കേരളത്തിൽ കൊവിഡ് പ്രശ്നം: ഇന്ന് മന്ത്രിസഭാ യോഗം; കൂടുതൽ നിയന്ത്രണങ്ങൾ ഉണ്ടാകും
കേരളത്തിൽ കൊവിഡ് പ്രശ്നം: ഇന്ന് മന്ത്രിസഭാ യോഗം; കൂടുതൽ നിയന്ത്രണങ്ങൾ ഉണ്ടാകും
തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് വ്യാപനം കണക്കിലെടുത്ത് സ്ഥിതി ഗതികൾ ചർച്ച ചെയ്യാൻ ഇന്ന് മന്ത്രിസഭാ യോഗം ചേരും. എന്തൊക്കെ നിയന്ത്രണങ്ങൾ സംസ്ഥാനത്ത് സ്വീകരിക്കണമെന്നും യോഗത്തിൽ ചർച്ച ചെയ്യും. പല ജില്ലകളിലെയും സാഹചര്യങ്ങൾ മന്ത്രിമാർ വിശദീകരിക്കും.
മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായാണ് മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കുക. നാളെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കൊവിഡ് അവലോകന യോഗവും ചേരും.
അതേസമയം, സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ ഉണ്ടായേക്കില്ല. രാത്രികാല കർഫ്യൂ ഏർപ്പെടുത്തുന്നത് സർക്കാർ പരിഗണനയിലാണ്. സർക്കാർ ഓഫീസുകളിൽ വർക്ക് ഫ്രം ഹോം നടപ്പിലാക്കിയേക്കും എന്നാണ് സൂചന.

പൊതുസ്ഥലങ്ങളിൽ കൂട്ടം ചേരുന്നതിന് കർശന നിയന്ത്രണം കൊണ്ടുവന്നേക്കും. കോളേജുകൾ അടയ്ക്കുന്നതു പരിഗണിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അടക്കം കൊവിഡ് ക്ലസ്റ്ററുകൾ ഗൗരവത്തോടെ ആണ് സർക്കാർ കാണുന്നത്. പ്രധാന കോളേജുകളായ എം ജി കോളേജ്, ഓൾ സെയിന്റ്സ് കോളേജ്, മാർ ഇവനിയോസ് കോളേജ് എന്നിവിടങ്ങളിൽ ഓഫ് ലൈൻ ക്ലാസ് നിർത്തിവച്ചു. കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിൽ നാളത്തെ അവലോകന യോഗത്തിലായിരിക്കും തീരുമാനമുണ്ടാകുന്നത്. നാളെ വൈകീട്ട് അഞ്ചിനാണ് അവലോകന യോഗം. ഈ അവലോകന യോഗത്തിലും മുഖ്യമന്ത്രി ഓൺലൈനായി പങ്കെടുക്കും.

അതേസമയം, രണ്ടിൽ ഒരാൾക്ക് രോഗം ഉണ്ടാകുന്ന സാഹചര്യമാണ് നിലവിൽ തലസ്ഥാനത്ത് ഉളളതെന്ന് മന്ത്രി ആന്റണി രാജു ഇന്നലെ പറഞ്ഞിരുന്നു. തിരുവനന്തപുരത്ത് കോവിഡ് രൂക്ഷമാകുന്ന സാഹചര്യമാണ്. ദിനം പ്രതി കേസുകളും ഉയരുകയാണ്. നിലവിൽ ജില്ലയിലെ ടി പി ആർ 48% ആണ്. ഈ സാഹചര്യത്തിൽ തലസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കാൻ തീരുമാനിച്ചതായി ആൻറണി രാജു ഇന്നലെ പറഞ്ഞിരുന്നു. വിവാഹത്തിന് 50 പേരിൽ കൂടുതൽ അനുവദിക്കില്ല. വാഹനങ്ങളുടെ തിരക്ക് നിയന്ത്രിക്കും. കെ എസ് ആർ ടി സി കണ്ടക്ടർമാർക്ക് ബൂസ്റ്റർ ഡോസ് കൊടുക്കുന്ന കാര്യം മുൻഗണനാക്രമത്തിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെടും എന്നിങ്ങനെയുള ജാഗ്രത നിർദ്ദേശങ്ങൾ മന്ത്രി വ്യക്തമാക്കിയിരുന്നു. പുതിയ നിർദ്ദേശം പൊലീസിനും റവന്യൂ ഉദ്യോഗസ്ഥർക്കും നിർദേശം നൽകിരുന്നു.

