കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോട്ടയത്തെ പ്രതിഷേധം; പോലീസ് സന്നാഹത്തിൽ മുട്ടമ്പലത്ത് തന്നെ കൊവിഡ് രോഗിയെ സംസ്കരിച്ചു

Google Oneindia Malayalam News

കോട്ടയം; കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം മുട്ടമ്പലം ശ്മശാനത്തില്‍ തന്നെ സംസ്‌കരിച്ചു. ചുങ്കം സ്വദേശി ഔസേപ്പ് ജോര്‍ജിന്റെ മൃതദേഹമാണ് മുട്ടമ്പലം ശ്മശാനത്തിൽ തന്നെ സംസ്കാരിച്ചത്. മൃതദേഹം സംസ്കരിക്കുന്നതിനിടെ നേരത്തേ പ്രദേശവാസികൾ പ്രതിഷേധം നടത്തിയിരുന്നു. തുടർന്ന് ഇവിടെ സംസ്കരിക്കേണ്ടതില്ലെന്നായിരുന്നു തിരുമാനം. എന്നാൽ പിന്നീട് ഞായറാഴ്ചരാത്രി 10.30 യോടെ കനത്ത സുരക്ഷയിൽ മൃതദേഹം സംസ്കരിക്കുകയായിരുന്നു.

kottayam cremation

ഞായറാഴ്ച ഉച്ചയോടെയാണ് മൃതദേഹം സംസ്കരിക്കാനായി എത്തിച്ചത്. എന്നാൽ മൃതദേഹം സംസ്കരിക്കുന്നതിനെതിരെ ബിജെപി കൗൺസിലർ ടിഎൻ ഹരികുമാറിന്റെ നേതൃത്വത്തിൽ പ്രദേശവാസികൾ പ്രതിഷേധം നടത്തുകയായിരുന്നു. മൃതദേഹം കത്തുമ്പോൾ ഉണ്ടാകുന്ന പുകയിലൂടെ കൊവിഡ് പകരുമെന്നായിരുന്നു നാട്ടുകാരുടെ വാദം. കോട്ടയം മെഡിക്കൽ കോളേജിൽ തന്നെ മൃതദേഹം സംസ്കരിക്കണമെന്നും കൗൺസിലർ ആവശ്യപ്പെട്ടു.

Recommended Video

cmsvideo
തീരപ്രദേശങ്ങളില്‍ കടലാക്രമണ മുന്നറിയിപ്പ് | Oneindia Malayalam

ജോർജ്ജ് സ്ഥിരം സന്ദർശിക്കുന്ന പള്ളിയിൽ എന്തേ സംസ്കാരം നടത്താത്തതെന്നും നാട്ടുകാർ ചോദിച്ചിരുന്നു.കൊവിഡ് ബാധിച്ച് മരിച്ച ഒരാളെ സംസ്കരിച്ചാൽ രോഗം ബാധിച്ച് മരിക്കുന്ന മറ്റുള്ളവരേയും ഇവിടെ കൊണ്ട് അടക്കുമെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. ശ്മശാനത്തിന് സമീപം നിരവധി വീടുകൾ ഉണ്ടെന്നും ഇവിടെ ഉള്ളവരിലേക്ക് രോഗം പടരാൻ ഇടയുണ്ടന്നും നാട്ടുകാർ പറഞ്ഞു.

അതേസമയം ഇദ്ദേഹത്തിന്റെ സെമി്തേരി സെല്ലാർ രൂപത്തിലുള്ളതാണെന്നും അതിൽ കൊവിഡ് മാനദണ്ഡപ്രകാരം സംസ്കാരം നടത്താനാവില്ലെന്നും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. പ്രതിഷേധം അവസാനിപ്പിക്കാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, നഗരസഭാ ചെയർപേഴ്സൺ പിആർസോന, സിപിഎം ജില്ലാ സെക്രട്ടറി വിഎൻ വാസവൻ എന്നിവർ നാട്ടുകാരിമായി സംസാരിച്ചിരുന്നു. പിന്നാലെ നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്ത് ഇവിടെ മൃതദേഹം സംസ്കരിക്കില്ലെന്നായിരുന്നു തിരുവഞ്ചൂർ അറിയിച്ചത്. എന്നാൽ പിന്നീട് രാത്രിയോടെ ഇവിടെ തന്നെ മൃതദേഹം സംസ്കരിക്കാൻ തിരുമാനിക്കുകയായിരുന്നു.

' മൃതശരീരം ശത്രുവല്ല, കോവിഡ്‌ രോഗി ഒരിക്കലും ശത്രുവല്ല, ക്വാറന്റീൻ പാലിക്കുന്നവർ ദ്രോഹികളല്ല'' മൃതശരീരം ശത്രുവല്ല, കോവിഡ്‌ രോഗി ഒരിക്കലും ശത്രുവല്ല, ക്വാറന്റീൻ പാലിക്കുന്നവർ ദ്രോഹികളല്ല'

സച്ചിൻ ബിജെപിയിലേക്ക് പോകാത്തതിന് പിന്നിൽ ജ്യോത്സ്യന്റെ ഉപദേശം? സ്മൃതിയുടേയും പ്രതിഭയുടേയും വഴിയെ?സച്ചിൻ ബിജെപിയിലേക്ക് പോകാത്തതിന് പിന്നിൽ ജ്യോത്സ്യന്റെ ഉപദേശം? സ്മൃതിയുടേയും പ്രതിഭയുടേയും വഴിയെ?

English summary
Covid patient crimated at muttambalam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X