കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ്; കേരളത്തിൽ ഇനി റാപിഡ് ടെസ്റ്റ്!! എന്താണ് റാപിഡ് ടെസ്റ്റ്? എങ്ങനെ? അറിയാം

  • By Aami Madhu
Google Oneindia Malayalam News

തിരുവനന്തപുരം; കേരളത്തിൽ ഇന്ന് ആറ് പേർക്കാണ് പുതിയതായി കൊവിഡ് ബാധ സ്ഥിരീകരിച്ചത്. തിരുവനപുരത്ത് രണ്ട് പേർക്കും കൊല്ലം , പാലക്കാട്, മലപ്പുറം കാസർഗോഡ് ജില്ലയിൽ ഓരോരുത്തർക്ക് വീതവുമായി രോഗം സ്ഥിരീകരിച്ചത്. നിലവിൽ 165 പേരാണ് ചികിത്സയിൽ കഴിയുന്നത്.

അതേസമയം കൊവിഡ് കേസുകളുടെ എണ്ണം കുത്തനെ ഉയർന്നതോടെ സമൂഹ വ്യാപനം ഉണ്ടോയെന്ന് പരിശോധിക്കാൻ റാപിഡ് ടെസ്റ്റുകൾ നടത്താൻ ഒരുങ്ങുകയാണ് ആരോഗ്യ വകുപ്പ്. അതിവേഗം ഫലം അറിയാൻ സാധിക്കുന്നതാണ് ടെസ്റ്റ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.

 എന്താണ് റാപിഡ് ടെസ്റ്റ്

എന്താണ് റാപിഡ് ടെസ്റ്റ്

കോവിഡ് -19 ന്റെ ഭാഗമായി നിരീക്ഷണത്തിലിരിക്കുന്ന എല്ലാവരുടെയും രക്തസാമ്പിള്‍ എടുത്ത് റാപ്പിഡ് ടെസ്റ്റ് നടത്തും. വേഗത്തില്‍ ഫലമറിയാന്‍ കഴിയും എന്നതാണ് ഇതിന്റെ പ്രത്യേകത. സമൂഹ വ്യാപനം കണ്ടെത്താനാണ് ഈ രീതി. നിലവിൽ പിസിആർ ടെസ്റ്റ് വഴിയാണ് കൊറോണ വൈറസ് സ്ഥിരീകരിക്കുന്നത്. കൃത്യമായ വിവരം ലഭിക്കുന്നതിനാണ് പിസിആർ ടെസ്റ്റ് നടത്തുന്നത്. എന്നാൽ ഇതിന് കൂടുതൽ സമയം ആവശ്യമാണ്.

എങ്ങനെ

എങ്ങനെ

ഈ സാഹചര്യത്തിലാണ് കൂടുതൽ കേസുകൾ ഉയർന്നതോടെ റാപിഡ് ടെസ്റ്റ് നടത്താൻ ആരോഗ്യ വകുപ്പ് ഒരുങ്ങുന്നത്. വൈറസ് ശരീരത്തിൽ പ്രവേശിച്ചാലുണ്ടാകുന്ന ആന്റിബോഡികൾ തിരിച്ചറിയുന്ന രീതിയാണിത്. വൈറസ് മനുഷ്യ ശരീരത്തിൽ പ്രവേശിച്ച് കഴിഞ്ഞാൽ ആന്റിബോഡികൾ നിർമ്മിക്കും. റാപിഡ് ടെസ്റ്റിലൂടെ ഇവ രക്തത്തിൽ ഉണ്ടോയെന്ന് കണ്ടെത്താനാകും.

 വളരെ എളുപ്പത്തിൽ

വളരെ എളുപ്പത്തിൽ

വൈറസ് ശരീരത്തിൽ പ്രവേശിച്ച് കഴിഞ്ഞാൽ ഏതാനും ദിവസത്തിന് ശേഷം മാത്രമേ റാപിഡ് ടെസ്റ്റ് വഴി രോഗം സ്ഥിരീകരിക്കാനാകു. അതേസമയം ഇപ്പോൾ നിരീക്ഷണത്തിൽ കഴിയുന്നവരിൽ രോഗം പിടിപെട്ടിട്ടുണ്ടോയെന്ന് വേഗത്തിൽ തന്നെ പരിശോധിച്ച് കണ്ടെത്താൻ ഈ മാർഗം സഹായിക്കും.

