കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് ലോക്ക് ഡൗണ്‍; അതിഥി തൊഴിലാളികള്‍ സംസ്ഥാനം വിടുമോ, സമിശ്ര പ്രതികരണങ്ങൾ

Google Oneindia Malayalam News

തിരുവനന്തപുരം: കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ കേരളത്തില്‍ കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. നാളെ രാവിലെ ആറ് മുതല്‍ മേയ് 16 വരെയാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ അതിഥി സംസ്ഥാന തൊഴിലാളി സമൂഹത്തില്‍ നിന്ന് സമിശ്ര പ്രതികരണമാണ് പുറത്തുവരുന്നത്.

covid

ബിഗ് ബോസില്‍ ഈ ആഴ്ച ഡബിള്‍ എവിക്ഷന്‍; രമ്യയും റംസാനും പുറത്തേക്കോ, ഞെട്ടിക്കുന്ന സംഭവവികാസങ്ങള്‍ബിഗ് ബോസില്‍ ഈ ആഴ്ച ഡബിള്‍ എവിക്ഷന്‍; രമ്യയും റംസാനും പുറത്തേക്കോ, ഞെട്ടിക്കുന്ന സംഭവവികാസങ്ങള്‍

പ്രഖ്യാപനത്തിന് പിന്നാലെ നാട്ടിലേക്ക് മടങ്ങാമെന്ന പല തൊഴിലാളികളും തീരുമാനമെടുത്തെങ്കിലും ലോക്ക് ഡൗണ്‍ കാലത്ത് ആവശ്യമായ സഹായങ്ങള്‍ എത്തിക്കാമെന്ന കോണ്‍ട്രാക്ടര്‍മാരുടെ വാഗ്ദാനത്തില്‍ പല തൊഴിലാളികളും നാട്ടില്‍ തുടരാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ചിലര്‍ക്ക് നാട്ടിലേക്ക് മടങ്ങാനുള്ള ആഗ്രഹവും പ്രകടിപ്പിക്കുന്നുണ്ട്.

മണിക്കുട്ടന് പേടിവരാനുണ്ടായ കാരണം ഇതാണ്..കിടിലത്തെ കൊണ്ട് അത് ചെയ്യിച്ചത്..വൈറൽ കുറിപ്പ്മണിക്കുട്ടന് പേടിവരാനുണ്ടായ കാരണം ഇതാണ്..കിടിലത്തെ കൊണ്ട് അത് ചെയ്യിച്ചത്..വൈറൽ കുറിപ്പ്

ലോക്ക് ഡൗണ്‍ കാലത്ത് ഉണ്ടാകുന്ന തൊഴില്‍ ഇല്ലായ്മ അവരെ കേരളത്തില്‍ നില്‍ക്കുന്നത് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കും. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ ദേശീയ ലോക്ക് ഡൗണ്‍ കാലത്ത് കുടിയേറ്റ തൊഴിലാളികള്‍ സംസ്ഥാനത്ത് ആവശ്യമായ സൗകര്യങ്ങള്‍ അധികൃതര്‍ ഒരുക്കി നല്‍കിയിരുന്നു. എന്നാല്‍ ഇത്തവണ മിക്ക സ്ഥലത്ത് നിന്നും ജോലി ചെയ്ത വേതനം ലഭിക്കാനുണ്ട്. ഇത് അവരെ സംസ്ഥാനത്ത് പിടിച്ചുനിര്‍ത്താന്‍ സഹായിക്കും. ഇപ്പോള്‍ കുടിയേറ്റ തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങണമെന്ന പരിഭ്രാന്തിയില്ല, എന്നാല്‍ ഇവിടെയോ അവരുടെ സംസ്ഥാനത്തോ മരണ സംഖ്യ ഉയര്‍ന്നാല്‍ അത് മാറാമെന്ന് ഇന്‍ക്ലൂസിവ് ഡവലപ്‌മെന്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ബെനോയ് പീറ്റര്‍ പറഞ്ഞു.

വാക്സിനേഷനായി എറണാകുളം ജനറൽ ആശുപത്രിക്ക് മുൻപിൽ ജനം തടിച്ച് കൂടിയപ്പോൾ

കൊവിഡ് വ്യാപനം: ആറ് വിമാനങ്ങളില്‍ ഇന്ത്യയ്ക്ക് ആവശ്യമായ സഹായങ്ങള്‍ എത്തിച്ച് യുഎസ്കൊവിഡ് വ്യാപനം: ആറ് വിമാനങ്ങളില്‍ ഇന്ത്യയ്ക്ക് ആവശ്യമായ സഹായങ്ങള്‍ എത്തിച്ച് യുഎസ്

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ നാട്ടിലേക്ക് മടങ്ങണമെന്ന ഒരു ട്രെന്‍ഡ് അതിഥി സംസ്ഥാന തൊഴിലാളികള്‍ക്കിടെയില്‍ ഇല്ലെന്ന് സംസ്ഥാന ലേബര്‍ കമ്മിഷണര്‍ എസ് ചിത്തിര പറഞ്ഞു. ഉറപ്പുള്ള ജോലിയും ഉയര്‍ന്ന വേതനവും കൊണ്ട് കുടിയേറ്റക്കാര്‍ സന്തുഷ്ടരാണെന്ന് തോന്നുന്നു. ഇക്കാര്യം ജില്ലാ കളക്ടര്‍മാരും ജോയിന്റ് കമ്മീഷണര്‍മാരും സ്ഥിരീകരിച്ചിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.

സാരിയില്‍ അതി സുന്ദരിയായി അഞ്ജലി; ഏറ്റവും പുതിയ ഫോട്ടോഷൂട്ട് കാണാം

Recommended Video

cmsvideo
Covid patient shifted to hospital in bike | Oneindia Malayalam

English summary
Covid Lock Down Kerala; Will migrant workers leave the state
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X