കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രി പ്രോട്ടോക്കോള്‍ ലംഘിച്ചപ്പോള്‍ നാവ് ക്വാറന്‍റൈനിലായിരുന്നോ: രാഹുല്‍ മാങ്കുട്ടത്തില്‍

Google Oneindia Malayalam News

മുഖ്യമന്ത്രിയുടെ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനവുമായി ബന്ധപ്പെട്ട് കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ മുഹമ്മദ് അഷീലിനോട് ചോദ്യങ്ങളുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കുട്ടത്തില്‍. കഴിഞ്ഞ ദിവസങ്ങളിൽ നമ്മുടെ മുഖ്യമന്ത്രി രോഗലക്ഷണം മറച്ച് വെച്ച് ആയിരങ്ങളെ പങ്കെടുപ്പിച്ച് റോഡ് ഷോ നടത്തിയതടക്കമുള്ള ചില ഗുരുതരമായ കോവിഡ് പ്രോട്ടോക്കോൾ ലംഘനം നടത്തിയതിനെ പറ്റി താങ്കളുടെ പ്രതികരണം നടത്താതിരുന്നത്, താങ്കളുടെ നാവ് " ക്വാറൻ്റൈനിൽ" ആയതു കൊണ്ടാണോയെന്നാണ് രാഹുല്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നത്. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

ശ്രീ അശീൽ,
കോവിഡ് പ്രതിരോധത്തെ പറ്റിയുള്ള താങ്കളുടെ ആശങ്കകൾ കലർന്ന തൃശൂർ പൂരം പോസ്റ്റ് അഭിനന്ദനീയമാണ്. എന്നാൽ എൻ്റെ മനസിൽ തോന്നിയ മറ്റ് ചില സംശയങ്ങൾ പങ്ക് വെക്കുവാൻ ആഗ്രഹിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ നമ്മുടെ മുഖ്യമന്ത്രി രോഗലക്ഷണം മറച്ച് വെച്ച് ആയിരങ്ങളെ പങ്കെടുപ്പിച്ച് റോഡ് ഷോ നടത്തിയതടക്കമുള്ള ചില ഗുരുതരമായ കോവിഡ് പ്രോട്ടോക്കോൾ ലംഘനം നടത്തിയതിനെ പറ്റി താങ്കളുടെ പ്രതികരണം നടത്താതിരുന്നത്, താങ്കളുടെ നാവ് " ക്വാറൻ്റൈനിൽ" ആയതു കൊണ്ടാണോ?

 asheel

മനുഷ്യ ജീവനുകളേക്കാൾ വലുതല്ല മുഖ്യമന്ത്രിയുടെ "തെരഞ്ഞെടുപ്പ് താരനിശ " എന്ന് 'ഉറപ്പിച്ച് ' പറയുവാൻ താങ്കൾക്ക് 'ഉറപ്പില്ലാതെ ' പോയത് എന്തുകൊണ്ടാണ്? "പ്രത്യേക കോവിഡ് വിമാനമെന്ന" ആശയം മുന്നോട്ട് വെച്ച് പ്രവാസികളുടെ മടങ്ങി വരവ് മുടക്കുവാൻ ശ്രമിച്ച താങ്കൾക്ക്, കോവിഡ് പോസിറ്റീവായ മുഖ്യമന്ത്രിയുടെ ഭാര്യ കോവിഡ് നെഗറ്റീവായ മുഖ്യമന്ത്രിക്കും, ഡ്രൈവർക്കും, ഗൺമാനുമൊപ്പം പോകാതിരിക്കുവാൻ, മിനിമം 'പ്രത്യേക കോവിഡ് ഇന്നോവ' എന്ന ആശയം മുന്നോട്ട് വെക്കുവാൻ കഴിയാതിരുന്നത് എന്തുകൊണ്ടാണ്?

ധവാനെ പിടിച്ചു കെട്ടാനായില്ല, ഡൽഹിയ്ക് മികച്ച വിജയം

മുഖ്യമന്ത്രിയും കുടുംബവും നടത്തിയ കോവിഡ് പ്രോട്ടോക്കോൾ വീഴ്ച്ചകൾ ചൂണ്ടി കാണിക്കാതിരിക്കുവാൻ താങ്കളുടെ പേര് തടസ്സമായയെങ്കിൽ, ഡോ. അശീൽ അത് ഡോ അശ്ലീലമായി. കേരളം കോവിഡ് വ്യാപനത്തിൻ്റെ പിടിയിൽ അകപ്പെട്ടപ്പോഴും, മുഖ്യമന്ത്രി നടത്തിയ ഗൗരവമേറിയ പ്രോട്ടോക്കോൾ ലംഘനങ്ങൾ കാണാതെ വാഴ്ത്തിപ്പാട്ട് മാത്രം നടത്തുന്ന നിങ്ങളെ പോലെയുള്ളവർ കേരളത്തിൻ്റെ പൊതുജന ആരോഗ്യ മേഖലയുടെ ചുക്കാൻ പിടിക്കുന്ന അനാരോഗ്യമാണ് എന്ന് പറയാതിരുന്നാൽ അത് ഒരു പക്ഷെ പിന്നീട് വല്ലാത്ത കുറ്റബോധം ഉണ്ടാക്കിയേക്കാം.. അതുകൊണ്ടാണ്

അടിപൊളി ലുക്കിൽ വന്ദന ബ്രുന്ദ; പുതിയ ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
പിണറായിക്ക് കോവിഡ് ബാധിച്ചത് ഇ ങ്ങനെ

English summary
covid Protocol Issue: rahul mamkootathil with questions to Mohammad asheel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X