സംസ്ഥാനത്ത് ആശങ്ക, ഡെല്‍റ്റ വകഭേദത്തിന്റെ ഉപവകഭേദമായ എവൈ 1 വ്യാപിക്കുന്നതായി റിപ്പോർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡിന്റെ ഉപവകഭേദം വ്യാപിക്കുന്നതായി കണ്ടെത്തല്‍. കേരളത്തില്‍ ഡെല്‍റ്റ വകഭേദം രൂക്ഷമായതിനെ തുടര്‍ന്നാണ് കൊവിഡ് വ്യാപനം ശക്തമായത്. ഡെല്‍റ്റ വകഭേദത്തിന്റെ ഉപവകഭേദമായ എവൈ 1 ആണ് സംസ്ഥാനത്ത് പടരുന്നതായി കണ്ടെത്തിയിരിക്കുന്നത്. രാജ്യത്ത് തന്നെ ഡെല്‍റ്റയുടെ എവൈ 1 വകഭേദം ഏറ്റവും കൂടുതലായി സ്ഥിരീകരിച്ചിരിക്കുന്നതും കേരളത്തിലാണ്.
Recommended Video
സംസ്ഥാനത്തെ അഞ്ച് ജില്ലകളിലാണ് ഡല്‍റ്റയുടെ എവൈ 1 വകഭേദത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിരിക്കുന്നത്. ജൂലെ, ഓഗസ്റ്റ് മാസങ്ങളില്‍ നടത്തിയ പരിശോധനകളിലാണ് ഈ ഉപവകഭേദം കണ്ടെത്തിയത്. എറണാകുളം, പത്തനംതിട്ട, തിരുവനന്തപുരം, ഇടുക്കി, കോട്ടയം എന്നീ ജില്ലകളിലാണ് ഡല്‍റ്റയുടെ എവൈ 1 വകഭേദം കണ്ടെത്തിയിരിക്കുന്നത്. എവൈ 1 മുതല്‍ എവൈ 25 വരെയുളള ഉപവകഭേദങ്ങളുടെ സാന്നിധ്യം കേരളത്തിലുളളതായി സംശയിക്കുന്നുണ്ട്.
തണുത്തുവെറക്കുന്ന കൈകളും ചുണ്ടും; ഹിമാചലിലെ പുതിയ വിശേഷങ്ങളുമായി സാനിയ, ചിത്രങ്ങൾ കാണാം

ഓഗസ്റ്റില്‍ 909 സാംപിളുകള്‍ ആണ് പരിശോധിച്ചത്. അതില്‍ 424 സാംപിളുകളിലും എവൈ 1 വകഭേദത്തിന്റെ അടക്കം സാന്നിധ്യം കണ്ടെത്തിയിരുന്നു. സിഎസ്‌ഐആറിന്റെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്‌സ് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജി നടത്തിയ പഠത്തിന്‍ സംസ്ഥാനത്ത് ഓഗസ്റ്റില്‍ എവൈ 1 വകഭേദം ആറ് ശതമാനത്തില്‍ കൂടുതലായിരിക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. 5 ശതമാനത്തിന് മുകളില്‍ എവൈ 1 വകഭേദത്തിന്റെ സാന്നിധ്യം ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത് കേരളത്തില്‍ മാത്രമാണ് എന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. മഹാരാഷ്ട്രയിലും എവൈ 1 വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. നിലവില്‍ സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകാന്‍ കാരണമായ ഡെല്‍റ്റ വകഭേദത്തേക്കാള്‍ അപകടകാരിയാണോ ഉപവകഭേദം എന്നത് വ്യക്തമായിട്ടില്ല.
അതിനിടെ സംസ്ഥാനത്ത് ഇന്ന് സംസ്ഥാനത്ത് ഇന്ന് 32,097 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,74,307 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.41 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 188 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 21,149 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 21,634 പേര്‍ രോഗമുക്തി നേടി. 2,40,186 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 38,60,248 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ 102 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 30,456 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1441 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.












Click it and Unblock the Notifications