അതേസമയം, സ്ഥിതി രൂക്ഷമാകുന്നതിനാൽ ഗുരുവായൂർ ക്ഷേത്രത്തിൽ അടക്കം ഇന്നലെ നിയന്ത്രണം ഏർപ്പെടുത്തിരുന്നു. കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിലായിരുന്നു തീരുമാനം. പ്രതിദിനം 3000 പേർക്ക് മാത്രമാക്കി ദർശനം ചുരുക്കി. വെർച്വൽ ക്യൂ വഴി മാത്രമായിരിക്കും ഇനി മുതൽ ദർശനം. ക്ഷേത്രത്തിലെ വിവാഹത്തിന് 10 പേർ മാത്രം പങ്കെടുക്കാം എന്ന നിർദ്ദേശവും വന്നു. ഫോട്ടോഗ്രാഫർമാർ രണ്ടു പേർ മാത്രമേ ആകാൻ പാടുളളൂ എന്ന നിർദ്ദേശവും ഉണ്ട്. ക്ഷേത്രത്തിൽ കുട്ടികൾക്കുളള ചോറൂണ് വഴിപാട് നിർത്തി വച്ചു. മേൽപ്പത്തൂർ ഓഡിറ്റോറിയത്തിലെ കലാപരിപാടികൾ ഒഴിവാക്കിയതായാണ് വിവരം. തൃശൂരിൽ ഇന്നലെ 209 പേർക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചിരുന്നത്.

അതേസമയം, വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയ്ക്ക് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇന്നലെ രാവിലെയാണ് ഇദ്ദേഹത്തിന് കൊവിഡ് രോഗ ബാധ സ്ഥിരീകരിച്ചത്. തുടർന്ന്, ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നിലവിൽ ഇദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി തൃപ്തികരമെന്ന് ഡോക്ടർമാർ പറയുന്നത്. വി ശിവൻ കുട്ടിക്ക് പുറമേ, വനം ദേവസ്വം മന്ത്രിമാരുടെ ഓഫീസിലെ നിരവധി പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി ഉൾപ്പെടെ രോഗബാധിതരായി. തരൂർ എംഎൽഎ പി പി സുമേദിനും രോഗം സ്ഥിരീകരിച്ചിരുന്നു.
Recommended Video

എന്നാൽ, ഇന്നലെ സംസ്ഥാനത്ത് 28,481 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തിരുവനന്തപുരം 6911, എറണാകുളം 4013, കോഴിക്കോട് 2967, തൃശൂര്‍ 2622, കോട്ടയം 1758, കൊല്ലം 1604, പാലക്കാട് 1546, മലപ്പുറം 1375, പത്തനംതിട്ട 1328, കണ്ണൂര്‍ 1170, ആലപ്പുഴ 1087, ഇടുക്കി 969, കാസര്‍ഗോഡ് 606, വയനാട് 525 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണം 944 ആണ്. രോഗമുക്തി നേടിയവര്‍ 7303. കഴിഞ്ഞ 24 മണിക്കൂറിനിടെ 80,740 സാമ്പിളുകള്‍ പരിശോധിച്ചു. 83 മരണങ്ങൾ റിപ്പോര്‍ട്ട് ചെയ്പ്പോൾ സംസ്ഥാനത്തെ ആകെ മരണം 51,026 ആയി.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications