കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോവിഡ്: അനഥരാക്കപ്പെട്ട കുട്ടികളുടെ ആുകൂല്യം നഷ്ടമാവുന്നു, വിമര്‍ശനവുമായി ഡീന്‍ കുര്യാക്കോസ് എംപി

Google Oneindia Malayalam News

ദില്ലി: അനാഥത്വത്തിൻ്റെ ജീവിതഭാരത്തിൽ പ്രതീക്ഷ മങ്ങിയ കുട്ടികൾക്ക് സംസ്ഥാന സർക്കാരിൻ്റെ കെടുകാര്യസ്ഥത മൂലം ആനുകൂല്യങ്ങള്‍ നഷ്ടമാകുകയാണെന്ന് ഡീന്‍ കുര്യാക്കോസ് എംപി. കോവിഡ് മൂലം അനാഥരാകപ്പെട്ട കുട്ടികൾക്ക് കേന്ദ്ര സർക്കാർ നൽകുന്ന ധനസഹായത്തിന് കേരളത്തിൽ നിന്ന് ഇതുവരെ ഒരു അപേക്ഷയും ലഭിച്ചില്ലെന്ന് കേന്ദ്ര വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി ലോക്സഭയില്‍ വ്യക്തമാക്കിയ പശ്ചാത്തലത്തിലായിരുന്നു ഡീന്‍ കുര്യാക്കോസ് എംപിയുടെ പ്രതികരണം. കണക്കനുസരിച്ച് ഒമ്പത് കുട്ടികൾക്ക് കേരളത്തിൽ കോവിഡ് മൂലം മാതാപിതാക്കളെ നഷ്ടമായ സാഹചര്യത്തിലാണ് ഈ സംഭവമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. അദ്ദേഹത്തിന്റെ പ്രസ്താവനയുടെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

ജയസൂര്യ-നാദിര്‍ഷ ചിത്രം യേശു ക്രിസ്ത്രീയ വിശ്വാസത്തെ വൃണപ്പെടുത്തുന്നു;വിമര്‍ശനവും വര്‍ഗീയ പ്രചരണവുംജയസൂര്യ-നാദിര്‍ഷ ചിത്രം യേശു ക്രിസ്ത്രീയ വിശ്വാസത്തെ വൃണപ്പെടുത്തുന്നു;വിമര്‍ശനവും വര്‍ഗീയ പ്രചരണവും

അനാഥത്വത്തിൻ്റെ ജീവിതഭാരത്തിൽ പ്രതീക്ഷ മങ്ങിയ കുട്ടികൾക്ക് സംസ്ഥാന സർക്കാരിൻ്റെ കെടുകാര്യസ്ഥതയിൽ നഷ്ടമാകുന്നത് സഹായ ആനുകൂല്യങ്ങൾ. അനാഥരായ കുട്ടികൾക്കുള്ള കേന്ദ്ര സഹായത്തിന് അർഹരായ ഒട്ടേറെ കുട്ടികൾ കേരളത്തിൽ ഉണ്ടെന്നിരിക്കെ സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേട് മൂലം ആനുകൂല്യങ്ങൾ അർഹമായ കൈകളിൽ എത്താത്ത സാഹചര്യമാണുള്ളത്.

-smriti-irani-

സാരിയിൽ സുന്ദരിയായി ഭാമ; ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

പി എം കെയേഴ്സ് സ്കീമിൽ നിന്ന് കോവിഡ് 19 മൂലം അനാഥരാക്കപ്പെട്ട കുട്ടികൾക്കുള്ള സഹായത്തിനായി കേരളത്തിൽ നിന്നും ആരും രജിസ്റ്റർ ചെയ്തിട്ടില്ലായെന്നാണ് കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി ലോകസഭയിലെ ചോദ്യോത്തര വേളയിൽ വ്യക്തമാക്കി. കേരളത്തിൽ 9 കുട്ടികൾ മാത്രമാണ് അനാഥരാക്കപ്പെട്ടതെന്നും 1135.84 ലക്ഷം രൂപയാണ് കുട്ടികളെ സഹായിക്കാനായി കേരളത്തിന് നൽകിയിട്ടുള്ളത്. പി.എം.കെയേഴ്സ് സ്കീമിൽന്നും കോവിഡ് 19 മൂലം അനാഥരാക്കപ്പെട്ട ഒരോ കുട്ടിക്കും വേണ്ടി 10 ലക്ഷം രൂപയുടെ സഹായമാണ് നൽകുക. 18 വയസ്സ് വരെ മാസാമാസം സ്റ്റൈപ്പന്റും ,23 വയസ്സുവരെ ഉന്നത വിദ്യാഭ്യാസത്തിനുള്ള സഹായവും ഈ സ്കീമിൽ ലഭ്യമാകും. കേരളത്തിൽ നിന്നും ഒരു കുട്ടി പോലും രജിസ്റ്റർ ചെയ്യപ്പെട്ടില്ലായെന്നും കേന്ദ്ര മന്ത്രി അറിയിച്ചു.

ഇത്തരമൊരു ആനുകൂല്യം ഉള്ളതിനെ പറ്റി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകുവാൻ പോലും കേരളത്തിലെ സർക്കാർ സംവിധാനങ്ങൾക്ക് സാധിച്ചിട്ടില്ല. കോവിഡ് കാലത്തും നിരുത്തരവാദപരമായി പെരുമാറുന്ന സർക്കാരിന്റെ സമീപനം തികച്ചും അപലപനീയമാണ് .

യു പിയില്‍ കോണ്‍ഗ്രസിന് കൈ കൊടുക്കുമോ എസ്പി; വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്ന് അഖിലേഷ് യാദവ്യു പിയില്‍ കോണ്‍ഗ്രസിന് കൈ കൊടുക്കുമോ എസ്പി; വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്ന് അഖിലേഷ് യാദവ്

Recommended Video

cmsvideo
സംസ്ഥാനത്ത് വാരാന്ത്യ ലോക്ക്ഡൗൺ തുടരും; കൂടുതൽ ഇളവുകൾ

English summary
covid: Orphaned children lose benefits, criticizes dean kuriakose MP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X