കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കല്‍; തീരുമാനം ഇന്ന് അറിയാം, കൊവിഡ് അവലോകന യോഗം വൈകീട്ട്

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് അവലോകന യോഗം ഇന്ന് നടക്കും. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കാണ് യോഗം ചേരുക. സംസ്ഥാനത്തെ ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കണമെന്ന ആവശ്യത്തില്‍ ഇന്ന് തീരുമാനമുണ്ടായേക്കും.

kerala

ബാറുകളില്‍ ഇരുന്ന് മദ്യപിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബാറുടമകള്‍ രംഗത്തെത്തിയിരുന്നു. ഈ ആവശ്യവും സര്‍ക്കാരിന് മുന്നിലുണ്ട്. അതേസമയം, തീയേറ്ററുകള്‍ തുറക്കാനുള്ള സാധ്യതയില്ല. ടെസ്റ്റ് പോസിറ്റിവിറ്റി ഇപ്പോഴും ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യമാണുള്ളത്. ഇക്കാര്യങ്ങള്‍ പരിഗണിച്ച ശേഷം മാത്രമായിരിക്കും ഇളവുകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുക.

അതേസമയം, കേരളത്തില്‍ കഴിഞ്ഞ ദിവസം 17,983 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ സാമ്പിളുകളാണ് 1,10,523 പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 422 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 841 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.അതേസമയം, വാക്‌സിനേഷന്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ഇളവ് നല്‍കാന്‍ സാധ്യതയുണ്ട്. കേരളത്തില്‍ സെപ്റ്റംബര്‍ 24 വരെ വാക്സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 91.3 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്സിനും (2,43,93,357), 39 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്സിനും (1,04,11,820) നല്‍കിയിരുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്സിനേഷന്‍/ ദശലക്ഷം ഉള്ള സംസ്ഥാനം ഇപ്പോള്‍ കേരളമാണ് (9,74,950)

45 വയസില്‍ കൂടുതല്‍ പ്രായമുള്ള 96 ശതമാനത്തിലധികം ആളുകള്‍ക്ക് ഒറ്റ ഡോസും 57 ശതമാനം പേര്‍ക്ക് രണ്ട് ഡോസും വാക്സിനേഷന്‍ സംസ്ഥാനം നല്‍കിയിട്ടുണ്ട്. ഇന്നലെ പുറത്തുവന്ന റിപ്പോര്‍ട്ട് പ്രകാരം, 17,983 പുതിയ രോഗികളില്‍ 14,950 പേര്‍ വാക്സിനേഷന് അര്‍ഹരായിരുന്നു. ഇവരില്‍ 5419 പേര്‍ ഒരു ഡോസ് വാക്സിനും 3992 പേര്‍ രണ്ടു ഡോസ് വാക്സിനും എടുത്തിരുന്നു. എന്നാല്‍ 5539 പേര്‍ക്ക് വാക്സിന്‍ ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കോവിഡ് വാക്സിനുകള്‍ ആളുകളെ അണുബാധയില്‍ നിന്നും ഗുരുതരമായ അസുഖത്തില്‍ നിന്നും സംരക്ഷിക്കുകയും ആശുപത്രിവാസത്തിന്റെയും മരണത്തിന്റെയും സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു.

സെപ്റ്റംബര്‍ 15 മുതല്‍ 21 വരെ കാലയളവില്‍, ശരാശരി 1,78,363 കേസുകള്‍ ചികിത്സയിലുണ്ടായിരുന്നതില്‍ 2 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്സിജന്‍ കിടക്കകളും ഒരു ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്. ഈ കാലയളവില്‍, കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളില്‍ ഏകദേശം 19,506 കുറവ് ഉണ്ടായി. പുതിയ കേസുകളുടെ വളര്‍ച്ചാ നിരക്കില്‍ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 13 ശതമാനം കുറവ് ഉണ്ടായിട്ടുണ്ട്. ആശുപത്രികള്‍, ഐസിയു, വെന്റിലേറ്റര്‍, ഓക്സിജന്‍ കിടക്കകള്‍ എന്നിവിടങ്ങളിലെ രോഗികളുടെ എണ്ണം മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ ആഴ്ചയില്‍ യഥാക്രമം 10, 6, 7, 10 ശതമാനം കുറഞ്ഞു. ആശുപത്രി വാസത്തിന്റെ നിരക്കും ഗുരുതരമായ കേസുകളും കുറയുന്ന പ്രവണതയാണ് കാണുന്നത്.

Recommended Video

cmsvideo
UK approved covishield vaccine | Oneindia Malayalam

English summary
Covid review meeting will be chaired by the Chief Minister Pinarayi Vijayan today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X