കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ്; കേരളത്തിന് ഐഎസ്ആർഒ ഓക്സിജൻ നൽകും

Google Oneindia Malayalam News

തിരുവനന്തപുരം; കൊവിഡ് രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ കേരളത്തിന് ഓക്സിജൻ നൽകാൻ ഐഎസ്ആർഒയും. തമിഴ്നാട്ടിലെ മഹേന്ദ്രഗിരിയിലെ പ്രൊപ്പൽഷൻ കോംപ്ലക്സിലെ പ്ലാന്റിൽ നിന്നാണ് ഓക്സിജൻ ലഭിക്കുക. ആഴ്ചയിൽ 12ടൺ ഓക്സിജനാണ് വിതരണം ചെയ്യുക. മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവും ഐഎസ്ആർഒയുടെ വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിന്റെ (വി.എസ്.എസ്.സി) മുൻ ഡയറക്ടറുമായ എം. സി ദത്തനാണ് ഓക്സിജൻ പ്ലാന്റ് ഉപയോഗിക്കണമെന്ന നിർദ്ദേശം മുന്നോട്ട് വെച്ചത്.

ബഹിരാകാശ ഏജൻസിയുടെ ലിക്വിഡ് പ്രൊപ്പൽ‌ഷൻ സിസ്റ്റങ്ങളുടെ പരീക്ഷണ കേന്ദ്രമാണ് ഐ‌പി‌ആർ‌സി.ജിഎസ്എൽവി മാർക്ക് ത്രീ റോക്കറ്റിൽ ക്രയോജനിക് ഇന്ധനമാണ്.ഓക്സിജൻ മൈനസ്183 ഡിഗ്രിയിലും ഹൈഡ്രജൻ മൈനസ് 253 ഡിഗ്രിയിലും തണുപ്പിച്ചാണ് ഇതിന് ഉപയോഗിക്കുന്നത്.

oxygen1-1618800880-1619783656.jpg -Properties Reuse Image

ബംഗാൾ മുഖ്യമന്ത്രിയായി മമത ബാനർജി സത്യപ്രതിജ്ഞ ചെയ്തു, ചിത്രങ്ങൾ കാണാം

149 ടൺ ശേഷിയുള്ള കഞ്ചിക്കോട്ടെ ഐനോക്സാണ് സംസ്ഥാനത്തിന് ഓക്സിജൻ നൽകുന്നത്. 204 ടണ്ണാണ് മൊത്തം ലഭ്യത. ഇതിൽ 47.16ടൺ കൊവിഡിതര മെഡിക്കൽ ആവശ്യങ്ങൾക്ക് വേണ്ടി വരും. അതേസമയെ ഇറക്കുമതി ചെയ്യുന്ന ദ്രവീകൃത മെഡിക്കൽ ഓക്സിജനിൽ ചുരുങ്ങിയത് ആയിരം മെട്രിക് ടൺ കേരളത്തിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.

Recommended Video

cmsvideo
Pinarayi Vijayan Writes to PM on the Urgent Need for Liquid Medical Oxygen and Vaccines in Kerala

രണ്ടാം തരംഗത്തിൽ കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി ഉയരുന്ന സാഹചര്യത്തിൽ ഓക്സിജന്റെ ആവശ്യം വലിയതോതിൽ വർധിച്ചിരിക്കുകയാണ്. ഓക്സിജന്റെ സ്റ്റോക്ക് വളരെ വേഗം കുറയുന്നു. ഈ സാഹചര്യത്തിൽ മതിയായ കരുതൽശേഖരം ഉണ്ടാക്കുന്നതിനാണെന്ന് കത്തിൽ പറയുന്നു.

ഇപ്പോൾ ഇറക്കുമതി ചെയ്യുന്ന വിഹിതത്തിൽ നിന്ന് 500 മെട്രിക് ടൺ ആദ്യഗഡുവായി കേരളത്തിന് അനുവദിക്കണം. അടുത്ത ഘട്ടത്തിൽ 500 ടൺ കൂടി സംസ്ഥാനത്തിന് നീക്കിവെക്കണം. കേരളത്തിനടുത്തുള്ള ഏതെങ്കിലും സ്റ്റീൽ പ്ലാന്റിൽ നിന്ന് 500 ടൺ അനുവദിക്കുന്ന കാര്യവും പരിഗണിക്കാവുന്നതാണ്. ഇറക്കുമതിചെയ്യുന്ന ഓക്സിജനിൽ നിന്ന് 1000 ടൺ കേരളത്തിന് നൽകുന്നതിന് വിദേശ മന്ത്രാലയത്തിന് നിർദ്ദേശം നൽകണമെന്നും കത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

വേറിട്ട ലുക്കില്‍ മംമ്ത മോഹന്‍ദാസ്: നടിയുടെ അടിപൊളി ചിത്രങ്ങള്‍

English summary
covid; ISRO will provide oxygen to Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X