കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡ്യൂട്ടിയിലുളളവർക്ക് വാച്ചും പേഴ്സും വേണ്ട; കൊവിഡിൽ അഴിച്ചു പണിഞ്ഞ് എക്സൈസിന്റെ പുതിയ ഉത്തരവ്

ഡ്യൂട്ടിയിലുളളവർക്ക് വാച്ചും പേഴ്സും വേണ്ട; കൊവിഡിൽ അഴിച്ചു പണിഞ്ഞ് എക്സൈസിന്റെ പുതിയ ഉത്തരവ്

Google Oneindia Malayalam News

തിരുവനന്തപുരം: ഡ്യൂട്ടിയിലുളളപ്പോൾ പരമാവധി വാച്ച്, പേഴ്സ് എന്നിവ ഉദ്യോഗസ്ഥർ ഒഴിവാക്കണമെന്ന നിർദേശവുമായി എക്സൈസ് കമ്മീഷണർ. സംസ്ഥാനത്ത് കൊവിഡ് വ്യാപിക്കുന്നതിന്റെ ഭാഗമായി എക്സൈസ് ഉദ്യോഗസ്ഥർക്കുള്ള പുതിയ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു.

എക്സൈസ് കമ്മീഷണറാണ് ഉത്തരവിറക്കിയത്. ഈ ഉത്തരവിലാണ് പുതിയ തീരുമാനം. ഓഫീസിൽ ഉപയോഗിക്കുന്ന പേന, കണ്ണട, തൊപ്പി എന്നിവ വീട്ടിൽ കൊണ്ടു പോകേണ്ടതില്ല. പകരം ഇവ ഓഫീസിൽ തന്നെ സൂക്ഷിക്കണമെന്നും പുതിയ നിർദ്ദേശത്തിൽ പറയുന്നു.

എക്സൈസ് ഉദ്യോഗസ്ഥർക്കുള്ള പുതിയ കോവിഡ് മുൻകരുതൽ സംബന്ധിച്ച നിർദ്ദേശം ഇങ്ങനെ : -

1

1) ഡ്യൂട്ടിയിൽ ഉള്ളപ്പോൾ വാച്ച്, പേഴ്സ് എന്നിവ പരമാവധി ഒഴിവാക്കണം.

2) ഉദ്യോഗസ്ഥർ ഡ്യൂട്ടിയിൽ ഉള്ളപ്പോൾ മൊബൈൽ ഫോണുകൾ പ്ലാസ്റ്റിക് കവറിനുള്ളിൽ പൊതിഞ്ഞു സൂക്ഷിക്കുക.

3) ഓഫീസ് ഉപയോഗത്തിനുള്ള പേന,കണ്ണട,ബെൽറ്റ്,തൊപ്പി എന്നിവ വീട്ടിൽ കൊണ്ടു പോകേണ്ടതില്ല.

4) പേന,കണ്ണട,വെൽത്ത്,തൊപ്പി എന്നിവ ഓഫീസിൽ തന്നെ സൂക്ഷിക്കണം.

കേരളത്തിൽ ഇന്നും അരലക്ഷം കൊവിഡ് കേസുകൾ; 50,812 പേര്‍ക്ക് രോഗം; മരണം 8കേരളത്തിൽ ഇന്നും അരലക്ഷം കൊവിഡ് കേസുകൾ; 50,812 പേര്‍ക്ക് രോഗം; മരണം 8

2

5) ഫോൺ പൊതിഞ്ഞു സൂക്ഷിക്കുന്ന കവർ ദിവസേന വൃത്തിയാക്കുകയോ മാറ്റുകയോ ചെയ്തിരിക്കണം.

6) ഡ്യൂട്ടി കഴിയുന്ന മുറയ്ക്ക് വാഹനങ്ങൾ അണുവിമുക്തം ആക്കണം.

7 ) ഡ്യൂട്ടി സമയത്ത് ഉപയോഗിക്കേണ്ടി വരുന്ന മൊബൈൽ ഫോൺ, ലാപ്ടോപ്പ്, വയർലെസ് എന്നിവ അണുവിമുക്തമാക്കണം.

3

8) ഓഫീസിലുള്ള ഫർണിച്ചറുകൾ, തറ, വാതിലിനെ പിടി എന്നിവ അണുവിമുക്തം ആക്കണം. ഏകദേശം ഒരു ശതമാനം ഹൈപ്പോക്ലോറേറ്റ് ലായനി ഉപയോഗിച്ച് വേണം അണുവിമുക്തമാക്കാൻ. ദിവസേന മൂന്നോ നാലോ തവണ ഇവ വൃത്തിയാക്കി ഇരിക്കണം.

9) ഉദ്യോഗസ്ഥർ മറ്റ് വാഹനങ്ങൾ പരിശോധിക്കുമ്പോൾ മുൻകരുതൽ നടപടികൾ സ്വീകരിക്കണം

10) ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ കുറഞ്ഞത് രണ്ടു മീറ്റർ അകലം പാലിച്ച് നിൽക്കണം.

