നിലപാട് മാറ്റമില്ല; കേരളത്തിലേക്ക് വരുന്ന എല്ലാ പ്രവാസികള്‍ക്കും കൊറോണ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം
തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധി ഉടലെടുത്തതോടെ കേരളത്തിലേക്ക് തിരിച്ചെത്തുന്ന എല്ലാ പ്രവാസികള്‍ക്കും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന് മന്ത്രിസഭ യോഗ തീരുമാനം. എല്ലാ വിമാനങ്ങളിലും കേരളത്തിലെത്തുന്നവര്‍ക്ക് ഇത് ബാധകമാണെന്നും ഇതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ ആവശ്യമാണെന്നും മന്ത്രിസഭ യോഗത്തില്‍ തീരുമാനമായി.

ട്രൂനെറ്റ് റാപ്പിഡ് ടെസ്റ്റ് സംവിധാനം ഉപയോഗിച്ച് പരിശോധന നടത്തിയ ശേഷം മാത്രമേ യാത്രക്കാരെ വിമാനത്തില്‍ പ്രവേശിക്കാവൂ എന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്. ഈ സംവിധാനം എംബസികള്‍ വിമാനത്താവളത്തില്‍ ഒരുക്കണം. ഇങ്ങനെ പരിശോധിക്കുന്നതിലൂടെ ഒരു മണിക്കൂര്‍ കൊണ്ട് ഫലം അറിയാനാകും. ഇങ്ങനെ പരിശോധിക്കുന്നവരില്‍ നെഗറ്റീവ് ആവുന്നവരെ മാത്രം വിമാനത്തില്‍ പ്രവേശിപ്പിച്ചാല്‍ മതിയെന്നാണ് കേരളം മുന്നോട്ട് വയ്ക്കുന്ന നിര്‍ദ്ദേശം.
Recommended Video
കൊവിഡ് പരിശോധന നിര്‍ബന്ധമാക്കിയില്ലെങ്കില്‍ രോഗം വ്യാപനം വര്‍ദ്ധിക്കാന്‍ സാഹചര്യമുണ്ട്. വിദേശത്തെ എംബസികളില്‍ ട്രൂനെറ്റ് സംവിധാനം ഏര്‍പ്പെടുത്താനുള്ള ഇടപെടല്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവണമെന്നാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ എത്തുന്നവര്‍ക്ക് കൊവിഡ് പരിശോധന നിര്‍ബന്ധമാക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ പ്രവാസികളടക്കമുള്ളവരുടെ പ്രതിഷേധത്തെ തുടര്‍ന്ന് സര്‍ക്കാര്‍ തീരുമാനത്തില്‍ നിന്ന് ഉള്‍വലിഞ്ഞിരുന്നു. വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് രോഗബാധ കൂടുതലായി കാണുന്ന സാഹചര്യത്തിലാണ് കൊവിഡ് പരിശോധന സര്‍ക്കാര്‍ നിര്‍ബന്ധമാക്കുന്നത്.
അതേസമയം, കേരളത്തിലേക്ക് പോകുന്ന പ്രവാസികള്‍ക്ക് കൊവിഡ്് പരിശോധന നിര്‍ബന്ധമാണെന്ന് ഗള്‍ഫ് നാടുകളിലെ വിവിധ എംബസികള്‍ അറിയിച്ചു. കേരള സര്‍ക്കാരിന്റെ ആവശ്യപ്രകാരമാണ് ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ പോകുന്നവര്‍ക്ക് കൊവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നതെന്നാണ് എംബസി വൃത്തങ്ങള്‍ അറിയിക്കുന്നത്. സൗദി അറേബ്യയിലെ ഇന്ത്യന്‍ എംബസിയാണ് ഇക്കാര്യം ആദ്യം പ്രഖ്യാപിച്ചത്. തൊട്ട് പിന്നാലെ ഒമാനും യുഎഇയും ഇത് ആവര്‍ത്തിച്ചു.
ഈ മാസം 20 മുതല്‍ യാത്ര ചെയ്യുന്നവര്‍ക്കാണ് കൊവിഡ് കൊവിഡ് സര്‍ട്ടിഫിക്കറ്റ് ആവശ്യമായി വരുന്നത്. ഇതോടൊപ്പം തന്നെ കേരളത്തിന്റെ ഈ ആവശ്യം ചാര്‍ട്ടര്‍ വിമാനങ്ങളുടെ യാത്ര മുടങ്ങാന്‍ കാരണമാകുമെന്ന ആശങ്ക സൃഷ്ടിക്കുന്നുണ്ട്. അവസാന നിമിഷമാണ് യാത്രയുടെ വിവരം അപേക്ഷകര്‍ക്ക് ലഭിക്കുന്നതെന്നും അതിനാല്‍ തന്നെ ചുരുങ്ങിയ സമയം കൊണ്ട് കൊവിഡ് പരിശോധന നടത്താന്‍ കഴിയാത്ത് സാഹചര്യമാണ് നിലനില്‍ക്കുന്നത്.












Click it and Unblock the Notifications