴിലാളികള്‍ക്ക് മാസത്തിലൊരിക്കല്‍ ആന്റിജന്‍ ടെസ്റ്റ് നിര്‍ബന്ധമാക്കും. ഇതിനായി സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കും. ടെസ്റ്റ് കഴിഞ്ഞവരുടെ സര്‍ട്ടിഫിക്കറ്റ് കടകളില്‍ സൂക്ഷിക്കണമെന്നും നിര്‍ദേശമുണ്ട്.

 coronabhopal-

Recommended Video

cmsvideo
    കേരളത്തിലെ പുതിയ നിയന്ത്രങ്ങൾ ഇങ്ങനെ..എവിടെയൊക്കെ തുറക്കും ?

    അതേസമയം കോഴിക്കോട് ജില്ലയില്‍ ഇന്ന് 1197 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 13 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1183 പേര്‍ക്കാണ് രോഗം ബാധിച്ചത്. 9507 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 913 പേര്‍ കൂടി രോഗമുക്തി നേടി. 12.94 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 10989 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 2058 പേര്‍ ഉള്‍പ്പടെ 30667 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതുവരെ 672196 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+