ഒളിച്ചോടിയ പെണ്‍കുട്ടികള്‍ ബെംഗളൂരുവിലെത്തിയത് ഇങ്ങനെ; ഫ്‌ളാറ്റില്‍ സംഭവിച്ചത്, പുറത്തേക്കോടിഒളിച്ചോടിയ പെണ്‍കുട്ടികള്‍ ബെംഗളൂരുവിലെത്തിയത് ഇങ്ങനെ; ഫ്‌ളാറ്റില്‍ സംഭവിച്ചത്, പുറത്തേക്കോടി

4

11) വാഹനങ്ങളുടെ വാതിലിലൂടെ എക്സൈസ് ഉദ്യോഗസ്ഥർ നടത്തുന്ന പരിശോധന ഒഴിവാക്കണം.

12) ഉദ്യോഗസ്ഥർ പിടിച്ചെടുക്കുന്ന വാഹനങ്ങൾ അണുവിമുക്തമാക്കിയിരിക്കണം. എന്നിട്ടും മാത്രമേ ഓഫീസിലേക്ക് മാറ്റുവാൻ പാടുള്ളൂ. - എക്സൈസ് കമ്മീഷണർ നിർദ്ദേശിച്ചു.

5

അതേസമയം സംസ്ഥാനത്ത്, കൊവിഡ് രോഗ വ്യാപനവും അതിശക്തമായി നിലനിൽക്കുകയാണ്. സർക്കാരിന്റെ ഭാഗത്ത് നിന്നും ജാഗ്രത നടപടികൾ സ്വീകരിച്ചു വരികയാണ്. ആൾക്കൂട്ട നിയന്ത്രണം, ഞായറാഴ്ച ലോക്ക്ഡൗൺ, വിവാഹത്തിന് ആളുകളുടെ എണ്ണം പരിമിതപ്പെടുത്തി അനുവദിച്ചും സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശങ്ങൾ മുന്നോട്ടു പോകുകയാണ്.

6

അതേസമയം, കേരളത്തിൽ കോവിഡ് ബാധിച്ച് ആശുപത്രിയിൽ എത്തുന്നവരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാകുന്നില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഇന്നലെ വ്യക്തമാക്കിയിരുന്നു. മൂന്നാം തരംഗ ത്തിലൂടെ രോഗവ്യാപനത്തിന് തോത് കുറയുകയാണ് ചെയ്തത്. കൊവിഡ് രോഗിയെ അടുത്ത പരിചരിക്കുന്നവർക്ക് മാത്രം ക്വാറന്റീൻ ഇരുന്നാൾ മതിയാകുമെന്നും വകുപ്പ് മന്ത്രി വ്യക്തമാക്കിയിരുന്നു.

7

ഇനി മുതൽ എല്ലാവർക്കും ക്വാറന്റീൻ ആവശ്യമില്ല. സംസ്ഥാനത്ത് കൊവിഡ് രോഗികളായി 3.6 ശതമാനം പേരാണ് ആശുപത്രികളിൽ ഉള്ളത്. ഒമൈക്രോൺ രോഗവ്യാപനമാണ് കൊവിഡ് കേസുകൾ ഉയരാൻ ഇടയാക്കിയത്. ഇതിന്റെ ഭാഗമായി തെക്കൻ കേരളത്തിൽ കടുത്ത നിയന്ത്രണങ്ങൾ സ്വീകരിച്ചിരുന്നു. ചില ജില്ലകളെ ഇതിന്റെ ഭാഗമായി സി കാറ്റഗറിയിൽ ഉൾപ്പെടുത്തി.

Recommended Video

cmsvideo
No longer does everyone need quarantine says health minister veena George
8

തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ഇടുക്കി കോട്ടയം എന്നീ ജില്ലകളാണ് സി കാറ്റഗറിയിൽ ഉൾപ്പെടുത്തിയത്. തെക്കൻ ജില്ലകളിലെ സാഹചര്യം മോശമാക്കുന്നതിനാൽ കടുത്ത നിയന്ത്രണങ്ങൾ തന്നെ ജില്ലകളിൽ സ്വീകരിച്ച വരുന്നു. പൊതു പരിപാടികൾക്ക് പൂർണ്ണമായും നിരോധനം ഏർപ്പെടുത്തിയതായി മന്ത്രി പറഞ്ഞിരുന്നു. ജില്ലകളിലെ തിയേറ്ററുകൾ പൂർണമായും അടച്ചു പൂട്ടി. ജിംനേഷ്യം നീന്തൽ കുളങ്ങൾ എന്നിവയും തുറക്കില്ല. ദേവാലയങ്ങളിലും നിയന്ത്രണം. വിവാഹത്തിനും മരണത്തിനും 20 പേർക്ക് പ്രവേശനാനുമതി അംഗീകരിച്ച നിയന്ത്രണം കൊണ്ടു വന്നു.

English summary
covid spread in Kerala: Excise Commissioner issued new covid restrictions to department
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X