കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഹോമിയോ പ്രതിരോധ മരുന്ന് കഴിച്ചവരില്‍ കൊവിഡ് ബാധ കുറവ്, രോഗം വന്നാലും പെട്ടെന്ന് ഭേദമാകുന്നു'

Google Oneindia Malayalam News

തിരുവനന്തപുരം: ഹോമിയോ പ്രതിരോധ മരുന്ന് കഴിച്ചവരില്‍ കൊവിഡ് ബാധിക്കുന്നത് കുറവാണെന്ന് പഠനത്തില്‍ കണ്ടെത്തിയതായി ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു. ഇത്തരത്തില്‍ രോഗം വന്നരില്‍ വളരെ പെട്ടെന്ന് തന്നെ രോഗമുക്തി ഉണ്ടായതായി കണ്ടെത്തിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. പ്രതിരോധ മരുന്ന് കഴിച്ചവരില്‍ കുറച്ച് പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. അങ്ങനെ സ്ഥിരീകരിക്കുന്നവര്‍ക്ക് മൂന്ന് നാല് ദിവസത്തിനുള്ളില്‍ തന്നെ രോഗം ഭേദമായിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Recommended Video

cmsvideo
Covid Infection Is Less Among People Who Have Taken Homeopathic Immunity Medicines‌
kk shailaja

ചിലയിടങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് നടത്തിയ പഠനങ്ങളില്‍ ഇങ്ങനെ കണ്ടെത്തിയിട്ടുണ്ട്. ഡിഎംഒയും സംവിധായകനുമായ ഡോ ബിജു ഇതുമായി ബന്ധപ്പെട്ട് നടത്തിയ ചില പഠനങ്ങളുടെ ഫലം തന്നെ കാണിച്ചിരുന്നെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

കൊവിഡിനെ പ്രതിരോധിക്കാനുള്ള മരുന്ന് ഹോമിയോയില്‍ ഉണ്ടെന്ന് പറയുകയും അത് നല്‍കാന്‍ തയ്യാറാവുകയും ചെയ്തിട്ടുണ്ട്. കാവിഡ് ബാധിച്ചവരെ ചികിത്സിക്കുന്നത് ഐസിഎംആര്‍ മാര്‍ഗനിര്‍ദ്ദേശം അനുസരിച്ച് മാത്രമേ നടക്കുകയുള്ളൂ. അതുകൊണ്ട് ഹോമിയോ മരുന്ന് നല്‍കി ചികിത്സിക്കാന്‍ സാധിക്കില്ല. പക്ഷേ, രോഗം വരാതിരിക്കാനുള്ള പ്രതിരോധ മരുന്ന് കേരളത്തിലുടനീളം വിതരണം ചെയ്തിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

'കെ കെ ശൈലജയിൽ മാന്യത അവശേഷിക്കുന്നെങ്കിൽ മന്ത്രി സ്ഥാനം രാജിവച്ച് ജനങ്ങളോട് മാപ്പ് പറയണം':'കെ കെ ശൈലജയിൽ മാന്യത അവശേഷിക്കുന്നെങ്കിൽ മന്ത്രി സ്ഥാനം രാജിവച്ച് ജനങ്ങളോട് മാപ്പ് പറയണം':

ചെന്നൈയിലെ അമേരിക്കന്‍ കോണ്‍സല്‍ ജനറല്‍ ചുമതലയേറ്റു; ആരാണ് ജുദിത് രാവണ്‍ചെന്നൈയിലെ അമേരിക്കന്‍ കോണ്‍സല്‍ ജനറല്‍ ചുമതലയേറ്റു; ആരാണ് ജുദിത് രാവണ്‍

പണവും ഭക്ഷണവും ജനത്തിന് നേരിട്ട് നല്‍കണം: തകര്‍ച്ചയില്‍ നിന്ന് കരകയറാന്‍ നിര്‍ദേശങ്ങളുമായി ചിദംബരംപണവും ഭക്ഷണവും ജനത്തിന് നേരിട്ട് നല്‍കണം: തകര്‍ച്ചയില്‍ നിന്ന് കരകയറാന്‍ നിര്‍ദേശങ്ങളുമായി ചിദംബരം

English summary
Covid infection is less among people who have taken homeopathic immunity medicines
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X