 യുദ്ധകാലാടിസ്ഥാനത്തില്‍ ഉല്‍പാദിപ്പിക്കും

യുദ്ധകാലാടിസ്ഥാനത്തില്‍ ഉല്‍പാദിപ്പിക്കും

ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട ഉപകരണങ്ങള്‍ നിര്‍മ്മിക്കാനുള്ള പ്രവര്‍ത്തനങ്ങളും ആരംഭിക്കുംമെന്നും മുഖ്യമന്ത്രി അറിയിച്ചു. റെസ്പിറേറ്റേറുകള്‍, വെന്‍റിലേറ്ററുകള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ സുരക്ഷാ കവചങ്ങളുടെയും, എന്‍ 95 മാസ്ക്, ഓക്സിജന്‍ സിലിണ്ടറുകള്‍, ബയോ മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയുടെ നിര്‍മാണത്തിന് വിവിധതലത്തില്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഈ ഉപകരണങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഉല്‍പാദിപ്പിക്കുന്നതിന് കഞ്ചിക്കോട്ട് വ്യവസായ സംരംഭകരുടെ ക്ലസ്റ്റര്‍ രൂപീകരിക്കും.

 പ്രയോജനപ്പെടുത്തും

പ്രയോജനപ്പെടുത്തും

മോഡലുകള്‍ വികസിപ്പിക്കുന്നതില്‍ ഫാബ് ലാബിനൊപ്പം വിഎസ്എസ്സിയുടെ സൗകര്യവും പ്രയോജനപ്പെടുത്തും.
കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട് നൂതനാശയങ്ങള്‍ സമര്‍പ്പിക്കാന്‍ 'ബ്രേക്ക് കൊറോണ' പദ്ധതിയും ആരംഭിച്ചു. ഇതിന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ www.breakcorona.in എന്ന വെബ്സൈറ്റ് സജ്ജീകരിച്ചു.

 തുടര്‍നടപടികള്‍ സ്വീകരിക്കും

തുടര്‍നടപടികള്‍ സ്വീകരിക്കും

ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കുള്ള പിന്തുണ, സമൂഹ രോഗബാധ തടയല്‍, മാസ്കുകളും കൈയുറകളും ഉല്‍പാദിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍, ലോക് ഡൗണ്‍ സംവിധാനത്തില്‍ തൊഴിലവസരവും വരുമാനവും സൃഷ്ടിക്കല്‍ എന്നിങ്ങനെയുള്ള ആശയങ്ങളാണ് പ്രതീക്ഷിക്കുന്നത്. വിദഗ്ധരുടെ പാനല്‍ ഇവ പരിശോധിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കോൺഗ്രസിന് ചിരി;ചൗഹാന് എട്ടിന്റെ പണി,വരാനിരിക്കുന്നത് 'ഭൂകമ്പം'!! മുന്നറിയിപ്പുമായി ബിജെപി നേതാക്കൾ

രാഹുൽ ഗാന്ധി 'യുദ്ധം' തുടങ്ങി; ആവശ്യം സോണിയയെ അറിയിച്ചു!! മുന്നിൽ ഒറ്റ കണ്ടീഷൻ!!രാഹുൽ ഗാന്ധി 'യുദ്ധം' തുടങ്ങി; ആവശ്യം സോണിയയെ അറിയിച്ചു!! മുന്നിൽ ഒറ്റ കണ്ടീഷൻ!!

കേരളത്തിലെ കൊവിഡ് രോഗികളുടെ എണ്ണം 165 ആയി! ഒരു ലക്ഷത്തിലേറെപ്പേർ നിരീക്ഷണത്തിൽ!കേരളത്തിലെ കൊവിഡ് രോഗികളുടെ എണ്ണം 165 ആയി! ഒരു ലക്ഷത്തിലേറെപ്പേർ നിരീക്ഷണത്തിൽ!

English summary
Covid; Kerala to Conduct rapid test
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X