കൊവിഡ് വ്യാപനം രൂക്ഷം: നാല് ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കി റെയില്‍വെ
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രൂക്ഷമാകുന്ന സാഹചര്യം കണക്കിലെടുത്ത് 22. 1 .2022 മുതല്‍ 27.1.2022 വരെയുള്ള നാല് ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കിയതായി റെയില്‍വെ അറിയിച്ചു. കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നത് കണക്കിലെടുത്ത് ഞായറാഴ്ചകളില്‍ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ട്രെയിനുകള്‍ റദ്ദാക്കിയത്.
1) നാഗര്‍കോവില്‍ -കോട്ടയം എക്‌സ്‌പ്രെസ്സ് ( നം.16366).
2) കൊല്ലം - തിരുവനന്തപുരം അണ്‌റിസര്‍വ്ഡ് എക്‌സ്‌പ്രെസ്സ് ( നം .06425)
3 ) കോട്ടയം-കൊല്ലം അണ്‌റിസര്‍വ്ഡ് എക്‌സ്‌പ്രെസ്സ് ( നം .06431).
4) തിരുവനന്തപുരം - നാഗര്‍കോവില്‍ അണ്‍റിസര്‍വ്ഡ് എക്‌സ്‌പ്രെസ്സ് ( നം .06435 ) . എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്.

കൊവിഡ് വ്യാപനം കണക്കിലെടുത്ത് പിഎസ്സി പരീക്ഷകള്‍ മാറ്റിവച്ചിരുന്നു. നിലവിലെ കോവിഡ് സാഹചര്യത്തില്‍ 2022 ജനുവരി 23, 30 (ഞായറാഴ്ച) തീയതികളില്‍ അവശ്യ സര്‍വീസുകള്‍ മാത്രം അനുവദിച്ചാല്‍ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചിരുന്നു.
സര്‍ക്കാര്‍ / സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന രണ്ടു വയസ്സിനു താഴെ പ്രായമുള്ള കുട്ടികളുള്ള അമ്മമാര്‍, ക്യാന്‍സര്‍ രോഗികള്‍, തീവ്ര രോഗബാധിതര്‍ എന്നിവര്‍ക്ക് വര്‍ക്ക് ഫ്രം ഹോം സംവിധാനത്തിലൂടെ ജോലി ചെയ്യാന്‍ അനുവദിക്കുന്നതാണ്. ഇവര്‍ ഡോക്ടര്‍മാരുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.
വ്യാപാരസ്ഥാപനങ്ങള്‍, മാളുകള്‍, ബീച്ചുകള്‍, തീം പാര്‍ക്കുകള്‍ ഉള്‍പ്പെടെയുള്ള വിനോദസഞ്ചാരകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ആള്‍ക്കൂട്ടം ഉണ്ടാവുന്നില്ലെന്നും കോവിഡ് മാനദണ്ഡം കൃത്യമായി പാലിക്കുന്നുണ്ടെന്നും ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തേണ്ടതാണ്. ഇവിടങ്ങളില്‍ നിശ്ചിത മീറ്ററിനകത്ത് സാനിറ്റൈസര്‍ ലഭ്യമാക്കണമെന്ന നിര്‍ദ്ദേശവും പുറത്തുവന്നിരുന്നു.
ഇതിനിടെ , സംസ്ഥാനത്ത് സംസ്ഥാനത്ത് കോവിഡ് അതിതീവ്ര വ്യാപന പശ്ചാത്തലത്തില്‍ ക്ലസ്റ്റര്‍ മാനേജ്മെന്റിന് രൂപം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചിരുന്നു. സ്ഥാപനങ്ങളിലും ഓഫീസുകളിലും നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ കൂടിയാണ് ക്ലസ്റ്റര്‍ മാനേജ്മെന്റ് തയ്യാറാക്കിയത്.
Recommended Video
അതേസമയം , സംസ്ഥാനത്ത് അഞ്ച് വയസിന് മുകളിലുള്ളവര്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കണമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അറിയിച്ചു .












Click it and Unblock the Notifications