Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊവിഡ് വ്യാപനം രൂക്ഷം; മേയ് 8 മുതൽ 16 വരെ കേരളത്തിൽ സമ്പൂർണ ലോക്ഡൗൺ

തിരുവനന്തപുരം; കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് ഒരാഴ്ച ലോക്ക് ഡൗൺ ഏർപ്പെടുത്തി. 8 ന് രാവിലെ ആറ് മുതലാണ് ലോക്ക് ഡൗൺ. മെയ് 16 വരെയാണ് സംസ്ഥാനം അടച്ചിടുകയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. നിലിലെ മിനി ലോക്ഡൗൺ അപര്യാപ്തമെന്ന വിദഗ്ദ സമിതി നിർദ്ദേശത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്.

Recommended Video

cmsvideo
    Lockdown In Kerala From May 8 To May 16th

    അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രമേ തുറക്കുകയുള്ളൂ. ഇതിന് നിശ്ചിത സമയം ഏർ്പപെടുത്തും. നിയന്ത്രണ സംബന്ധിച്ച സർക്കാരിന്റെ ഉത്തരവ് ഉടൻ പുറത്തിറങ്ങും. നിലവിൽ പലയിടങ്ങളിലും ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ നടപ്പാക്കുന്നുണ്ട്. എന്നാൽ കൊവിഡ് വ്യാപനം രണ്ടാഴ്ചയായി സംസ്ഥാനത്ത് അതിരൂക്ഷമായി കൊണ്ടിരിക്കുകയാണ്. ബുധനാഴ്ച സംസ്ഥാനത്ത് ഏറ്റവും ഉയർന്ന പ്രതിദിന വർധനവാണ് രേഖപ്പെടുത്തിയത്. 41,953 പേർക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. 38,896 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

    lockdown

    എറണാകുളം 6558, കോഴിക്കോട് 5180, മലപ്പുറം 4166, തൃശൂര്‍ 3731, തിരുവനന്തപുരം 3727, കോട്ടയം 3432, ആലപ്പുഴ 2951, കൊല്ലം 2946, പാലക്കാട് 2551, കണ്ണൂര്‍ 2087, ഇടുക്കി 1396, പത്തനംതിട്ട 1282, കാസര്‍ഗോഡ് 1056, വയനാട് 890 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+