കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മെഗാ പത്രസമ്മേളനങ്ങളിലും പിആർ പ്രോപ്പഗണ്ടയിലും പ്രതിപക്ഷവും വീണുപോയോ?'; സർക്കാരിനെതിരെ സുരേന്ദ്രൻ

Google Oneindia Malayalam News

തിരുവനന്തപുരം; സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇവിടെ ഗോഡൗണുകൾ മുഴുവൻ ഭക്ഷ്യധാന്യങ്ങൾ നിറഞ്ഞു കിടക്കുകയാണ്. അത് ഫലപ്രദമായി വിതരണം ചെയ്യാൻ സർക്കാരിനായില്ല. കമ്യൂണിറ്റി കിച്ചനു വേണ്ടി ഒരു നയാ പൈസ സർക്കാർ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്ക് നൽകിയിട്ടില്ല. ലോക്കൽ മാനേജുമെന്റ് തീർത്തും അവതാളത്തിലായിരിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് സുരേന്ദ്രന്റെ വിശമർശനം. പോസ്റ്റ് വായിക്കാം

sura-1585478

ഇരുപതിനായിരം കോടിയുടെ കോവിഡ് 19 പാക്കേജ്‌ പ്രഖ്യാപിച്ചിട്ട് പത്തുദിവസമെങ്കിലുമായില്ലേ? ഭക്ഷ്യധാന്യങ്ങളും പലവ്യഞ്ജന കിറ്റുകളും കൊടുക്കുമെന്ന് പറഞ്ഞിട്ട് എന്തായി? ഭക്ഷ്യധാന്യങ്ങൾ ഏപ്രിൽ ഒന്നോടെ കൊടുക്കുമായിരിക്കും. കാരണം അതിന് വലിയ ചെലവില്ല. അരിയും ഗോതമ്പും ഇഷ്ടം പോലെ കേന്ദ്രം അനുവദിച്ചിട്ടുണ്ട്. എന്നാൽ പലവ്യഞ്‌ജനങ്ങളുടെ കാര്യത്തിൽ ഇപ്പോഴും ഒരുറപ്പുമില്ല. കമ്യൂണിറ്റി കിച്ചന് അനുവദിച്ചതാവട്ടെ നേരത്തെ കുടുംബശ്രീക്ക് കൊടുത്ത 23 കോടി. ഇതുകൊണ്ടെന്താവാനാണ്?

തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ ഒട്ടുമിക്കവയും കടക്കെണിയിൽ. അവരുടെ തനതുഫണ്ടും പ്ളാൻ ഫണ്ടും എടുക്കണമത്രേ. സർക്കാരാശുപത്രികളിൽ പലതിലും മരുന്നില്ല. ജനങ്ങൾ കഷ്ടപ്പെടുന്നു. ക്ഷേമപെൻഷനുകൾ ഏഴുമാസം കുടിശ്ശികയുണ്ട്. അതിലാണ് രണ്ടു മാസത്തേത് കൊടുക്കാൻ പോകുന്നത്. കാസർഗോഡ് കോവിഡ് ഭീഷണി രൂക്ഷമായതിനെത്തുടർന്ന് മംഗലാപുരത്തെ ആശുപത്രിയിലേക്ക് കേരളത്തിലെ രോഗികൾ വരേണ്ടെന്ന് കർണ്ണാടക സർക്കാർ വ്യക്തമാക്കിയിട്ട് മൂന്നു ദിവസം കഴിഞ്ഞു.

ഇപ്പോഴും കാസർഗോട്ടെ ആശുപത്രികൾ സജ്ജമായിട്ടില്ല.വിലക്കയറ്റം പിടിച്ചുനിർത്താൻ ഒരു നടപടിയുമില്ല. അന്യസംസ്ഥാന തൊഴിലാളികളുടെ പ്രശ്നങ്ങളും സങ്കീർണ്ണം. പിന്നെ എന്താണ് ജനങ്ങൾക്ക് കിട്ടുന്നത്? വൈകുന്നേരത്തെ മെഗാ പത്രസമ്മേളനങ്ങളിലും പി. ആർ. പ്രോപ്പഗണ്ടയിലും പ്രതിപക്ഷവും വീണുപോയോ?, സുരേന്ദ്രൻ കുറിച്ചു.

ഒടുവിൽ കണ്ടെത്തി!! ചൈനയിൽ കൊറോണ എത്തിയത് ഇങ്ങനെ!! ചെമ്മീൻ വിൽപ്പനക്കാരി 'പേഷ്യന്റ് സീറോ',ഒടുവിൽ കണ്ടെത്തി!! ചൈനയിൽ കൊറോണ എത്തിയത് ഇങ്ങനെ!! ചെമ്മീൻ വിൽപ്പനക്കാരി 'പേഷ്യന്റ് സീറോ',

'കൊറോണ രണ്ട് ഇന്ത്യയെ കാണിച്ചുതരുന്നു. കണ്ണടച്ചിരുട്ടാക്കാത്തവർക്കെല്ലാം കാണാം'; രൂക്ഷ വിമർശനം'കൊറോണ രണ്ട് ഇന്ത്യയെ കാണിച്ചുതരുന്നു. കണ്ണടച്ചിരുട്ടാക്കാത്തവർക്കെല്ലാം കാണാം'; രൂക്ഷ വിമർശനം

പാവപ്പെട്ടവര്‍ക്ക് സൗജന്യ ഭക്ഷണം; ഒടുവില്‍ ഇന്ദിര കാന്‍റീനുകള്‍ വീണ്ടും തുറന്ന് ബിജെപി സര്‍ക്കാര്‍പാവപ്പെട്ടവര്‍ക്ക് സൗജന്യ ഭക്ഷണം; ഒടുവില്‍ ഇന്ദിര കാന്‍റീനുകള്‍ വീണ്ടും തുറന്ന് ബിജെപി സര്‍ക്കാര്‍

English summary
Covid; K Surendran against Pinarayi govt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X