സുരക്ഷിത ടൂറിസം: വയനാട് വൈത്തിരി സമ്പൂര്‍ണ്ണ വാക്സിനേഷന്‍ ഗ്രാം ആകുന്നു
കോഴിക്കോട്: വിനോദസഞ്ചാര മേഖലകളിലെ വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ വിജയകരമായി മുന്നോട്ട് പോവുകയാണെന്ന് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. പദ്ധതി ആരംഭിച്ച വയനാട് വൈത്തിരിയിലെ വാക്സിനേഷന്‍ പ്രവര്‍ത്തനം പൂര്‍ത്തിയാകാറായി. ഇതോടെ വൈത്തിരി സമ്പൂര്‍ണ വാക്സിനേഷന്‍ ഗ്രാമമായി മാറുമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. മന്ത്രി മുഹമ്മദ് റിയാസിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
കേരളത്തിലെ വിനോദസഞ്ചാര മേഖലകളെ സുരക്ഷിത കേന്ദ്രങ്ങളാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ വിജയകരമായി മുന്നോട്ട് പോകുന്നുണ്ട്. പദ്ധതി ആരംഭിച്ച വയനാട് വൈത്തിരിയിലെ വാക്സിനേഷന്‍ പ്രവര്‍ത്തനം പൂര്‍ത്തിയാകാറായി. ഇതോടെ വൈത്തിരി സമ്പൂര്‍ണ വാക്സിനേഷന്‍ ഗ്രാമമായി മാറും.

വൈത്തിരിയുടെ ടൂറിസം സാധ്യതകള്‍ക്ക് വീണ്ടും ജീവന്‍വെയ്ക്കും. ഇതുവരെ നാലായിരത്തിലധികം പേര്‍ക്ക് വൈത്തിരിയില്‍ വാക്സിനേഷന്‍ നല്‍കിക്കഴിഞ്ഞു. ഹോട്ടല്‍, റിസോര്‍ട്ട്, ഹോംസ്റ്റെ, സര്‍വീസ്ഡ് വില്ല ജീവനക്കാര്‍, ഓട്ടോ തൊഴിലാളികള്‍, ടാക്സി ഡ്രൈവര്‍മാര്‍, ടൂറിസ്റ്റ് ഗൈഡുകള്‍, പോര്‍ട്ടര്‍മാര്‍, കച്ചവടക്കാര്‍ തുടങ്ങി ടൂറിസം മേഖലയുമായി ബന്ധപ്പെടുന്ന എല്ലാവര്‍ക്കും വാക്സിന്‍ നല്‍കുന്നുണ്ട്.
പ്രായം ചോര്‍ത്താത്ത സൗന്ദര്യം: ബിക്കിനിയില്‍ തിളങ്ങി പറങ്കിമലയിലെ നടി: വൈറലായി ചിത്രങ്ങള്‍
വയനാട് മേപ്പാടിയിലും ഇതുപോലെ വാക്സിനേഷന്‍ പ്രവര്‍ത്തനം നടത്തും. തുടര്‍ന്ന് മൂന്നാര്‍, തേക്കടി, ഫോര്‍ട്ട് കൊച്ചി, കുമരകം, കോവളം, വര്‍ക്കല തുടങ്ങിയ ടൂറിസം ഡെസ്റ്റിനേഷനുകളെയും സുരക്ഷിത ടൂറിസം കേന്ദ്രങ്ങളാക്കി മാറ്റും.
ഗ്ലാമറസായി നിവിൻ പോളി നായിക; അനു ഇമ്മാന്വുവലിന്റെ ഫോട്ടോഷൂട്ട്












Click it and Unblock the Notifications