Get Updates
Get notified of breaking news, exclusive insights, and must-see stories!

കോവിഡ് രോഗമുക്തി നിരക്ക് 97.54%: 2020 മാർച്ചിനുശേഷമുള്ള ഏറ്റവും ഉയർന്ന നിരക്ക്

ദില്ലി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 36,347 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,15,97,982 ആയി. 97.54% ശതമാനമാണ് ദേശീയ രോഗമുക്തി നിരക്ക്. 2020 മാർച്ചിനുശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. തുടർച്ചയായ 55-ാം ദിവസവും 50,000ത്തിൽ താഴെയാണ് പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം. കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും/കേന്ദ്രഭരണപ്രദേശങ്ങളുടെയും നിരന്തരവും കൂട്ടായതുമായ പ്രയത്‌നങ്ങളുടെ ഫലമാണിതെന്നും കേന്ദ്ര-ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് പുതുതായി രോഗം സ്ഥിരീകരിച്ചത് 34,457 പേർക്കാണ്. നിലവിൽ രാജ്യത്തു ചികിത്സയിലുള്ളത് 3,61,340 പേരാണ്. കഴിഞ്ഞ 151 ദിവസത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. നിലവിൽ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 1.12% മാത്രമാണ്. 2020 മാർച്ചിനുശേഷം ഏറ്റവും കുറഞ്ഞ നിരക്കാണിത്.

coronavirus

ഹോട്ട് ലുക്കില്‍ ഓണാഘോഷ ചിത്രങ്ങളുമായി പ്രിയ വാര്യര്‍; വൈറലായി പുതിയ ഫോട്ടോഷൂട്ട്

രാജ്യത്തെ പരിശോധനാ ശേഷി ഗണ്യമായി വർദ്ധിപ്പിച്ചതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 17,21,205 പരിശോധനകൾ നടത്തി. ആകെ 50.45 കോടിയിലേറെ (50,45,76,158) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്. പരിശോധനകൾ വർധിപ്പിച്ചപ്പോൾ പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവിൽ 1.98 ശതമാനമാണ്. കഴിഞ്ഞ 57 ദിവസമായി ഇത് 3 ശതമാനത്തിൽ താഴെയാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 2 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് തുടർച്ചയായ 26-ാം ദിവസവും 3 ശതമാനത്തിൽ താഴെ തുടരുന്നു. കഴിഞ്ഞ 75 ദിവസമായി ഇത് 5 ശതമാനത്തിൽ താഴെയാണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നൽകിയ 36,36,043 ഡോസ് വാക്‌സിൻ ഉൾപ്പെടെ രാജ്യത്തിതുവരെ നൽകിയ ആകെ വാക്‌സിനുകളുടെ എണ്ണം 57.61 കോടി (57,61,17,350) പിന്നിട്ടു. 64,01,385 സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്സിൻ നൽകിയത്. ഇന്നു രാവിലെ 7 വരെയുള്ള പ്രാഥമികവിവരമനുസരിച്ച് വാക്സിൻ ഡോസുകൾ ഇനി പറയുന്ന വിഭാഗങ്ങളിലായാണ് നൽകിയിട്ടുള്ളത്:

ആരോഗ്യപ്രവർത്തകർ: ഒന്നാം ഡോസ് 10352796, രണ്ടാം ഡോസ് 8187062

മുന്‍നിര പ്രവര്‍ത്തകര്‍: ഒന്നാം ഡോസ് 18299850, രണ്ടാം ഡോസ് 12476020

18-44 പ്രായപരിധിയിലുള്ളവർ: ഒന്നാം ഡോസ് 213785511, രണ്ടാം ഡോസ് 18475457

45-59 പ്രായപരിധിയിലുള്ളവർ: ഒന്നാം ഡോസ് 121854173, രണ്ടാം ഡോസ് 48082007

60നുമേൽ പ്രായമുള്ളവർ: ഒന്നാം ഡോസ് 83011132, രണ്ടാം ഡോസ് 41593342

ആകെ നല്‍കിയത് 576117350 ഡോസ് വാക്സിനാണ്. രാജ്യത്തൊട്ടാകെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് അതിവേഗത്തിൽ നൽകുന്നതിന് കേന്ദ്രഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണെന്നും ആരോഗ്യ മന്ത്രാലയം പത്രക്കുറിപ്പിലൂടെ അറിയിച്ചു. അതേസമയം, ഡിഎൻഎ അടിസ്ഥാനമാക്കിയുള്ള ലോകത്തിലെ ആദ്യത്തെ വാക്സിനായ 'സൈകോവ്-ഡി'ക്ക് കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു. ഇതോടെ രാജ്യത്ത് ഉപയോഗത്തിന് അനുമതി ലഭിച്ച വാക്സിനുകളുടെ എണ്ണം ആറായി.

സൈക്കോവ് ഡിയുടെ അനുമതി സുപ്രധാന നേട്ടമാണെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണം. "ഇന്ത്യ കോവിഡ് -19 നെ പൂർണ്ണ ശക്തിയോടെയാണ് നേരിടുന്നത്. ലോകത്തിലെ ആദ്യത്തെ ഡിഎൻഎ അടിസ്ഥാനമാക്കിയുള്ള 'സൈക്കോവ്-ഡി' വാക്സിൻ ന്റെ അംഗീകാരം ഇന്ത്യയുടെ ശാസ്ത്രജ്ഞരുടെ അത്യുത്സാഹത്തിന്റെ സാക്ഷ്യമാണ്. തീർച്ചയായും ഒരു സുപ്രധാന നേട്ടം."-പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

ഗോള്‍ഡന്‍ വിസ സ്വീകരിക്കാനായി താരരാജാക്കന്‍മാര്‍ ദുബൈയില്‍: ചിത്രങ്ങള്‍ വൈറല്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+