കോവിഡ് നിയന്ത്രണം: വ്യാപാരി നേതാവ് ടി നസ്റുദ്ദീന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍
കോഴിക്കോട്: നിയന്ത്രണങ്ങള്‍ ലംഘിച്ച് വ്യാഴാഴ്ച മുതല്‍ കടകള്‍ തുറക്കുമെന്ന വ്യാപാരി വ്യവസായി ഏകോപന സമിതി അധ്യക്ഷന്‍ ടി നസ്റുദ്ദിന്‍റെ പ്രഖ്യാപനത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി. മറ്റൊരു വഴിക്കാണ് പോക്കെങ്കിലും ആ വഴിക്ക് നേരിടുമെന്നാണ് വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കിയത്. കോഴിക്കോട് കടകൾ തുറക്കണമെന്നാശ്യപ്പെട്ട് വ്യാപാരികൾ നടത്തുന്ന സമരത്തിൻ്റെ ഉദ്ദേശ്യം മനസ്സിലാക്കാൻ സാധിക്കും. പക്ഷേ, ആ ആവശ്യങ്ങൾ ഇപ്പോൾ അംഗീകരിക്കാൻ സാധിക്കുന്ന സ്ഥിതിവിശേഷം നമ്മൾ ഇനിയും കൈവരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കട തുറക്കണമെന്നത് എല്ലാവരുടെയും ആഗ്രഹമാണ്. എന്നാൽ സാഹചര്യമാണ് ഇപ്പോഴുള്ള നിയന്ത്രണങ്ങൾക്കിടയാക്കിയത്. കോവിഡ് രോഗബാധ പടർന്നു പിടിച്ച് ആളുകളുടെ ജീവൻ അപകടത്തിലാവുന്ന അവസ്ഥ തടയാൻ നമ്മൾ ഓരോരുത്തരും ബാധ്യസ്ഥരാണ് എന്നോർക്കണം. നാടിൻ്റെ രക്ഷയെ കരുതിയാണ് ഇത്തരം മാർഗങ്ങൾ അവലംബിക്കുന്നത്. അത് ഉൾക്കൊള്ളാൻ ബന്ധപ്പെട്ട എല്ലാവരും തയ്യാറാകണം. പ്രസ്തുത വിഷയത്തിൽ ജില്ലാ കലക്ടറും ജില്ലാ പോലീസ് മേധാവിയും വ്യാപാരി വ്യവസായി പ്രതിനിധികളുടെ യോഗം വിളിച്ച് ചർച്ച ചെയ്യാനും കാര്യങ്ങൾ അവരെ ബോധ്യപ്പെടുത്താനും നിർദേശിച്ചിട്ടുണ്ട്.

Recommended Video
കടകളിലും മറ്റും ശാരീരിക അകലം ഉറപ്പാക്കാൻ ബന്ധപ്പെട്ടവർ ശക്തമായ നടപടി സ്വീകരിക്കണം. ആളുകളുടെ കൂട്ടം കൂടൽ ഗൗരവമായി കാണണം. രണ്ടുമൂന്ന് ആഴ്ച കഴിയുന്നതോടെ ഓണത്തിരക്ക് ആരംഭിക്കും. നിയന്ത്രണങ്ങൾ കർശനമായി പാലിക്കാൻ എല്ലാവരും തയ്യാറാകണം. അതിനാവശ്യമായ ബോധവൽക്കരണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications