കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരോഗ്യ മന്ത്രി പങ്കെടുക്കുന്ന അദാലത്തില്‍ പോലും കൊവിഡ് മാനദണ്ഡം പാലിക്കപ്പെടുന്നില്ല: വിഷ്ണുനാഥ്

Google Oneindia Malayalam News

കണ്ണൂര്‍: ഉമ്മൻചാണ്ടി ജനസമ്പർക്ക പരിപാടി നടത്തിയപ്പോൾ വില്ലേജ് ഓഫിസർ ചെയ്യേണ്ട ജോലി മുഖ്യമന്ത്രി എന്തിനാണ് ചെയ്യുന്നതെന്ന് ചോദിച്ച് പരിഹസിച്ചവരും അത് തടയാൻ ആ വേദിയിലേക്ക് മാർച്ച് നടത്തിയവരുമാണ് മന്ത്രിമാരുടെ പേരില്‍ പരാതി പരിഹാര അദാലത്ത് നടത്തുന്നതെന്ന് പിസി വിഷ്ണുനാഥ്. അന്ന് കോവിഡ് ഉണ്ടായിരുന്നില്ല. സാമൂഹ്യ അകലവും നിയന്ത്രണങ്ങളും ഉണ്ടായിരുന്നില്ല. ഇന്ന് കർശന കോവിഡ് മാനദണ്ഡം പാലിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന ആരോഗ്യ മന്ത്രി തന്നെ നേരിട്ട് പങ്കെടുക്കുന്ന അദാലത്തില്‍ പോലും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. പിസി വിഷ്ണുനാഥിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

തളിപ്പറമ്പിൽ ആരോഗ്യ മന്ത്രി കെ കെ ശൈലജ പങ്കെടുക്കുന്ന പരാതി പരിഹാര അദാലത്തിന്റെ ദൃശ്യങ്ങളാണിത് ! ഉമ്മൻചാണ്ടി ജനസമ്പർക്ക പരിപാടി നടത്തിയപ്പോൾ വില്ലേജ് ഓഫിസർ ചെയ്യേണ്ട ജോലി മുഖ്യമന്ത്രി എന്തിനാണ് ചെയ്യുന്നതെന്ന് ചോദിച്ച് പരിഹസിച്ചവരും അത് തടയാൻ ആ വേദിയിലേക്ക് മാർച്ച് നടത്തിയവരുമാണ് ഇന്ന് ഭരിക്കുന്നത്.

അന്ന് കോവിഡ് ഉണ്ടായിരുന്നില്ല; സാമൂഹ്യ അകലവും നിയന്ത്രണങ്ങളും ഉണ്ടായിരുന്നില്ല. ഇന്ന് കർശന കോവിഡ് മാനദണ്ഡം പാലിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന മന്ത്രി തന്നെ നേരിട്ട് പങ്കെടുക്കുന്ന ദൃശ്യങ്ങളാണിത്.
രാഷ്ട്രീയ പാർട്ടിയുടേയോ മുന്നണിയുടെയോ പരിപാടിയിൽ പങ്കെടുക്കാൻ ആരും നിർബന്ധിതരാവുന്നില്ല. അതിനോട് അനുഭാവമുള്ളവരാണ് പങ്കെടുക്കുക.

pc

ആയിരക്കണക്കിന് ആളുകളെ പങ്കെടുപ്പിച്ച് മുഖ്യമന്ത്രി പങ്കെടുത്ത എസ് എഫ് ഐ സമ്മേളനവും സി പി എം നേതാക്കൾ പങ്കെടുത്ത സമ്മേളനങ്ങളുടെയും ആരോഗ്യ മന്ത്രിയുൾപ്പെടെ പങ്കെടുത്ത യോഗങ്ങളുടെയും ചിത്രങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്. പാർട്ടി പരിപാടിയിലേക്ക് സ്വയം താത്പര്യപ്പെട്ട് വരുന്നവരാണ്. അവിടേക്ക് പോവാൻ ആരും നിർബന്ധിക്കുന്നില്ല.

എന്നാൽ പരാതി പരിഹാര അദാലത്തിലേക്ക് വരുന്നവരുടെ കാര്യം അതല്ല; സർക്കാർ സംവിധാനങ്ങളിൽ നിന്നും ഇതുവരെ നീതി ലഭിക്കാത്ത ആളുകൾ ഒരു ഗവർമെന്റിന്റെ അവസാന കാലഘട്ടത്തിൽ എന്തെങ്കിലും കരുണ പ്രതീക്ഷിച്ച് വരുന്നവരാണ്. വൃദ്ധരും രോഗികളും ഉൾപ്പെടെ കോവിഡ് മാനദണ്ഡം വെച്ച് ഹൈ റിസ്ക് കാറ്റഗറിയിൽപെട്ടവരാണ് കൂടുതലും. അവർ ആരോഗ്യ മന്ത്രിയുടേത് ഉൾപ്പെടെയുള്ള അദാലത്തിൽ പങ്കെടുക്കാൻ നിർബന്ധിതരാവുകയാണ്. ഇവിടെയാണ് ഈ സർക്കാറിന്റെ കോവിഡ് പ്രതിരോധം പ്രഹസനവും ആത്മാർത്ഥതയില്ലാത്തതുമാണെന്ന് തെളിയുന്നത്.

Recommended Video

cmsvideo
Pinarayi vijayan government will continue for next five years says survey

കോന്നി പിടിക്കാന്‍ കോണ്‍ഗ്രസ് തന്ത്രം; സ്ഥാനാര്‍ത്ഥി സാധ്യത പട്ടികയില്‍ സിപിഎം നേതാവുംകോന്നി പിടിക്കാന്‍ കോണ്‍ഗ്രസ് തന്ത്രം; സ്ഥാനാര്‍ത്ഥി സാധ്യത പട്ടികയില്‍ സിപിഎം നേതാവും

English summary
covid norms are not met even in court attended by health minister: pc vishnunadh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X