സംസ്ഥാനത്ത് കൊവിഡ് കേസുകളിൽ നേരിയ വർധന; തിരുവനന്തപുരത്ത് 10 പേർക്ക് രോഗം
തിരുവനന്തപുരം: കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് സംസ്ഥാനത്ത് കൊവിഡ് കേസുകളിൽ നേരിയ വർധന. 20 മുതൽ 30 വരെ പ്രതിദിന കേസുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്തത്. ഇതിൽ കിടത്തി ചികിത്സ ആവശ്യമുള്ളവരുടെ എണ്ണവും കൂടിയിട്ടുണ്ട്.
തിരുവനന്തപുരത്ത് മാത്രം 10 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ എട്ട് പേര്‍ കിടത്തി ചികിത്സയിലുണ്ട്. ജില്ലയിൽ 64 കേസുകളാണ് നിലവിൽ ഉള്ളത്. ലക്ഷണങ്ങളുമായെത്തുന്നവരില്‍ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും ഉണ്ടാകുന്നുണ്ട്. പ്രായമായവരിലും മറ്റ് അസുഖങ്ങള്‍ ഉള്ളവരിലും ആണ് രോഗബാധ കൂടുതല്‍.

പുതിയ കൊവിഡ് വകഭേദമാണോയെന്നറിയാൻ വിശദമായ പരിശോധന നടത്തും. ഈ സാഹചര്യത്തിൽ ജാഗ്രത തുടരാനും കൊവിഡ് ലക്ഷങ്ങളുമായി ചികിത്സ തേടുന്നവരിൽ പരിശോധന ഉറപ്പാക്കാനും ആരോഗ്യവകുപ്പ് ജില്ലകൾക്ക് നിർദ്ദേശം നൽകി.












Click it and Unblock the Notifications