കേരളത്തിൽ കൊവിഡ് സാഹചര്യം ഗുരുതരം,ചികിത്സാ ചെലവും പതിന്മടങ്ങ്; ഹൈക്കോടതി
തിരുവനന്തപുരം; സംസ്ഥാനത്ത് കൊവിഡ് സാഹചര്യം അതീവ ഗുരതരമെന്ന് ഹൈക്കോടതി. സ്വകാര്യ ആശുപത്രികള്‍ കോവിഡ് രോഗികളില്‍ നിന്ന് ഈടാക്കുന്ന ചികിത്സാ ചെലവ് രോഗതീവ്രതയേക്കാള്‍ പതിന്മടങ്ങാണെന്നും ഹൈക്കോടതി പറഞ്ഞു. സ്വകാര്യ ആശുപത്രികള്‍ കൊവിഡ് ചികിത്സയ്ക്കായി വന്‍ തുക ഈടാക്കുന്നതിനെതിരെയുള്ള ഹര്‍ജി പരിഗണിക്കവേയായിരുന്നു കോടതി നിരീക്ഷണം. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് എംആര്‍ അനിത എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
സ്വകാര്യ ആശുപത്രികളിലെ ഉയർന്ന ചികിത്സാ ചെലവ് സംബന്ധിച്ച് സർക്കാരിന് എന്ത് നടപടി സ്വീകരിക്കാൻ സാധിക്കുമെന്ന് കോടതി ചോദിച്ചു. അതേസമയം ആശുപത്രികളുമായി ഇത് സംബന്ഘിച്ച് നേരത്തേ ചർച്ച നടത്തിയിരുന്നുവെന്നും ഇതിൽ ധാരണയിൽ എത്തിയിരുന്നുവെന്നും സർക്കാർ കോടതിയിൽ അറിയിച്ചു. ജനറല്‍ വാര്‍ഡിന് 2300 രൂപ മാത്രം ഈടാക്കാനയിരുന്നു അന്ന് നിർദ്ദേശം നൽകിയതെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി.
Recommended Video


അതേസമയം ഇക്കാര്യം വിശദമായി പരിശോധിച്ച് എന്ത് നടപടിക കൊക്കൊള്ളുമെന്ന് അറിയിക്കാൻ സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു. കേസ് വീണ്ടും കോടതി മെയ് നാലിന് പരിഗണക്കും. അതേസമയം കേരളത്തിലെ കൊവിഡ് സാഹചര്യത്തിൽ ഹൈക്കോടതി ആശങ്ക പ്രകടിപ്പിച്ചു. രോഗികൾ ഉയരുന്നത് മനസിനെ അലട്ടുകയാണെന്ന് പറഞ്ഞ കോടതി ചികിത്സാ ചെലവുകൾ ഉയരുന്നത് താങ്ങാനാകുന്നില്ലെന്ന കൊവിഡ് രോഗികളുടെ പരാതികളും കോടതിയിൽ പരാമരശിച്ചു.
ബോൾഡ് ലുക്കിൽ നടി എവ്ലിൻ ശർമ്മയുടെ ചിത്രങ്ങൾ












Click it and Unblock the Notifications