ബാങ്കുകള്‍ക്ക് എല്ലാ ശനിയാഴ്ചയും അവധി: ഉത്തരവ് പുറത്തിറക്കി ചീഫ് സെക്രട്ടറി
തിരുവനന്തപുരം: കൊവിഡ് വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ ബാങ്കുകള്‍ക്കും ശനിയാഴ്ച അവധി പ്രഖ്യാപിച്ചു. ചീഫ് സെക്രട്ടറിയാണ് ഇത് സംബന്ധിച്ചുള്ള ഉത്തരവ് പുറത്തിറക്കിയത്. ലവിൽ ബാങ്കുകൾക്കുള്ള രണ്ടാം ശനി, നാലാം ശനി ദിവസങ്ങളിലെ അവധികൾക്ക് പുറമേയാണിത്.

പ്രവൃത്തിസമയങ്ങളിൽ ആരോഗ്യ, സാമൂഹ്യ അകല മാർഗനിർദേശങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ ബാങ്ക് മാനേജർമാർ ശ്രദ്ധിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. അതേസമയം ഇന്ന് മത്രം സംസ്ഥാനത്ത് 791 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 532 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതോടെ ശക്തമായ നിയന്ത്രണങ്ങളാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്നത്.
Recommended Video

ഫെഡറൽ ബാങ്ക് നിർമ്മിച്ച വീടുകളുടെ സമർപ്പണം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും












Click it and Unblock the Notifications