• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'ആറന്മുള പീഡനം സർക്കാരിന്റെ പിടിപ്പുകേട്, വൈകുന്നേരത്തെ തള്ളൽ അല്ലാതെ സർക്കാർ ഒന്നും ചെയ്യുന്നില്ല'

കൊല്ലം: ആറന്മുളയില്‍ കൊവിഡ് പൊസിറ്റീവായ യുവതിയെ ആംബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിച്ച സംഭവത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്ത്. സംഭവത്തില്‍ ആരോഗ്യവകുപ്പിന് വന്‍വീഴ്ചയാണ് സംഭവിച്ചിരിക്കുന്നതെന്നും ആരോഗ്യമന്ത്രി രാജിവെക്കണമെന്നും അദ്ദേഹം കൊല്ലത്ത് മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. യുവതിയെ ആംബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിച്ചത് സര്‍ക്കാരിന്റെ പിടിപ്പുകേടാണ്. എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചാണ് അര്‍ദ്ധരാത്രി കൊവിഡ് ബാധിതയായ യുവതിയെ ആശുപത്രിയിലേക്ക് അയച്ചതെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

അവഗണിക്കാന്‍ എനിക്ക് പ്രയാസമാവും, കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാറിനോട് അഭ്യര്‍ത്ഥനയുമായി ഹരീഷ് പേരടി

പിടിപ്പുകേടാണ്

പിടിപ്പുകേടാണ്

ആറന്മുളയില്‍ കൊവിഡ് പൊസിറ്റീവായ യുവതിയെ ആംബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിച്ചത് സര്‍ക്കാരിന്റെ പിടിപ്പുകേടാണ്. സംഭവത്തില്‍ ആരോഗ്യവകുപ്പിന് വന്‍വീഴ്ചയാണ് സംഭവിച്ചിരിക്കുന്നതെന്നും ആരോഗ്യമന്ത്രി രാജിവെക്കണമെന്നും അദ്ദേഹം കൊല്ലത്ത് മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

മാനദണ്ഡങ്ങള്‍ ലംഘിച്ച്

മാനദണ്ഡങ്ങള്‍ ലംഘിച്ച്

എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചാണ് അര്‍ദ്ധരാത്രി കൊവിഡ് ബാധിതയായ യുവതിയെ ആശുപത്രിയിലേക്ക് അയച്ചത്. രോഗികള്‍ക്കൊപ്പം ഒരു ആരോഗ്യപ്രവര്‍ത്തക ഉണ്ടായിരിക്കണമെന്ന് നിര്‍ബന്ധമായിട്ട് പോലും ക്രിമിനല്‍ പശ്ചാത്തലമുള്ള ആംബുലന്‍സ് ഡ്രൈവറുടെ കൂടെ രാത്രി 12 മണിക്ക് രണ്ട് യുവതികളെ അയച്ചത് ആരോഗ്യവകുപ്പിന്റെ മനുഷ്യത്വമില്ലായ്മയാണ്.

പ്രധാന ഉത്തരവാദി

പ്രധാന ഉത്തരവാദി

ആരോഗ്യവകുപ്പില്‍ എല്ലാ ചട്ടങ്ങളും ലംഘിച്ച് പാര്‍ട്ടിക്കാരെ തിരുകി കയറ്റിയ മന്ത്രി ശൈലജയാണ് ഈ സംഭവത്തിന് പ്രധാന ഉത്തരവാദി. ലോകത്ത് ഒരിടത്തും കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ് സംസ്ഥാനത്ത് നടക്കുന്നത്. ഇതാണ് സംസ്ഥാന സര്‍ക്കാരിന്റെ കൊവിഡ് രോഗികളോടുള്ള കരുതലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

തളളല്‍

തളളല്‍

വൈകുന്നേരത്തെ തളളല്‍ അല്ലാതെ കൊവിഡ് പ്രതിരോധത്തിനായി ഈ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. കര്‍ണാടകത്തില്‍ മയക്കുമരുന്ന് മാഫിയകള്‍ക്കെതിരെ ശക്തമായ നടപടി തുടങ്ങിയതോടെ മയക്കുമരുന്ന് മാഫിയക്ക് കേരളം സുരക്ഷിത കേന്ദ്രമായി മാറിയിരിക്കുകയാണ്. ആറ്റിങ്ങലില്‍ 500 കിലോ ലഹരിമരുന്ന് പിടിച്ചത് ഇതിന്റെ ഉദ്ദാഹരണമാണ്.

 മയക്കുമരുന്ന് റാക്കറ്റ്

മയക്കുമരുന്ന് റാക്കറ്റ്

കേരളത്തിലെ പല സ്ഥലങ്ങളിലേക്കും എത്തിക്കാനുള്ള കഞ്ചാവും മയക്കുമരുന്നുമാണിതെന്നാണ് പൊലീസ് പറയുന്നത്. കര്‍ണാടകയില്‍ അറസ്റ്റിലായ ബിനീഷ് കൊടിയേരിയുടെ സുഹൃത്ത് അനൂപ് മുഹമ്മദ് ഉള്‍പ്പെടെയുള്ള മലയാളികള്‍ നടത്തുന്ന മയക്കുമരുന്ന് റാക്കറ്റിനെതിരെ അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്ന് സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

കൊവിഡ് രോഗിയെ പീഡിപ്പിച്ചത് ആസൂത്രിതമായി; പ്രതി മാപ്പ് പറഞ്ഞു, വീഡിയോ ചിത്രീകരിച്ച് പെൺകുട്ടി,തെളിവ്

പണവും ഭക്ഷണവും ജനത്തിന് നേരിട്ട് നല്‍കണം: തകര്‍ച്ചയില്‍ നിന്ന് കരകയറാന്‍ നിര്‍ദേശങ്ങളുമായി ചിദംബരം

ദിവസവേതനക്കാർക്കിടയിലെ ആത്മഹത്യ വർധിച്ചു: ഇന്ത്യയിൽ മരിച്ചുവീണത് 23, 563 പേർ!!

English summary
Covid Patient Molested In Pathanamthitta, BJP Leader K Surendran has criticized the government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X